വിരമിച്ച എ.എസ്.പി ടി.പി രഞ്ജിത്തിനെ കുമ്പള പൗരാവലി ആദരിച്ചു

കുമ്പള: സംഘട്ടനങ്ങളുടെ കാലത്ത് വിദ്വേഷത്തിന്റെ തീപ്പൊരികളെ സ്‌നേഹവും ആത്മധൈര്യവും കൊണ്ട് നേരിട്ട മികച്ച പൊലിസ് ഓഫീസറായിരുന്നു ടി.പി. രഞ്ജിത്തെന്ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ പറഞ്ഞു. ദുബൈ മലബാര്‍ സാംസ്‌കാരിക വേദിയും, കുമ്പള പൗരാവലിയും ചേര്‍ന്ന് സംഘടിപ്പിച്ച
സമര്‍പ്പണം 2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉപഹാരം നല്‍കി. മാലിന്യ സംസ്‌കരണ രംഗത്ത് ശ്രദ്ധേയനായ യു.കെ കുഞ്ഞബ്ദുല്ലക്ക് തുളുനാട് ശ്രേഷ്ഠ പുരസ്‌കാരം നല്‍കി ആദരിച്ചു. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് യു.പി താഹിറ യൂസുഫ് അധ്യക്ഷയായി. ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി ജന. കണ്‍വീനറും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ അഷ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ സൈമ, ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ധീഖ്, പി.കെ. ഫൈസല്‍, അസീസ് മെരിക്കെ, മഞ്ചുനാഥ ആള്‍വ, അസീസ് കൊട്ടൂടല്‍, എ.ഹമീദ് ഹാജി, യു.കെ യൂസുഫ്, യൂസുഫ് അല്‍ ഫലാഹ്, അബ്ദുള്ള കുഞ്ഞി സ്പിക്, സൈബര്‍ സെല്‍ സിഐ നാരായണന്‍, കുമ്പള സബ് ഇന്‍സ്പെക്ടര്‍ ശ്രീജേഷ്, രവി, ദര്‍മന്‍, ശശി, ടിഎം ഷുഹൈബ്, വിപി കാദര്‍, സുകുമാരന്‍ കുതിരപ്പാടി, സക്കീന അബ്ദുള്ള, സിവി ജയിംസ്, ഹനീഫ പാറ, നാസര്‍ മൊഗ്രാല്‍, മുജീബ് കമ്പാര്‍,
എം.സബൂറ, ബി.എ റഹ്‌മാന്‍ ആരിക്കാടി, എ.കെ. ആരിഫ്, യൂസുഫ് ഉളുവാര്‍, ബി.എന്‍. മുഹമ്മദലി, ഗഫൂര്‍ എരിയാല്‍, കെ.വി. യൂസുഫ്, അഷ്‌റഫ്, ദമ മൊഗ്രാല്‍, അഷ്റഫ് കൊടിയമ്മ സംസാരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page