കണ്ണൂർ: കാസർകോട് ചെങ്കള സ്വദേശിയെ പഴയങ്ങാടി താവം പഴയ റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചെങ്കള കൊളത്തൂർ മുത്തു നായരുടെ മകൻ എ. എം ശ്രീധരൻ(44) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെ റെയിൽവേ പാളത്തിനു സമീപമാണ് മൃതദേഹം നാട്ടുകാർ കണ്ടത്. പോക്കറ്റിൽ ഉണ്ടായിരുന്ന ആധാർ കാർഡിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹം കണ്ണൂർ ഗവൺമെന്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.