മഞ്ചേശ്വരത്ത് വൻ കവർച്ചാ സംഘം പിടിയിൽ; 4 പേർ ഓടിപ്പോയി, കാറിൽ നിന്നു ഓക്സിജൻ സിലിണ്ടറും ഗ്യാസ് കട്ടറും മാരകായുധങ്ങളും കണ്ടെടുത്തു, പിടിയിലായത് ഉള്ളാൾ, തുംകൂർ സ്വദേശികൾ
കാസർകോട്: മഞ്ചേശ്വരത്ത് കുപ്രസിദ്ധ കവർച്ചാ സംഘം പിടിയിൽ. ഞായറാഴ്ച്ച പുലർച്ചെ മജീർപ്പള്ളത്ത് വച്ചാണ് സംഘം പിടിയിലായത്. പട്രോളിംഗിനിടയിൽ എത്തിയ കാർ തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോഴാണ് കവർച്ചാ സംഘം പിടിയിലായത്. ഉള്ളാളിലെ ഫൈസൽ, തുംകൂറിലെ സയ്യദ് അമാൻ എന്നിവരാണ് പിടിയിലായത് . ഇവരെ ചോദ്യം ചെയ്ത് വരുന്നു. രക്ഷപ്പെട്ടവർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കാറിൽ നിന്നു ഓക്സിജൻ സിലിണ്ടർ, ഗ്യാസ് കട്ടർ, മാരകായുധങ്ങൾ എന്നിവ കണ്ടെടുത്തു. കാസർകോട്ടേക്ക് വൻ കവർച്ചാ സംഘം എത്തുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ …