പടന്നയിലെ ആദ്യകാല ഫുട്‌ബോള്‍ താരത്തെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: പടന്നയിലെ ആദ്യകാല ഫുട്‌ബോള്‍ താരത്തെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പടന്ന കാന്തിലോട്ടെ എ.ടി.രാമചന്ദ്രന്‍ (56) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെ ഉദിനൂര്‍ റെയില്‍വേ ഗേറ്റിന് സമീപമാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാളം മുറിച്ച് കടക്കവെ അബദ്ധത്തില്‍ ട്രെയിന്‍ തട്ടിയതാണെന്നാണ് സംശയിക്കുന്നത്. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വൈകുന്നേരം ആറുമണിക്ക് മൃതദേഹം തടിയന്‍ കൊവ്വല്‍ കൊയത്തൂരിലെ വീട്ടിലെത്തിക്കും. പൊതു ദര്‍ശനത്തിന് വെച്ചതിനുശേഷം ഏഴുമണിക്ക് കാന്തിലോട്ട് …

കഞ്ചാവ് വലിക്കാന്‍ തീപ്പെട്ടി വേണം; വര്‍ക്ക് ഷോപ്പാണെന്ന് കരുതി കയറിചെന്നത് എക്‌സൈസ് ഓഫീസിലേക്ക്; മൂന്നാറില്‍ ടൂറിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പിന്നീട് സംഭവിച്ചത്

ഇടുക്കി: കഞ്ചാവ് ബീഡി വലിക്കണം. തൃശൂരിലെ സ്‌കൂളില്‍ നിന്നും മൂന്നാറില്‍ ടൂറിനെത്തിയ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ബീഡി കത്തിക്കാന്‍ തീപ്പെട്ടി തേടി എത്തിയത് എക്സൈസ് ഓഫിസില്‍. വര്‍ക്ക് ഷോപ്പാണെന്ന് കരുതിയാണ് ഓഫീസില്‍ ചെന്നത്. യൂണിഫോമിലിരിക്കുന്ന എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥലം മാറിപ്പോയെന്ന് മനസ്സിലായത്. ഉടന്‍ തന്നെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടി. പിന്നീട് വീട്ടുകാരെ വിളിച്ചുവരുത്തി വിട്ടയക്കുകയായിരുന്നു. അടിമാലി എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ഓഫിസിലാണ് സിനിമയെ വെല്ലുന്ന രംഗം അരങ്ങേറിയത്. എക്സൈസ് ഓഫിസാണെന്ന് മനസ്സിലാകാതെയാണ് …

നിധിക്ക് കാവലായി പാമ്പ്, ആശ്ചര്യപ്പെട്ട് നാട്ടുകാര്‍

സ്വര്‍ണനിധിക്ക് പാമ്പ് കാവല്‍ നില്‍ക്കാറുണ്ടെന്ന് നമ്മള്‍ പഴം കഥകളില്‍ പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാല്‍ അത്തരം സമാനമായ സംഭവം തൃശൂരില്‍ നടന്നിരിക്കുകയാണ്. പാമ്പിനെ പിടികൂടാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒന്ന് അല്‍ഭുതപ്പെട്ടു. പൊത്തില്‍ നിന്ന് ലഭിച്ചത് പാമ്പും സ്വര്‍ണമടങ്ങിയ പഴ്സും. തൃശൂരിലെ തേക്കിന്‍കാട് മൈതാനത്താണ് നാട്ടുകാരെ ആശ്ചര്യപ്പെടുത്തിയ സംഭവം കണ്ടത്. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂര്‍ സ്വദേശി ഷാഗ്രഹ നടന്നുപോകുന്നതിനിടെ കാലിനു സമീപം കുഞ്ഞുമൂര്‍ഖനെ കണ്ടിരുന്നു. പിന്നീട്പാമ്പ് സമീപത്തെ മരത്തിനുതാഴെയുള്ള പൊത്തില്‍ ഒളിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ …

എഡിഎം കെ.നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; എന്‍ഒസി നല്‍കിയത് നിയമപരമായി; യാത്രയയപ്പിലേക്ക് താന്‍ ക്ഷണിച്ചില്ലെന്ന് കണ്ണൂര്‍ കലക്ടറുടെ മൊഴി

കണ്ണൂര്‍: എഡിഎം കെ. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റവന്യൂവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തല്‍. എഡിഎം നിയമപരമായ നടപടികളാണ് സ്വീകരിച്ചതെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീതയുടെ അന്വേഷണത്തില്‍ കണ്ടെത്തിയതായി സൂചന.പ്രശാന്തന്റെ പെട്രോള്‍ പമ്പിന് നിയമപരമായാണ് എന്‍ഒസി നല്‍കിയത്, അതിന് കാലതാമസം വരുത്തുകയോ കൈക്കൂലി വാങ്ങുകയോ ചെയ്തതായി തെളിവുകളില്ലെന്നും ജോയിന്റ് കമ്മീഷണര്‍ കണ്ടെത്തി. അന്വേഷണ റിപ്പോര്‍ട്ട് ഇന്നോ നാളെയോ സര്‍ക്കാരിന് കൈമാറും. ദിവ്യയെ എഡിഎമ്മിന്റെ യാത്രയയപ്പിലേക്ക് താന്‍ ക്ഷണിച്ചില്ലെന്ന് കണ്ണൂര്‍ കലക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. കൈക്കൂലി …

ഫൈറ്റര്‍ജെറ്റ് അപകടത്തില്‍ മരിച്ച രണ്ട് വൈമാനികരേയും തിരിച്ചറിഞ്ഞു

പി പി ചെറിയാന്‍ കാലിഫോര്‍ണിയ: കഴിഞ്ഞയാഴ്ച മൗണ്ട് റെയ്‌നിയറിന് സമീപം ജെറ്റ് ഫൈറ്റര്‍ അപകടത്തില്‍ മരിച്ച രണ്ട് ജീവനക്കാരും കാലിഫോര്‍ണിയയില്‍ നിന്നുള്ള 31 വയസുള്ള രണ്ട് വൈമാനികരാണെന്ന് നാവികസേന അധികൃതര്‍ തിരിച്ചറിഞ്ഞു. ലെഫ്റ്റനന്റ് സിഎംഡി. നേവല്‍ ഫ്ലൈറ്റ് ഓഫീസറായ ലിന്‍ഡ്സെ പി ഇവാന്‍സും നേവല്‍ ഏവിയേറ്ററായ ലെഫ്റ്റനന്റ് സെറീന എന്‍ വൈല്‍മാനും ആണ് മരിച്ചത്.‘സാപ്പേഴ്‌സ്’ എന്നറിയപ്പെടുന്ന ഇലക്ട്രോണിക് അറ്റാക്ക് സ്‌ക്വാഡ്രണില്‍ നിന്നുള്ള ഇഎ-18 ജി ഗ്രൗളര്‍ ജെറ്റ് കഴിഞ്ഞ ചൊവ്വാഴ്ച മൗണ്ട് റെയ്‌നിയറിന് കിഴക്ക് തകര്‍ന്നുവീണിരുന്നു. മൗണ്ട് …

യൂ ട്യൂബില്‍ ഫോളോവേഴ്‌സിനെ കിട്ടാന്‍ ഭാര്യയുടെ പ്രസവം ചിത്രീകരിച്ചു; യുട്യൂബര്‍ ഇര്‍ഫാനെതിരെയും വിഡിയോ എടുക്കാന്‍ അനുമതി നല്‍കിയ ഡോക്ടര്‍മാര്‍ക്കെതിരെയും കേസ്

ചെന്നൈ: ഭാര്യയുടെ പ്രസവം ആശുപത്രിയില്‍ നിന്നു ചിത്രീകരിക്കുകയും കുട്ടിയുടെ പൊക്കിള്‍ക്കൊടി സ്വയം വേര്‍പെടുത്തുകയും ചെയ്ത സംഭവത്തില്‍ തമിഴ്‌നാട്ടിലെ പ്രമുഖ യുട്യൂബര്‍ ഇര്‍ഫാനെതിരെ കേസ്.ഇര്‍ഫാന്‍ മകളുടെ പൊക്കിള്‍കൊടി മുറിക്കുന്ന വീഡിയോ പുറത്തുവിട്ടതാണ് വിവാദം ആയത്. ഇര്‍ഫാനെതിരെ നടപടി എടുത്തതായി തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു.പൊക്കിള്‍ക്കൊടി വേര്‍പെടുത്താന്‍ ഡോക്ടര്‍മാര്‍ക്ക് മാത്രമേ അനുമതിയുള്ളൂവെന്നിരിക്കെ, ഇര്‍ഫാനെ ഇതിന് അനുവദിച്ച ഡോക്ടര്‍മാര്‍ക്കെതിരെയും കേസെടുത്തു. യൂട്യൂബ് ചാനലില്‍ 45 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള തമിഴ്‌നാട്ടുകാരനായ ഇര്‍ഫാനാണ് മകളുടെ ജനനത്തിന്റെ വീഡിയോ പുറത്തുവിട്ടത്. കഴിഞ്ഞ ജൂലൈയില്‍ പ്രസവത്തിനായി ഇര്‍ഫാന്റെ …

കെ എസ് ആർ ടി സി ബസ്സിലെ സ്വർണ്ണ കവർച്ച; മൂന്നുപേർ പിടിയിൽ, സ്വർണ്ണവും കണ്ടെടുത്തു

മലപ്പുറം: എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസില്‍ നടന്ന സ്വര്‍ണക്കവര്‍ച്ചയിലെ പ്രതികള്‍ പിടിയില്‍. പള്ളുരുത്തി സ്വദേശികളായ നിസാര്‍, നൗഫല്‍, കോഴിക്കോട് സ്വദേശി ബാബു എന്നിവരാണ് പിടിയിലായത്. തൃശൂര്‍ സ്വദേശി ജിബിന്റെ ബാഗില്‍ നിന്ന് ഒരു കോടി രൂപയുടെ സ്വര്‍ണമാണ് പ്രതികള്‍ കവര്‍ന്നത്.കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയായിരുന്നു സംഭവം. ജ്വല്ലറിയില്‍ വില്‍പനയ്ക്കായി കൊണ്ടുവന്ന സ്വര്‍ണമാണ് സംഘം തട്ടിയെടുത്തത്. കുറ്റിപ്പുറത്ത് നിന്നാണ് ജിബിന്‍ ബസില്‍ കയറിയത്. എടപ്പാളിലെത്തിയപ്പോള്‍ ബാഗ് തുറന്നു കിടക്കുകയായിരുന്നു. പിന്നാലെ ബാഗ് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടത് അറിഞ്ഞത്. തൃശ്ശൂരിലെ ജ്വല്ലറി ജീവനക്കാരനായ …

അമിതമായി ഫോണ്‍ ഉപയോഗിക്കുന്നത് കണ്ട് ശകാരിച്ചു; 13 കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം ചേളാരിയില്‍ 13 കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാത്രിയിലാണ് വീട്ടിലെ കിടപ്പുമുറിയിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ചേളാരി സ്വദേശി മുഹമ്മദ് നിഹാല്‍ (13) ആണ് മരിച്ചത്. അമിതമായി ഫോണ്‍ ഉപയോഗിച്ചതിന് ശകാരിച്ചതിനാണ് കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

തീര്‍ത്ഥാടനത്തിനിടെ ഹൃദയാഘാതം; മൊഗ്രാല്‍ സ്വദേശി കോഴിക്കോട് വെച്ച് മരണപ്പെട്ടു

കാസര്‍കോട്: മടവൂര്‍ അടക്കമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് സിയാറത്തിനായി പോയ മൊഗ്രാല്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ഒളച്ചാല്‍ ഹൗസില്‍ മുഹമ്മദ് (55) ആണ് കോഴിക്കോട് വെച്ച് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനും, സൗദി അറേബ്യയിലെ കെഎംസിസി പ്രവര്‍ത്തകനും, മൊഗ്രാല്‍ ദേശീയ വേദി ഗള്‍ഫ് പ്രതിനിധിയുമായിരുന്നു. മൊഗ്രാല്‍ മീത്തല വളപ്പില്‍ പരേതരായ സീതിയുടെയും ബീബിഞ്ഞിയുടെയും മകനാണ്. ഭാര്യ: സുഹ്‌റ. മക്കള്‍: മഹറൂഫ്, മഹറൂസ, മര്‍വ, മിന.മരുമകന്‍: സുലൈമാന്‍ ബേക്കല്‍. സഹോദരന്‍: അബ്ദുല്ല(സൗദി).മയ്യത്ത് രാത്രിയോടെ …

നവംബര്‍ 1 മുതല്‍ 19 വരെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ കയറരുത്; ഖലിസ്ഥാന്‍ നേതാവിന്റെ ഭീഷണി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കെതിരെ വീണ്ടും ഭീഷണി സന്ദേശവുമായി ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂന്‍. നവംബര്‍ ഒന്നുമുതല്‍ 19 വരെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യരുതെന്നാണ് മുന്നറിയിപ്പ്. ‘സിഖ് വംശഹത്യയുടെ 40 ാം വാര്‍ഷികത്തോടനുബന്ധിച്ച് നിശ്ചിത തീയതികളില്‍ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ആക്രമണം ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്.ഇന്ത്യയില്‍ നിരവധി വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി സന്ദേശമെത്തുന്ന പശ്ചാത്തലത്തിലാണ് ഖലിസ്ഥാന്‍ നേതാവിന്റെ മുന്നറിയിപ്പ്. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം ഉള്‍പ്പെടെ രാജ്യത്തെ ഖലിസ്ഥാനി ഘടകങ്ങളെ ഇന്ത്യ ലക്ഷ്യമിടുന്നുവെന്ന …

കമ്മാടം പാലക്കുന്നില്‍ കടുവ ഇറങ്ങി? സത്യാവസ്ഥ ഇതാണ്

കാസര്‍കോട്: ഭീമനടി കമ്മാടം പാലക്കുന്നില്‍ കടുവ ഇറങ്ങിയതായി വ്യാജ പ്രചരണം. രണ്ടു ഫോട്ടോ സഹിതം ശബ്ദ സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ പ്രദേശവാസികളും ഭയപ്പാടിലായി. ഞായറാഴ്ച രാവിലെ ആടിനെ കുടുവ കൊന്നെന്നെന്നും ആളുകള്‍ സൂക്ഷിക്കുകയെന്നുമാണ് പ്രചരണം. പരിഭ്രാന്തിയിലായ നാട്ടുകാര്‍ വനം വകുപ്പിന്റെ ഓഫീസില്‍ വിവരമറിയിച്ചതോടെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഭീമനടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ലക്ഷ്മണന്‍, ഉദ്യോഗസ്ഥരായ യഥുകൃഷ്ണന്‍, സുധീഷ് എന്നിവരുടെ നേതൃത്വത്തില്‍ കാല്‍പാടുകളും മറ്റും പരിശോധിച്ചു. കടുവയുടെയോ, പുലിയുടെയോ സാന്നിധ്യം പ്രദേശത്ത് കണ്ടെത്താനായില്ല. അതേസമയം ആടിനെ ചത്ത നിലയില്‍ …

അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

കണ്ണൂര്‍: അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ച കണ്ണൂര്‍ കോളിത്തട്ട് സ്വദേശി മെല്‍ബി(34)ന്റെ മൃതദേഹം ഇന്നു സംസ്‌കരിക്കും. വൈകുന്നേരം 3 മണിക്ക് കോളിത്തട്ട് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയിലാണ് സംസ്‌കാരം നടക്കുക. കഴിഞ്ഞ 11ന് അമേരിക്കയിലെ ഇന്ത്യാനയിലായിരുന്നു അപകടം. കഴിഞ്ഞ എട്ടുവര്‍ഷമായി അമേരിക്കയില്‍ ജോലി ചെയ്തുവരികയായിരുന്നു. ചക്കാലക്കല്‍ സി.എം. അലക്‌സാണ്ടറിന്റെയും റീനയുടെയും മകനാണ്. ഭാര്യ: മീന കോതമംഗലം(നഴ്‌സ്, യുകെ). ഏക സഹോദരി: മോള്‍ബിന്‍ (നഴ്‌സ്, യുകെ).

നവീന്‍ ബാബുവിന്റെ മരണം; പിപി ദിവ്യയെ ചോദ്യം ചെയ്യാതെ പൊലീസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി, ഹര്‍ജിയില്‍ 24ന് വാദം

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം കേള്‍ക്കാനിരിക്കെയാണ് കോടതി മാറ്റിവെച്ചത്. 24ന് വ്യാഴാഴ്ചയായിരിക്കും ദിവ്യയുടെ ജാമ്യ ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കുക.കേസ് വ്യാഴാഴ്ച പരിഗണിക്കുമ്പോള്‍ പൊലീസ് റെക്കോര്‍ഡുകളും ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നവീന്‍ ബാബുവിന്റെ ഭാര്യ വക്കാലത്ത് ബോധിപ്പിച്ചു. ജോണ്‍ റാല്‍ഫ്, പിഎം സജിത എന്നിവര്‍ ഹാജരായി. ജാമ്യ ഹര്‍ജിക്കുള്ള …

വിരമിച്ച എ.എസ്.പി ടി.പി രഞ്ജിത്തിനെ കുമ്പള പൗരാവലി ആദരിച്ചു

കുമ്പള: സംഘട്ടനങ്ങളുടെ കാലത്ത് വിദ്വേഷത്തിന്റെ തീപ്പൊരികളെ സ്‌നേഹവും ആത്മധൈര്യവും കൊണ്ട് നേരിട്ട മികച്ച പൊലിസ് ഓഫീസറായിരുന്നു ടി.പി. രഞ്ജിത്തെന്ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ പറഞ്ഞു. ദുബൈ മലബാര്‍ സാംസ്‌കാരിക വേദിയും, കുമ്പള പൗരാവലിയും ചേര്‍ന്ന് സംഘടിപ്പിച്ചസമര്‍പ്പണം 2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉപഹാരം നല്‍കി. മാലിന്യ സംസ്‌കരണ രംഗത്ത് ശ്രദ്ധേയനായ യു.കെ കുഞ്ഞബ്ദുല്ലക്ക് തുളുനാട് ശ്രേഷ്ഠ പുരസ്‌കാരം നല്‍കി ആദരിച്ചു. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് യു.പി താഹിറ യൂസുഫ് അധ്യക്ഷയായി. ദുബൈ …

പ്രശാന്തന്‍ ഇനി സര്‍ക്കാരിന്റെ ശമ്പളം വാങ്ങില്ല, ജോലിയില്‍ നിന്ന് ഒഴിവാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ പുതിയ വഴിത്തിരിവ്.പെട്രോള്‍ പമ്പിന് എന്‍ഒസി ലഭിക്കാന്‍ എഡിഎമ്മിന് കൈക്കൂലി നല്‍കി എന്നാരോപിച്ച ടിവി പ്രശാന്തന്റെ പരിയാരം മെഡിക്കല്‍ കോളേജിലെ ജോലി പോകും. പ്രശാന്തന്‍ ഇനി സര്‍ക്കാരിന്റെ ശമ്പളം വാങ്ങില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രശാന്തനെതിരെ വകുപ്പ്തല അന്വേഷണം നടത്തും. നിയമോപദേശം ലഭിച്ച ശേഷം പ്രശാന്തനെ ജോലിയില്‍ നിന്നും നീക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം പ്രശാന്തന്‍ സര്‍ക്കാര്‍ ജീവനക്കാരനല്ലെന്നും കരാര്‍ ജീവനക്കാരന്‍ മാത്രമാണെന്നും …

കുമ്പളയില്‍ ടോറസ് ലോറി സര്‍വീസ് റോഡിലെ ഓവുചാലിന്റെ സ്ലാബ് തകര്‍ത്തു; അപകട ഭീഷണി ഉയര്‍ത്തി റോഡരികിലെ ഗര്‍ത്തം

കാസര്‍കോട്: കുമ്പളയില്‍ സര്‍വീസ് റോഡിലെ ഓവുചാല്‍ ടോറസ് ലോറി കയറിയപ്പോള്‍ തകര്‍ന്നു. റോഡരികില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്. നൂറുകണക്കിനാളുകള്‍ നടന്നുപോകുന്ന വഴിയിലാണ് സ്ലാബ് തകര്‍ന്ന് വലിയ കുഴിയായത്. തിങ്കളാഴ്ച രാവിലെ ബ്രേക്ക് ഡൗണായ മറ്റൊരു ലോറിയെ മറി കടക്കുന്നതിനിടെയിലാണ് ടോറസ് ഓവുചാലിന്റെ സ്ലാബിന് മുകളിലേക്ക് കയറിയത്. ഉടന്‍ തന്നെ സ്ലാബ് തകര്‍ന്ന് വീഴുകയായിരുന്നു. ഭാഗ്യം കൊണ്ട് ടോറസ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. കുമ്പള പഞ്ചായത്ത് നേരത്തെയുണ്ടാക്കിയതായിരുന്നു ഓവുചാല്‍ സ്ലാബ്. പകരം ഓവുചാല്‍ സ്ലാബ് പഞ്ചായത്ത് തന്നെ നിര്‍മിക്കുമോയെന്ന് …

കോഴിക്കോട്ട് കാറില്‍ നിന്ന് 25 ലക്ഷം കവര്‍ന്ന കേസില്‍ വഴിത്തിരിവ്, പൊളിഞ്ഞത് വന്‍ നാടകം; പരാതിക്കാരനും സുഹൃത്തും പിടിയില്‍

കോഴിക്കോട്: എലത്തൂര്‍ കാട്ടില്‍പ്പീടികയില്‍ എടിഎമ്മില്‍ നിറക്കാന്‍ കൊണ്ടുപോയ 25 ലക്ഷം രൂപ കവര്‍ന്നെന്ന പരാതി നാടകമെന്ന് പൊലീസ്. എടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച 25 ലക്ഷം രൂപ രണ്ടുപേര്‍ ചേര്‍ന്ന തന്നെ കാറില്‍ കെട്ടിയിട്ട ശേഷം കവര്‍ന്നു എന്നായിരുന്നു ഏജന്‍സി ജീവനക്കാരനായ സൂഹൈല്‍ പൊലീസിനോടും മാധ്യമങ്ങളോടും പറഞ്ഞത്. എന്നാല്‍ ഇതെല്ലാം കൂട്ടാളികളോടൊപ്പം ചേര്‍ന്നുള്ള നാടകമാണെന്നാണ് പൊലീസ് പറയുന്നത്. മൊഴിയിലെ വൈരുദ്ധ്യം പൊലീസിന് തുടക്കം മുതല്‍തന്നെ സംശയം ഉണ്ടാക്കിയിരുന്നു. രണ്ട് പേര്‍ കാറിലേക്ക് അതിക്രമിച്ചു കയറി എന്ന് പറഞ്ഞ സ്ഥലത്ത് പൊലീസ് …

സ്‌കൂട്ടറില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് പ്രതിശ്രുത വധുവിന് ദാരുണാന്ത്യം; അടുത്ത മാസം 23 നാണ് അധ്യാപികയുടെ വിവാഹം നിശ്ചയിച്ചിരുന്നത്

അമിതവേഗതയിലെത്തിയ കണ്ടെയ്‌നര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് പ്രതിശ്രുത വധുവിന് ദാരുണാന്ത്യം. വൈലാങ്കണ്ണി വാര്‍ഡ് കോടിക്കല്‍ സിറിലിന്റെയും സാന്ദ്ര ക്രാസ്റ്റയുടെയും മകള്‍ ക്രിസ്റ്റി ക്രാസ്റ്റ (27) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം മംഗളൂരു നന്തൂര്‍ സര്‍ക്കിളിനടുത്ത് ശാന്തി കിരണിനു സമീപമാണ് അപകടം. നന്തൂര്‍ സര്‍ക്കിളില്‍ നിന്ന് പമ്പ്വെല്ലിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന ക്രിസ്റ്റി. അമിത വേഗതയില്‍ എതിര്‍ദിശയില്‍ നിന്നെത്തിയ മീന്‍ കയറ്റിവന്ന കണ്ടെയ്‌നര്‍ ലോറി ക്രിസ്റ്റിയുടെ സ്‌കൂട്ടറില്‍ ഇടിച്ചു. ലോറിക്കടിയില്‍പെട്ട ക്രിസ്റ്റി അപകടസ്ഥലത്തുവച്ചുതന്നെ മരിച്ചു. അധ്യാപികയായ ക്രിസ്റ്റിയുടെ വിവാഹം നവംബര്‍ …