ജമ്മു കാശ്മീരിൽ ഭീകരാക്രമണം; ഒരു ഡോക്ടറും 6 നിർമ്മാണ തൊഴിലാളികളും കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകാശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു ഡോക്ടറും നിര്‍മാണ തൊഴിലാളികളുമുള്‍പ്പെടെ 7 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകിട്ട് ഗന്ദേര്‍ബാലിലെ ഗഗന്‍ഗീറിലെ തുരങ്ക നിര്‍മാണ സ്ഥലത്താണ് ഭീകരാക്രമണം നടന്നത്. കുടിയേറ്റക്കാരായ സാധാരണക്കാര്‍ക്ക് നേരെ നടത്തുന്ന ഇത്തരം ആക്രണം ക്രൂരവും ഭീരുത്വവുമാണെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതികരിച്ചു. ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യതയെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും മുഖ്യമന്ത്രി എക്‌സിലൂടെ അറിയിച്ചു. പരിക്കേറ്റവരില്‍ തൊഴിലാളികളും പ്രാദേശികരും ഇതര സംസ്ഥാന തൊഴിലാളികളുമുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും …

ആരോഗ്യ സർവകലാശാല നോർത്ത് സോൺ കലോത്സവം; കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജിന് ഹാട്രിക് കിരീടം

കാസർകോട്: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലാ യൂണിയൻ നോർത്ത് സോൺ കലോത്സവത്തിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിന് ഹാട്രിക് കിരീടം. നാലിനങ്ങൾ ബാക്കിനിൽക്കെ 218 പോയിന്റ് മെഡിക്കൽ കോളേജ് നേടി. 72 പോയിന്റ് വീതം നേടി കണ്ണൂർ ഗവ. ആയുർവേദ കോളേജും കോട്ടയ്ക്കൽ വി പി എസ് വി ആയുർവേദ കോളേജും രണ്ടാം സ്ഥാനത്തുണ്ട്. കലോത്സവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ വി നന്ദനയും എവിലിൻ മേരി ജോസഫും കലാതിലക പട്ടം പങ്കിട്ടു. കോഴിക്കോട് ഗവൺമെന്റ് ഹോമിയോപ്പതിക്ക് മെഡിക്കൽ …

ബന്തടുക്കയിലെ മത്സ്യ വ്യാപാരി തൈവളപ്പ് മൂസ ഹൃദയാഘാതം മൂലം മരിച്ചു

കാസർകോട്: ബന്തടുക്കയിലെ മത്സ്യ വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു. ബോവിക്കാനം അമ്മങ്കോട് സ്വദേശി തൈവളപ്പ് മൂസ(62) ആണ് വീട്ടിൽ വച്ച് മരണപെട്ടത്. തിങ്കളാഴ്ച രാവിലെ 8 മണിക്ക് പൊവ്വൽ ജുമാമസ്ജിദിൽ ഖബറടക്കും. പരേതരായ അബ്ദുല്ലയുടെയുംബീഫാത്തിമ്മയുടെയും മകനാണ്. ഖദീജയാണ് ഭാര്യ. മക്കൾ: മിസ്രിയ, നൗഷാദ്, നിസാർ, ഹസീന. മരുമക്കൾ: സത്താർ, മുബഷിറ, സഫാന. സഹോദരങ്ങൾ: മുഹമ്മദ്, ഇബ്രാഹിം, അബ്ദുൾ റഹിമാൻ, ആസിയാബി, ആയിഷ, റുഖിയ പരേതയായ ഖദീജ.

സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത

തിരുവനന്തപുരം: കേരള തീരത്ത് തിങ്കളാഴ്ച രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിച്ചു.തീരദേശ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. കന്യാകുമാരി തീരങ്ങളിലും ഉയര്‍ന്ന തിരമാല യ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രത പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നു മുന്നറിയിച്ചു. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് …

പമ്പാനദിയില്‍ കുളിക്കാന്‍ ഇറങ്ങിയ 22 കാരന്‍ മുങ്ങി മരിച്ചു

പത്തനംതിട്ട: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഭക്തന്‍ പമ്പാനദിയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി അശ്വല്‍ ആണ് മരിച്ചത്. 22 വയസ്സായിരുന്നു.ശബരിമലയില്‍ നിന്ന് മടങ്ങവേയാണ് അപകടം. മാടമണ്‍ ക്ഷേത്രക്കടവില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. ഒഴുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കിട്ടിയത്.

വനംവകുപ്പും സര്‍ക്കാരും പ്രവര്‍ത്തിക്കുന്നത് മലയോര കര്‍ഷകരെ ചേര്‍ത്ത് പിടിച്ച്: മന്ത്രി എ.കെ ശശീന്ദ്രന്‍

കാസര്‍കോട്: ഫ്‌ളയിംഗ് സ്‌ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് സമുച്ചയം മന്ത്രി എ.കെ ശശീന്ദ്രന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. മലയോര കര്‍ഷകരെ ചേര്‍ത്ത് പിടിച്ചാണ് വനം വകുപ്പും സര്‍ക്കാരും പ്രവര്‍ത്തിക്കുന്നതെന്നു മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. മനുഷ്യരും വന്യജീവികളുമായുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനായി ദീര്‍ഘ-ഹ്രസ്വകാല പദ്ധതികള്‍ നടപ്പാക്കി വരികയാണെന്ന് മന്ത്രി പറഞ്ഞു.കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തുകളുടെയൂം സഹകരണത്തോടെ 22 കിലോമീറ്റര്‍ സോളാര്‍ തൂക്ക് വേലി സ്ഥാപിക്കുകയും ആനകളെ നിരീക്ഷിക്കാന്‍ പുലിപ്പറമ്പില്‍ എ.ഐ ക്യാമറ സ്ഥാപിക്കുകയും ചെയ്തു. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ …

തലശ്ശേരിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് പത്താം ക്ലാസുകാരന് ദാരുണാന്ത്യം

തലശ്ശേരി: തലശേരിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് പത്താം ക്ലാസുകാരന് ദാരുണാന്ത്യം. തലശേരിക്കടുത്ത് കൊളശേരി അണ്ടര്‍ പാസിന് സമീപത്താണ് അപകടം.തലശേരി മുബാറക്ക് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് നബ്ഹാനാണ്(15)മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സഹയാത്രികനായ എടക്കാട് ഹസന്‍ മുക്കിലെ റിസ് വാന്‍ പരിക്കേറ്റ് തലശേരി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വടക്കുമ്പാട് കൂളി ബസാറിലെ ഹംദില്‍ ടി.പി നവാസിന്റെയും, എം. റജുലയുടെയും മകനാണ്. നദ, നദ്‌റാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം; വിവാഹ വാഗ്ദാനം നല്‍കി ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചു; പൊലീസുകാരനെതിരേ പരാതിയുമായി കൊച്ചിയിലെ വനിതാ ഡോക്ടര്‍

തിരുവനന്തപുരം: പൊലീസുകാരനെതിരെ പീഡന പരാതിയുമായി കൊച്ചി സ്വദേശിനിയായ ഡോക്ടര്‍. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. തിരുവനന്തപുരം സ്വദേശിയായ തൃശ്ശൂര്‍ ഐ.ആര്‍. ബറ്റാലിയനിലെ പൊലീസുകാരനെതിരേയാണ് പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തമ്പാനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.20 ദിവസം മുന്‍പാണ് സംഭവം. വിവാഹ വാഗ്ദാനം നല്‍കി തിരുവനന്തപുരത്തേയ്ക്ക് വിളിച്ചു കൊണ്ടുവന്ന് തമ്പാനൂരിലെ ഒരു ലോഡ്ജില്‍ താമസിപ്പിച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. എത്രയും വേഗം വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഉപദ്രവിച്ചു എന്നും …

അളവില്‍ കൂടുതല്‍ മദ്യം കൊണ്ടുപോകുന്നവര്‍ സൂക്ഷിക്കുക; ബിവറേജ് ഔട്ട്‌ലറ്റ് പരിസരത്ത് പരിശോധന ശക്തമാക്കി; കാസര്‍കോട് ഒരാള്‍ പിടിയില്‍

കാസര്‍കോട്: ബിവറേജ് ഔട്ട്‌ലറ്റുകളില്‍ നിന്നും അളവില്‍ കൂടുതല്‍ മദ്യം കൊണ്ടുപോകുന്നതായി പരാതി. കാസര്‍കോട് എക്‌സൈസ് നടത്തിയ പരിശോധനയില്‍ 9 ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റിലായി. കുമ്പള കോട്ടേക്കര്‍ വീട്ടില്‍ ദയാനന്ദ ആണ് പിടിയിലായത്. കാസര്‍കോട് കെപിആര്‍ റാവു റോഡില്‍ ഷാലിമാര്‍ റെസ്റ്റോറന്റിന് മുന്നില്‍ വച്ചാണ് മദ്യം വാങ്ങിവരുന്നതിനിടെ എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫിസര്‍ കെ വി രഞ്ജിത്തും സംഘവും പിടികൂടിയത്. അരലിറ്റര്‍ വീതമുള്ള 18 ബോട്ടില്‍ മദ്യമാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. ജാമ്യം നല്‍കാവുന്ന കേസായതിനാല്‍ …

ഇന്ന് രണ്ടിടത്ത് ആക്രമണം; ഹിസ്ബുള്ളയുടെ ‘കമാന്‍ഡ് സെന്റര്‍’ അടിച്ചതായി ഇസ്രായേല്‍ സൈന്യം

ജറുസലേം: ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിലെ ഹിസ്ബുള്ള കമാന്‍ഡ് സെന്ററിലും ഭൂഗര്‍ഭ ആയുധ കേന്ദ്രത്തിലും ഞായറാഴ്ച ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം. രാവിലെ ഇസ്രായേല്‍ വ്യോമസേന ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ ആസ്ഥാനത്തിന്റെ കമാന്‍ഡ് സെന്ററിലും ബെയ്റൂട്ടിലെ ഒരു ഭൂഗര്‍ഭ ആയുധ വര്‍ക്ക്ഷോപ്പിലും ആക്രമണം നടത്തിയെന്ന് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.ആക്രമണത്തിന് മുമ്പ് പ്രദേശത്തെ സാധാരണക്കാര്‍ക്ക് ഐഡിഎഫ് ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.ലെബനീസ് സ്റ്റേറ്റ് മീഡിയ ഞായറാഴ്ച രാവിലെ രണ്ട് ഇസ്രായേല്‍ ആക്രമണങ്ങള്‍ ഹരെത് ഹ്രീക്കിലും ഒന്ന് ഹദത്തിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എല്ലാം ഹിസ്ബുള്ളയുടെ …

ഫിഷറീസ് വകുപ്പിന്റെ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ കാല് നഷ്ടപ്പെട്ട ബിനീഷിന് സര്‍ക്കാര്‍ ധനസഹായം നല്‍കണം: എഫ്.ഐ.ടി.യു

കാസര്‍കോട്: ഫിഷറീസ് വകുപ്പിന്റെ റെസ്‌ക്യൂ പ്രവര്‍ത്തനത്തിനിടയില്‍ കാല് നഷ്ടപ്പെട്ട ബിനീഷിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് എഫ്‌ഐ.ടി.യു ജില്ലാ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. അനധികൃതമായി മത്സ്യബന്ധനത്തിലേര്‍പ്പെട്ട കര്‍ണ്ണാടകയില്‍ നിന്നുള്ള ബോട്ടിനെ പിടികൂടാന്‍ അധികൃതരോടൊപ്പം കടലില്‍ ജോലിയില്‍ ചെയ്യുന്നതിനിടെ ടീം അംഗമായ ബിനീഷിന് പരിക്കുപറ്റുകയും, മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ കാല് മുറിച്ചുമാറ്റുകയും ചെയ്തു. മൂന്നു ലക്ഷം രൂപയിലധികം ഇതുവരെ ചികിത്സക്ക് ചെലവായി. ബിനീഷിന്റെ ചികിത്സ പൂര്‍ണ്ണമായും സര്‍ക്കാന്‍ ഏറ്റെടുക്കുകയും നഷ്ടപരിഹാരം നല്‍കുകയും വേണം. കാല് നഷ്ടപ്പെട്ടതിനാല്‍ ഇത്തരം ജോലിയെടുക്കാന്‍ സാധിക്കാത്തതിനാല്‍ യോഗ്യതയനുസരിച്ച് …

കേരളത്തിലെ ആദ്യത്തെ കടല്‍വെള്ള ശുദ്ധീകരണ പ്ലാന്റ് മഞ്ചേശ്വരത്ത് വരുന്നു

കാസര്‍കോട്: സംസ്ഥാനത്തെ ആദ്യത്തെ കടല്‍ വെള്ള ശുദ്ധീകരണശാല മഞ്ചേശ്വരത്തു സ്ഥാപിക്കുമെന്ന് എകെഎം അഷ്റഫ് എംഎല്‍എ അറിയിച്ചു. മഞ്ചേശ്വരം മേഖലയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനു കാസര്‍കോട് വികസന പാക്കേജ് 1.40 ലക്ഷം രൂപ അംഗീകരിച്ചു. പദ്ധതി യാഥാര്‍ഥ്യമായാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ കടല്‍ വെള്ള ശുദ്ധീകരണ പദ്ധതിയായിരിക്കുമിതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. മഞ്ചേശ്വരം താലൂക്കിലെ തീരപ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം ഓരോ വര്‍ഷം രൂക്ഷമാവുകയാണ്. ഈ ഭാഗങ്ങളില്‍ ശുദ്ധജല സ്രോതസ്സ് ഇല്ലാത്തത്തിനാലാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ വികസന …

നീലേശ്വരത്തെ വ്യാപാരി നേതാവ് ടി.എ റഹീം ഹാജി അന്തരിച്ചു

കാസര്‍കോട്: നീലേശ്വരത്തെ പൗര പ്രമുഖനും വ്യാപാരി നേതാവുമായിരുന്ന ടി.എ റഹീം ഹാജി (82) അന്തരിച്ചു. നീലേശ്വരം മാര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യൂണിറ്റ് സ്ഥാപക നേതാക്കളില്‍ പ്രമുഖനായിരുന്നു. ദീര്‍ഘ കാലം നീലേശ്വരം യൂണിറ്റ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജില്ല വൈസ് പ്രസിഡന്റ്, ജില്ല ട്രഷറര്‍, നീലേശ്വരം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, ആള്‍ കേരള ബില്‍ഡിങ് ഓണഴ്‌സ് അസോസിയേഷന്‍ നീലേശ്വരം യൂണിറ്റ് പ്രസിഡന്റ്, നീലേശ്വരം ജേസിസ് പ്രസിഡന്റ്, തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പരേതരായ പാട്ടില്ലത്ത് മുഹമ്മദ് ഹാജിയുടെയും തിഡില്‍ കദീജുമ്മയുടെയും മകനാണ്. …

സ്‌കൂട്ടറില്‍ മദ്യക്കടത്ത്; 25 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യവുമായി കുഡ്‌ലു സ്വദേശി പ്രവീണ്‍കുമാര്‍ അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച 25 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യവുമായി കുഡ്‌ലു സ്വദേശി അറസ്റ്റിലായി. കുഡ്‌ലു ഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ പ്രവീണ്‍കുമാര്‍ ആണ് കുമ്പള റേഞ്ച് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ മഞ്ചേശ്വരം ചെക്ക് പോസ്റ്റിന് സമീപത്തുവച്ചാണ് ഇയാള്‍ പിടിയിലായത്. പ്ലാസ്റ്റിക് ചാക്കിലാണ് 25.92 ലിറ്റര്‍ മദ്യം സൂക്ഷിച്ചത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി ഗംഗാധരനും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് മദ്യക്കടത്ത് പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ ബി.എസ് മുഹമ്മദ് കബീര്‍, സിവില്‍ എക്‌സൈസ് …

മിസിസിപ്പി സ്‌കൂളില്‍ ഫുട്‌ബോള്‍ മത്സരത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ 3 മരണം, 8 പേര്‍ക്ക് പരിക്ക്

പി പി ചെറിയാന്‍ ലെക്സിംഗ്ടണ്‍, മിസിസിപ്പി: കളി കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം മിസിസിപ്പി സ്‌കൂളിന്റെ ഹോംകമിംഗ് ഫുട്ബോള്‍ വിജയം ആഘോഷിക്കുകയായിരുന്ന നൂറുകണക്കിന് ആളുകള്‍ക്കു നേരെ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു. ആഘോഷത്തിനിടയില്‍ ഉണ്ടായ വാക്കേറ്റമാണ് വെടിവയ്പ്പില്‍ കലാശിച്ചത്, എന്നാല്‍ വെടിവെപ്പിന് കാരണമെന്താണെന്നു അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നു ഹോംസ് കൗണ്ടി ഷെരീഫ് വില്ലി മാര്‍ച്ച് പറഞ്ഞു. ആഹ്‌ളാദ പ്രകടനത്തില്‍ 300 വോളം പേര്‍ പങ്കെടുത്തിരുന്നു. വെടിവെപ്പ് തുടങ്ങിയതോടെ ആളുകള്‍ നാലുപാടും ചിതറിഓടുകയായിരുന്നു. മരിച്ചവരില്‍ രണ്ട് …

പിപി ദിവ്യയ്ക്ക് നേരെ സൈബര്‍ ആക്രമണം; ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി

കണ്ണൂര്‍: പിപി ദിവ്യയ്ക്ക് നേരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഭര്‍ത്താവ് വി പി അജിത്ത് പൊലീസില്‍ പരാതി നല്‍കി. തെറ്റായ സൈബര്‍ പ്രചരണമെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ കണ്ണപുരം പൊലീസ് കേസെടുത്തു. എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് പിപി ദിവ്യയ്ക്ക് നേരെ സൈബര്‍ ആക്രമണങ്ങള്‍ കടുത്തത്.അതേസമയം ദിവ്യ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. ജില്ലാ കളക്ടറാണ് തന്നെ യോഗത്തിലേക്ക് ക്ഷണിച്ചതെന്നും ദിവ്യ ജാമ്യാപേക്ഷയില്‍ പറയുന്നു. എന്നാല്‍ ദിവ്യയുടെ …

ഡാളസ് ക്രിക്കറ്റ് ഫീല്‍ഡ് ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു

പി പി ചെറിയാന്‍ മെക്കിനി(ഡാളസ്): മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മെക്കിനി സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് സഭാ അംഗങ്ങള്‍ക്കും കായിക പ്രേമികള്‍ക്കും വേണ്ടി നിര്‍മിച്ച ക്രിക്കറ്റ് കോര്‍ട്ട് അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന സംഘടനയുടെ ഡാളസ് റീജിയണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനല്‍ ഇന്ന് മൂന്നുമണിക്ക് ഗ്രൗണ്ടില്‍ നടക്കും. ആതിഥേയരായ സെന്‍ പോള്‍സ് യുവജന ടീമും ഇര്‍വിങ് സെന്റ് ജോര്‍ജ് യുവജന ടീമും ഏറ്റുമുട്ടും. ആവേശകരമായ മത്സരങ്ങളില്‍ സെന്റ് തോമസ് …

ബോട്ട് ജെട്ടി തകര്‍ന്ന് ഏഴ് മരണം; നിരവധി പേര്‍ക്ക് പരിക്ക്

പി പി ചെറിയാന്‍ സവന്ന, ജോര്‍ജിയ: ജോര്‍ജിയയിലെ സപെലോ ദ്വീപില്‍ ശനിയാഴ്ച കടത്തുകടവ് ഭാഗികമായി തകര്‍ന്നു ഏഴ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി സംസ്ഥാന അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഗാംഗ്വേ തകര്‍ന്നു 20 പേരെങ്കിലും വെള്ളത്തില്‍ വീണതായി ജോര്‍ജിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് നാച്ചുറല്‍ റിസോഴ്സ് പറഞ്ഞു. മരിച്ച ഏഴ് പേര്‍ക്ക് പുറമേ, ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റ് രണ്ട് പേരെ ഹെലികോപ്റ്ററില്‍ ആശുപത്രികളിലെത്തിച്ചതായി ജോര്‍ജിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് നാച്ചുറല്‍ റിസോഴ്സിനൊപ്പം …