15 കാരിയുടെ ഇന്‍സ്റ്റഗ്രാമിലെ ഫോട്ടോകള്‍ ശേഖരിച്ച് മോര്‍ഫ് ചെയ്തു; ഫോട്ടോകള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിയും, പീഡനത്തിന് ശ്രമിച്ച കണ്ണൂരിലെ 21 കാരനെ പൊലീസ് പൊക്കി

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അവര്‍ക്കുതന്നെ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തുന്ന യുവാവ് ഒടുവില്‍ പിടിയിലായി. കണ്ണൂര്‍ അഴീക്കോട് സ്വദേശി മുഹമ്മദ് സഫ്വാന്‍ (21) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂണിലാണു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. പ്രതി വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി പുറക്കാട്ടുള്ള പതിനഞ്ചുകാരിയുമായി സൗഹൃദത്തിലാവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ ഇന്‍സ്റ്റഗ്രാം പേജിലുണ്ടായിരുന്ന ഫോട്ടോയും വീഡിയോയും ശേഖരിച്ച് മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങള്‍ ഉണ്ടാക്കി. മറ്റുള്ളവര്‍ക്ക് അയച്ചു നല്‍കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ പെണ്‍കുട്ടി പൊലീസിനെ സമീപിച്ചു. അമ്പലപ്പുഴ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇയാളെത്തേടി അന്വേഷണസംഘം അഴീക്കോടെത്തിയെങ്കിലും ഒളിവില്‍പോയിരുന്നു. ഇന്‍സ്‌പെക്ടര്‍ എം പ്രതീഷ് കുമാറിന്റെ നേതൃത്വത്തില്‍ കുമളിയില്‍ നിന്നാണ് പിടിച്ചത്. പോക്‌സോ, ഐ ടി വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇയാളെ റിമാന്‍ഡു ചെയ്തു.
കണ്ണൂര്‍ ടൗണ്‍, വളപട്ടണം സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ സമാന കേസുള്ളതായി പൊലീസ് പറഞ്ഞു. കൊല്ലം ജില്ലയിലും പരാതിയുണ്ട്. പ്രതിയുടെ പക്കല്‍നിന്ന് രണ്ടു മൊബൈല്‍ ഫോണും നാലു സിം കാര്‍ഡും കണ്ടെടുത്തു. അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എന്‍. രാജേഷിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page