വിനോദസഞ്ചാര മേഖലയില്‍ വന്‍ കുതിപ്പിന് വഴിയൊരുങ്ങി;സീ പ്ലെയിന്‍ കൊച്ചി കായലില്‍ പറന്നിറങ്ങി; ചന്ദ്രഗിരിപ്പുഴയിലും സാധ്യതയൊരുങ്ങുന്നു
കൊച്ചി: കേരളത്തിന്റെ വിനോദസഞ്ചാര മേഖലയില്‍ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കുന്ന സീപ്ലെയിന്‍ കേരളത്തിലെത്തി. കൊച്ചി മറീനയില്‍ കായലില്‍ പറന്നിറങ്ങിയ ജല വിമാനത്തിന് വാദ്യമേളങ്ങളോടെ ഈഷ്മളമായ വരവേല്‍പ്പു നല്‍കി. നാളെ കൊച്ചി കായലിലെ ബോള്‍ഗാട്ടി മറീനയില്‍ നിന്നാണ് സീപ്ലെയിന്‍ പരീക്ഷണ പറക്കല്‍ ആരംഭിക്കുക. പരീക്ഷണപ്പറക്കലിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ കൊച്ചി കായലില്‍ നിന്ന് പറന്നുയര്‍ന്ന് മാട്ടുപ്പെട്ടി ജലാശയത്തില്‍ പറന്നിറങ്ങും. രാവിലെ 9. 30 ന് വ്യവസായ മന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം മന്ത്രി പി എ …