റെയില്‍ പാളത്തില്‍ കല്ലുകള്‍ നിരത്തി കേരളത്തിലേക്കുള്ള ട്രെയിന്‍ അപകടത്തില്‍പ്പെടുത്താന്‍ ശ്രമം; വലിയ ശബ്ദം കേട്ട് പരിഭ്രാന്തരായി തൊക്കോട്ട് പ്രദേശവാസികള്‍

മംഗളൂരു: റെയില്‍ പാളത്തില്‍ കല്ലുകള്‍ നിരത്തി ട്രെയിന്‍ അപകടത്തില്‍പ്പെടുത്താന്‍ ശ്രമം. വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ പരിഭ്രാന്തരായി. ശനിയാഴ്ച രാത്രി എട്ടുമണിയോടെ മംഗളൂരു കാസര്‍കോട് പാതയില്‍ തൊക്കോട്ട് മേല്‍പ്പാലം ഗണേഷ് നഗറിന് സമീപം ആണ് സംഭവം. പരിസരത്തെ ക്ഷേത്രത്തിലെ ചടങ്ങ് കഴിഞ്ഞ് പോകുന്ന സ്ത്രീകളാണ് അപരിചിതരായ ആളുകള്‍ പാളത്തില്‍ കല്ല് നിരത്തുന്നത് കണ്ടത്. അപ്പോഴേക്കും കേരളത്തിലേക്കുള്ള ഒരു ട്രെയിന്‍ കടന്നുപോയി. ട്രെയിന്‍ പോകുന്ന സമയത്ത് വലിയ ശബ്ദം കേട്ട് ആശങ്കയിലായ നാട്ടുകാര്‍ പാളത്തിലേക്ക് ഓടിയെത്തി. ടോര്‍ച്ചുകള്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ കല്ലുകള്‍ പൊടിച്ച നിലയില്‍ കണ്ടെത്തി. നാട്ടുകാര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. മദ്യപിച്ചെത്തിയവര്‍ മേല്‍പ്പാലത്തിനടിയില്‍ ഇരിക്കുന്നത് പതിവാണെന്നും ഇത് സംബന്ധിച്ച് ഉള്ളാള്‍ പൊലീസ് സ്റ്റേഷനില്‍ നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും പരിസരവാസികള്‍ പറയുന്നു. വലിയൊരു ദുരന്തം ഒഴിവായെങ്കിലും ഇനിയും അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രദേശത്ത് സിസിടിവി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ അധികൃതരോട് ആവശ്യപ്പെട്ടു. ഉള്ളാള്‍ പൊലീസ് കല്ലുവച്ചവരെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page