പാലക്കാട്ടെ പാതിരാറെയ്ഡ്; യു.ഡി.എഫ് മാര്‍ച്ചില്‍ സംഘര്‍ഷം

പാലക്കാട്: കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളില്‍ അര്‍ധരാത്രിയില്‍ നടത്തിയ പൊലീസ് റെയ്ഡില്‍ പ്രതിഷേധിച്ച് പാലക്കാട് ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് യു.ഡി.എഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എസ്.പി ഓഫീസിനു സമീപത്തു എത്തുന്നതിനു മുമ്പു തന്നെ മാര്‍ച്ച് പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറി കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ചില പ്രവര്‍ത്തകര്‍ ബാരിക്കേഡിനു മുകളില്‍ കയറിയതും ബാരിക്കേഡുകള്‍ പരസ്പരം ബന്ധിക്കാന്‍ ഉപയോഗിച്ച കയര്‍ അഴിക്കാന്‍ ശ്രമിച്ചതും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. വലിയ സംഘര്‍ഷങ്ങള്‍ക്കു സാധ്യതയുണ്ടെന്ന സൂചനകളെ തുടര്‍ന്ന് എ.എസ്.പി അശ്വതി ജിജിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയത്.
പാതിരാ റെയ്ഡില്‍ പ്രതിഷേധിച്ച് ജില്ലാ ആസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധം നടത്തുമെന്ന് കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം. ലിജു പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page