കണ്ണൂര്‍: ഇരിട്ടി വളവു പാറയില്‍ ബൈക്ക് നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ച് യുവാവ് മരിച്ചു. മാടത്തില്‍ വാഴപ്പറമ്പ് സ്വദേശി പൂക്കണ്ടി അശ്വന്ത്(20)ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30 തോടെയായിരുന്നു അപകടം. അമിത വേഗതയില്‍ വന്ന ബൈക്ക് നിയന്ത്രണം കിട്ടാതെ ലോറിയില്‍ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ യുവാവ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. മാടത്തിയിലെ സുനില്‍കുമാറിന്റെയും രജനിയുടെയും മകനാണ്. സഹോദരി: അഷിത. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് 3 മണിക്ക് കോളിക്കടവ് പായം പഞ്ചായത്ത് ശ്മശാനത്തില്‍.
