സര്‍വ പ്രാര്‍ഥനകളും വിഫലമായി; അഞ്ചുവയസ്സുകാരന്‍ അലന്‍ ദീപേഷ് വേദനയില്ലാത്ത ലോകത്തേക്ക് മടങ്ങി

കാസര്‍കോട്: അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്ന ഉദുമ മുല്ലച്ചേരി ഞെക്ലിയിലെ അഞ്ചുവയസ്സുകാരന്‍ അലന്‍ ദീപേഷ് മരണത്തിന് കീഴടങ്ങി. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ പി.പി.ദീപേഷിന്റെയും സൗമ്യയുടെയും മകനാണ് അലന്‍. കണ്ണൂര്‍ കൊയ്ലി ഹോസ്പിറ്റലില്‍ വെച്ച് ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. മൃതദേഹം ഉച്ചയോടെ നാട്ടിലെത്തിക്കും. കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. ആദ്യം തലശേരി മലബാര്‍ കാന്‍സര്‍ സെന്ററിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയിരുന്നു. ചികില്‍സാക്കായി നാടൊന്നിച്ച് ധനസഹായം ശേഖരിച്ചു നല്‍കിയിരുന്നു. അലന്‍ ദീപേഷിന്റെ വിയോഗം ബാര ഞെക്ലി ഗ്രാമത്തിനു …

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അസം സ്വദേശി മരിച്ചു

കാസര്‍കോട്: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അസം സ്വദേശിയായ ഗൃഹനാഥന്‍ മരിച്ചു. അസം നാഗോണ്‍ അലിതങ്കാണി സ്വദേശിയും സീതാംഗോളി കിന്‍ഫ്രാ പാര്‍ക്കില്‍ താമസക്കാരനുമായ ഇനസ് അലി(49) ആണ് മരിച്ചത്. കിന്‍ഫ്രാ പാര്‍ക്കില്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. ശനിയാഴ്ച അര്‍ധ രാത്രിയില്‍ നെഞ്ചുവേദന അനുഭവപ്പെട്ടതോടെ വീട്ടുകാര്‍ ഫാക്ടറി ഉടമയെ വിവരം അറിയിച്ചു. ഉടമ ആംബുലന്‍സ് എത്തിച്ച് കുമ്പളയിലെ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിലധികമായി കുടുംബ സമേതം താമസിച്ചുവരികയായിരുന്നു. മൃതദേഹം ഉച്ചയോടെ ജന്മനാട്ടിലേക്ക് കൊണ്ടുപോകും. ഉസ്ഫരാത്തൂണ്‍ ആണ് ഭാര്യ. എസ്മിന, ജസ്മിന, …

‘എനിക്ക് കുഞ്ഞ് ജനിച്ചാല്‍ മാധ്യമങ്ങള്‍ കാണാന്‍ വരരുത്..’; നാലാം വിവാഹം കഴിക്കാനൊരുങ്ങി നടന്‍ ബാല

തമിഴ് നടന്‍ ബാല വീണ്ടും വിവാഹിതനാകുന്നു. മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കവേയാണ് താരം ഇക്കാര്യം വീണ്ടും വെളിപ്പെടുത്തിയത്. എന്നാല്‍ വധു ആരാണ് എന്ന് വ്യക്തമാക്കാന്‍ നടന്‍ തയ്യാറായില്ല നിയമപരമായി വീണ്ടും വിവാഹിതനാകും തനിക്ക് കുഞ്ഞ് ജനിച്ചാല്‍ മാധ്യമപ്രവര്‍ത്തകര്‍ കാണാന്‍ ഒരിക്കലും വരരുത് എന്നും അഭ്യര്‍ഥിച്ചു. തന്റെ നാലാം വിവാഹത്തെ കുറിച്ചാണ് ബാല സംസാരിച്ചത്. ഗായിക അമൃതയ്ക്ക് മുമ്പ് ഒരു കന്നടക്കാരിയായ പെണ്‍കുട്ടിയെ ബാല വിവാഹം ചെയ്തിരുന്നു. അമൃത തന്നെയാണ് ബാലയുടെ ആദ്യ വിവാഹത്തെ കുറിച്ച് പറഞ്ഞത്. തനിക്ക് മുമ്പ് ബാല …

റെയില്‍ പാളത്തില്‍ കല്ലുകള്‍ നിരത്തി കേരളത്തിലേക്കുള്ള ട്രെയിന്‍ അപകടത്തില്‍പ്പെടുത്താന്‍ ശ്രമം; വലിയ ശബ്ദം കേട്ട് പരിഭ്രാന്തരായി തൊക്കോട്ട് പ്രദേശവാസികള്‍

മംഗളൂരു: റെയില്‍ പാളത്തില്‍ കല്ലുകള്‍ നിരത്തി ട്രെയിന്‍ അപകടത്തില്‍പ്പെടുത്താന്‍ ശ്രമം. വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ പരിഭ്രാന്തരായി. ശനിയാഴ്ച രാത്രി എട്ടുമണിയോടെ മംഗളൂരു കാസര്‍കോട് പാതയില്‍ തൊക്കോട്ട് മേല്‍പ്പാലം ഗണേഷ് നഗറിന് സമീപം ആണ് സംഭവം. പരിസരത്തെ ക്ഷേത്രത്തിലെ ചടങ്ങ് കഴിഞ്ഞ് പോകുന്ന സ്ത്രീകളാണ് അപരിചിതരായ ആളുകള്‍ പാളത്തില്‍ കല്ല് നിരത്തുന്നത് കണ്ടത്. അപ്പോഴേക്കും കേരളത്തിലേക്കുള്ള ഒരു ട്രെയിന്‍ കടന്നുപോയി. ട്രെയിന്‍ പോകുന്ന സമയത്ത് വലിയ ശബ്ദം കേട്ട് ആശങ്കയിലായ നാട്ടുകാര്‍ പാളത്തിലേക്ക് ഓടിയെത്തി. ടോര്‍ച്ചുകള്‍ ഉപയോഗിച്ച് …

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന കുമ്പള സ്വദേശിയായ വ്യാപാരി മരിച്ചു

കാസര്‍കോട്: കുമ്പളയിലെ പൗരപ്രമുഖനും മുംബൈയിലെ വ്യാപാരിയുമായ കുമ്പള മുളിയടുക്കയിലെ എംഎ മുഹമ്മദ് എന്ന പികെച്ച(61) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഓപ്പറേഷന്‍ സാധ്യമല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചുവരാന്‍ തീരുമാനിച്ചിരുന്നു. ശനിയാഴ്ച ഉച്ചയോടെ ആംബുലന്‍സില്‍ നാട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ വഴിയില്‍ വച്ച് ഓക്‌സിജന്‍ ലവല്‍ കുറഞ്ഞു. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചയോടെ മൃതദേഹം നാട്ടിലെത്തിച്ചു. തുടര്‍ന്ന് മുളിയടുക്ക മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. പരേതനായ അബ്ദുല്‍ റഹ്‌മാന്റെയും …

ഭാര്യ അറിയാതെ സ്വര്‍ണം പണയം വക്കുന്നത് കുറ്റകരം; ഭര്‍ത്താവിന് ആറുമാസം തടവ് ശിക്ഷ ശരിവച്ച് ഹൈക്കോടതി

കാസര്‍കോട്: ഭാര്യ അറിയാതെ സ്വര്‍ണം പണയം വക്കുന്നതു കുറ്റകരമെന്ന് കോടതി. സ്വര്‍ണം പണയം വച്ചയാള്‍ക്ക് വിചാരണ കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവച്ചു. ആറ് മാസം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് വിചാരണ കോടതി വിധിച്ചിരുന്നത്. ശിക്ഷാവിധി പരിശോധിക്കണമെന്ന് കാണിച്ച് കാസര്‍കോട് സ്വദേശി നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയാണ് തള്ളിയത്. ജസ്റ്റിസ് എ ബദറുദ്ദീന്റെതാണ് ഉത്തരവ്. ഭാര്യാമാതാവ് സമ്മാനമായി സ്വര്‍ണം നല്‍കിയപ്പോള്‍ അത് ബാങ്ക് ലോക്കറില്‍ വെക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ ഹര്‍ജിക്കാരന്‍ മുതല്‍ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ …

മലപ്പുറത്ത് വൻ സ്വർണ കവർച്ച: കെഎസ്ആർടിസി ബസിൽ നിന്ന് ഒരുകോടിയിലധികം രൂപയുടെ സ്വർണം മോഷണം പോയി

മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ നിന്ന് സ്വർണം നഷ്ടമായതായി പരാതി. തൃശൂരിലെ സ്വർണ വ്യാപാരി തൃശൂർ സ്വദേശി ജിബിന്റെ ബാഗിൽ നിന്നാണ് ഒരുകോടിയിലധികം രൂപയുടെ സ്വർണം കവർന്നത്. മലപ്പുറം തിരൂരിലെ ജ്വല്ലറിയിൽ കാണിക്കാനായി കൊണ്ട് വന്ന 1512 ഗ്രാം സ്വർണമാണ് കവർന്നത്. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. കുറ്റിപ്പുറത്ത് നിന്ന് നെടുങ്കണ്ടത്തേക്കുള്ള യാത്രക്കിടെയാണ് സ്വർണം നഷ്ടമായത്. ബസ് മലപ്പുറം എടപ്പാളിൽ എത്തിയപ്പോൾ ബസിൽ തൂക്കിയിട്ടിരുന്ന ബാഗ് കാണാതാവുകയായിരുന്നു. ചങ്ങരംകുളം പൊലീസിൽ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ബസ് പോലീസ് …

ബംഗളൂരുവിൽ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി, മരിക്കും മുമ്പ് വീഡിയോ ചിത്രീകരണവും നടത്തിയിരുന്നു

ബംഗളൂരു: മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ചെറുതോണി സ്വദേശി അനഘ ഹരി (18) ആണ് മരിച്ചത്. ബംഗളൂരു സോളദേവനഹള്ളിയിലെ ധന്വന്തരി കോളേജ് ഓഫ് നഴ്‌സിങില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. അനഘയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ സുഖമില്ലെന്ന് പറഞ്ഞ് മുറിയിലേക്ക് പോയതാണെന്നും, പിന്നീട് മുട്ടി വിളിച്ചിട്ടും വാതിൽ തുറന്നില്ലെന്നും സുഹൃത്തുക്കൾ പറഞ്ഞു. പിന്നീട് വാതിൽ തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.പൊലീസ് മുറിയിൽ നിന്ന് …

സാഹിത്യ വിമർശകനും എഴുത്തുകാരനും പ്രഭാഷകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

തൃശ്ശൂർ: സാഹിത്യ വിമർശകനും എഴുത്തുകാരനും പ്രഭാഷകനുമായ ബാലചന്ദ്രൻ വടക്കേടത്ത് (69) അന്തരിച്ചു. അസുഖത്തെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കേരള കലാമണ്ഡലം സെക്രട്ടറിയായും സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗമായിരുന്നു. സമസ്ത കേരള സാഹിത്യ പരിഷത്ത് വൈസ് പ്രസിഡന്റാണിപ്പോൾ. ‘അകം’ സാംസ്കാരികവേദി ചെയർമാൻ, അങ്കണം സാംസ്കാരികവേദിയുടെ സ്ഥാപകരിൽ ഒരാൾ, എംപ്ലോയീസ് കോൺകോഡ് നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ്, എൻ. ജി.ഒ. അസോസിയേഷൻ തൃശ്ശൂർ താലൂക്ക് സെക്രട്ടറി എന്നീ …

അന്തരീക്ഷ മലിനീകരണം; ദീപാവലി അടക്കമുള്ള ആഘോഷങ്ങളിൽ ഹരിത പടക്കം മാത്രം ഉപയോഗിക്കണം

തിരുവന്തപുരം: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പടക്കം പൊട്ടിക്കുന്ന സമയങ്ങളിൽ ക്രമീകരണമേർപ്പെടുത്തി. ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി 8 മുതൽ 10 വരെയും, ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30 വരെയുമാക്കി നിയന്ത്രിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിന്‍റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ കത്തിന്‍റെയും അടിസ്ഥാനത്തിലാണ് നിർദേശം.ആഘോഷങ്ങളിൽ ഹരിത പടക്കം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. വിൽക്കുന്നവർക്കും ഇത് ബാധകം. പടക്കം പൊട്ടിക്കുന്നതിനുള്ള സമയ നിയന്ത്രണം …

പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിർമ്മാതാക്കളുടെ വ്യാജന്മാരെ തിരിച്ചറിയുക; ജാഗ്രത പുലർത്തിയില്ലെങ്കിൽ പണം പോകുമെന്ന് പൊലീസ്

കാസർകോട്: പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിർമ്മാതാക്കളുടെ പേരിൽ വ്യാജ വെബ് സൈറ്റ് നിർമ്മിച്ച് തട്ടിപ്പ് നടക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് സൈബർ പൊലീസിന്റെ മുന്നറിയിപ്പ്. പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളുടേത് എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന തരത്തിലാണ് തട്ടിപ്പുകാർ വ്യാജ വെബ്സൈറ്റുകള്‍ നിർമ്മിക്കുന്നത്. ഈ വെബ്സൈറ്റ് വഴിയാണ് കുറഞ്ഞ വിലയ്ക്ക് വാഹനങ്ങള്‍ നല്കാമെന്ന് പ്രചരിപ്പിക്കുന്നത്. വ്യാജ ബുക്കിങ് ഓഫറുകള്‍ അടങ്ങിയ പരസ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് അടുത്ത പടി. ഒറ്റനോട്ടത്തില്‍ യഥാര്‍ത്ഥ വെബ്സൈറ്റ് പോലെ തോന്നിക്കുന്ന വ്യാജവെബ്സൈറ്റിലൂടെ പണം അടച്ച് …

പട്ടാപ്പകൽ ആശുപത്രിയിൽ കയറി ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു, സംഭവം കാസർകോട് നഗര മധ്യത്തിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ

കാസർകോട്: നഗരത്തിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ അതിക്രമിച്ച് കടന്നെത്തിയ ആൾ ജീവനക്കാരനെ വെട്ടി പരുക്കേൽപ്പിച്ച് അക്രമി ഓടി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ആശുപത്രിയിലെ എംആർഐ സ്കാനിംഗിലെ ടെക്നിക്കൽ ജീവനക്കാരനായ ഉളിയത്തടുക്ക എസ്പി നഗറിലെ അബ്ദുൽ റസാഖിനാണ് (38) വെട്ടേറ്റത്. കാലിനാണ് പരിക്ക്. അതിക്രമിച്ചെത്തിയ യുവാവ് ജീവനക്കാരനുമായി സംസാരിച്ചുകൊണ്ടിരിക്കെ അക്രമം നടത്തുകയായിരുന്നു. രണ്ട് തവണ ഒഴിഞ്ഞു മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പിന്നീട് താഴെ വീണതോടെ കാലിന് വെട്ടിപരിക്കേല്പിച്ചു. ജീവനക്കാരും ആശുപത്രിയിൽ ഉള്ളവരും ഓടി കൂടിയതോടെ …

റോഡരികിലൂടെ നടന്നു പോകുകയായിരുന്ന രണ്ട് പത്താംക്ലാസ് വിദ്യാര്‍ഥികള്‍ കാറിടിച്ച് മരിച്ചു

പാലക്കാട്: വടക്കാഞ്ചേരിയില്‍ കാറിടിച്ച് രണ്ട് പത്താംക്ലാസ് വിദ്യാര്‍ഥികള്‍ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാല്‍, മുഹമ്മദ് റോഷന്‍ എന്നിവരാണ് മരിച്ചത്. എറാണാകുളത്ത് നിന്ന് പാലക്കാടേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നു പോകുകയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഗുരുതര പരുക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഇരുവരും മേരി മാതാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.

നവീന്‍ ബാബുവിന്റെ മരണം; പിപി ദിവ്യ തലശേരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രേരണാകുറ്റം ചുമത്തി പ്രതി ചേര്‍ക്കപ്പെട്ട മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹര്‍ജിയില്‍ പറയുന്നു. തന്റെ പ്രസംഗം സദ്ദുദ്ദേശപരമായിരുന്നുവെന്നും ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ ഉദ്ദേശിച്ചല്ല പ്രസംഗം നടത്തിയതെന്നും ജാമ്യ ഹര്‍ജിയിലുണ്ട്.

യുവതിയെ വെട്ടിക്കൊലപ്പെടുത്തി ശേഷം കാമുകന്‍ ആത്മഹത്യ ചെയ്തു

കൊല്ലം: യുവതിയെ കൊലപ്പെടുത്തി ശേഷം യുവാവ് ആത്മഹത്യ ചെയ്തു. എസ്എന്‍ പുരം സ്വദേശി ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിയ പ്രതി ലാലുമോനെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പുത്തൂര്‍ വല്ലഭന്‍കരയിലെ ലാലുമോന്റെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരും ഏറെ കാലമായി അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. രണ്ടു വര്‍ഷം മുമ്പ് റബ്ബര്‍ തോട്ടത്തില്‍ ശാരുവിനെ കെട്ടിയിട്ടെന്ന കേസില്‍ അറസ്റ്റിലായ ലാലുമോന്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു.

15 കാരിയുടെ ഇന്‍സ്റ്റഗ്രാമിലെ ഫോട്ടോകള്‍ ശേഖരിച്ച് മോര്‍ഫ് ചെയ്തു; ഫോട്ടോകള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിയും, പീഡനത്തിന് ശ്രമിച്ച കണ്ണൂരിലെ 21 കാരനെ പൊലീസ് പൊക്കി

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അവര്‍ക്കുതന്നെ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തുന്ന യുവാവ് ഒടുവില്‍ പിടിയിലായി. കണ്ണൂര്‍ അഴീക്കോട് സ്വദേശി മുഹമ്മദ് സഫ്വാന്‍ (21) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂണിലാണു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. പ്രതി വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി പുറക്കാട്ടുള്ള പതിനഞ്ചുകാരിയുമായി സൗഹൃദത്തിലാവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ ഇന്‍സ്റ്റഗ്രാം പേജിലുണ്ടായിരുന്ന ഫോട്ടോയും വീഡിയോയും ശേഖരിച്ച് മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങള്‍ ഉണ്ടാക്കി. മറ്റുള്ളവര്‍ക്ക് അയച്ചു നല്‍കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ പെണ്‍കുട്ടി പൊലീസിനെ സമീപിച്ചു. അമ്പലപ്പുഴ പൊലീസ് സൈബര്‍ …

‘അഞ്ച് കോടി രൂപ വേണം, ഇല്ലെങ്കില്‍ ബാബാ സിദ്ദിഖിക്ക് സംഭവിച്ചതിനെക്കാളും മോശമാകും’; ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വധ ഭീഷണി

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് നേരെ വീണ്ടും ഭീഷണി. അഞ്ച് കോടി രൂപ നല്‍കിയില്ലെങ്കില്‍ ബാബാ സിദ്ദിഖിയേക്കാളും മോശം അവസ്ഥ വരുമെന്നാണ് നടന് ലഭിച്ച ഭീഷണി സന്ദേശം. മുംബൈ ട്രാഫിക് പൊലിസിന്റെ വാട്സാപ്പ് നമ്പറിലേക്കോണ് ഭീഷണി സന്ദേശം എത്തിയത്. ലോറന്‍സ് ബിഷ്ണോയ് സംഘവുമായുള്ള ശത്രുത തീര്‍ക്കാനാണ് ഈ പണം നല്‍ക്കേണ്ടതെന്നും സന്ദേശത്തില്‍ സൂചിപ്പിക്കുന്നു. സംഭവത്തില്‍ അന്വേഷണം തുടങ്ങി.അതേസമയം, മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ബാബാ സിദ്ദിഖി(66)യെ കൊലപ്പെടുത്തിയത് ബിഷ്‌ണോയിയുടെ സംഘത്തില്‍പ്പെട്ടവരാണ്. സല്‍മാന്റെ അടുത്ത സുഹൃത്താണ് …

നെല്ലിക്കുന്ന് ബീച്ച് റോഡ് സുനില്‍ ഗാവസ്‌കറുടെ പേരില്‍; പേരിടാന്‍ ഗവാസ്‌കര്‍ തന്നെ കാസര്‍കോട് എത്തുന്നു

കാസര്‍കോട്: കാസര്‍കോട്ടെ ബീച്ച് റോഡ് ഇനി ക്രിക്കറ്റ് താരം ഗവാസ്‌കറുടെ പേരില്‍ അറിയപ്പെടും. ബാങ്ക് റോഡില്‍ നിന്ന് ബീച്ചിലേക്കുള്ള നെല്ലിക്കുന്ന് ബീച്ച് റോഡാണ് പുനര്‍നാമകരണം ചെയ്ത് സുനില്‍ ഗാവസ്‌ക്കര്‍ ബീച്ച് റോഡ് എന്നാക്കുന്നത്. മൂന്നുകിലോമീറ്റര്‍ ദൂരമുള്ള റോഡിന് ഗാവസ്‌ക്കറിന്റെ പേര് നല്‍കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. കത്ത് നല്‍കിയത് പ്രകാരമാണ് ഇക്കാര്യം കൗണ്‍സില്‍ യോഗത്തില്‍ അജന്‍ഡയാക്കിയതെന്നു ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. ഗാവസ്‌ക്കറിന്റെ കൂടി സൗകര്യം കണക്കിലെടുത്ത് നവംബറിലോ …