ട്രെയിനില്‍ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം; യാത്രക്കാരനെ കുത്തിക്കൊന്ന 16 കാരനും സഹോദരനും പിടിയില്‍

മുംബൈ: ലോക്കല്‍ ട്രെയിനില്‍ സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യാത്രക്കാരന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ 6 വയസ്സുകാരനും സഹോദരനും അറസ്റ്റിലായി. കഴിഞ്ഞയാഴ്ച ടിറ്റ്വാലയില്‍നിന്ന് സിഎസ്എംടിയിലേക്കു പോകുന്ന ട്രെയിനിലാണ് അക്രമം നടന്നത്. തര്‍ക്കത്തിനിടെ 16 കാരന് മര്‍ദനമേറ്റിരുന്നു. പ്രതികാരമായി പിറ്റേന്നു സുഹൃത്തുക്കളെ കുട്ടിയെത്തിയ കൗമാരക്കാരന്‍, അങ്കുഷ് ഭഗവാന്‍ ഭലേറാവു എന്ന യാത്രക്കാരനെ കുത്തിവീഴ്ത്തുകയായിരുന്നു. ആശുപ്രതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്. തെളിവ് നശിപ്പിക്കാന്‍ സഹായിച്ചതിനു സഹോദരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കത്തി വീട്ടിലെ വീടിന്റെ മേല്‍ക്കൂരയില്‍ ഒളിപ്പിച്ചുവെന്നും ആക്രമണത്തിനു ശേഷം തിരിച്ചറിയാതിരിക്കാനാണ് മുടി മുറിച്ചതെന്നും മൊഴി നല്‍കിയിട്ടുണ്ട്. പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page