ഓട്ടോറിക്ഷയിൽനിന്ന് 3 കിലോ കഞ്ചാവ് പിടികൂടിയ സംഭവം; പ്രതിക്ക് രണ്ട് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

കാസർകോട്: കഞ്ചാവ് കൈവശം വച്ച കേസിലെ പ്രതിക്ക് രണ്ട് വർഷം കഠിന തടവും, ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പടന്ന ആലക്കോൽ സുഹ്‌റ മൻസിലിലെ നൂർ മുഹമ്മദ് എന്ന നൂറു ( 44 )വിനെയാണ് ജില്ലാ അഡീഷണൽ ഡിസ്ടിക്റ്റ് ആന്റ് സെഷൻസ് കോടതി (2) ജഡ്ജ് പ്രിയ കെ.ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധികതടവും വിധിച്ചു. 2012 നവംബർ 13നു അജാന്നൂർ നോർത്ത് കോട്ടച്ചേരിയിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് മൂന്നു കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ് നൂറു. ഹോസ്ദുർഗ്ഗ് സബ് ഇൻസ്പെക്ടറായിരുന്ന ഇ.വി സുധാകരനായിരുന്നു കഞ്ചാവ് പിടികൂടി പ്രതിയെ അറസ്റ്റു ചെയ്തത്. തുടർന്നു ഇൻസ്‌പെക്ടറായിരുന്ന കെവി വേണുഗോപാലനും അന്വേഷണം നടത്തി. ഇൻസ്പെക്ടറായ ടി പി സുമേഷാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ചന്ദ്രമോഹൻ ജി, അഡ്വ.ചിത്രകല എന്നിവർ ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page