മംഗളൂരു: വാമഞ്ഞൂര്‍ പച്ചനടി സന്തോഷ് നഗറില്‍ കുറ്റിക്കാട്ടില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു അസ്ഥികൂടം. തൂങ്ങി മരിച്ചതാകാമെന്നാണ് സംശയിക്കുന്നത്.
സന്തോഷ് നഗറിലെ കളിസ്ഥലത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ മരത്തിലാണ് മനുഷ്യ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മംഗളൂരു റൂറല്‍ പൊലീസ് സ്ഥലത്തെത്തി. അസ്ഥികൂടം വെന്‍ലോക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.
