വിൽപ്പനക്കായി ഹാഷിഷ് കൈവശം വെച്ച പടന്നക്കാട് സ്വദേശിക്ക് പത്തുവർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
കാസർകോട് : മയക്കുമരുന്ന്, ഹാഷിഷ് ഓയിൽ എന്നിവ അനധികൃത വില്പനക്കായി കൈവശം വച്ച കേസിൽ പ്രതിക്ക് പത്ത് വർഷം കഠിനതടവും ഒരു ലക്ഷംരൂപ പിഴയും ശിക്ഷ വിധിച്ചു. പടന്നക്കാട് ബിസ്മില്ലാ ഹൗസിലെ എ സി റിയാസിനെ(29)യാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് പ്രിയ.കെ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസംകൂടി അധികതടവും അനുഭവിക്കണം. 2022 സപ്തംബർ 29ന് ഉച്ചയ്ക്ക് ബേക്കൽ കോട്ടയ്ക്ക് സമീപമുള്ള റിസോർട്ടിൽ വച്ചാണ് പ്രതിയിൽ നിന്ന് മയക്ക് മരുന്ന്, ഹാഷിഷ് …