മാതാവിന്റെ രോഗം മൂര്‍ച്ഛിച്ചതറിഞ്ഞ് മകന്‍ തൂങ്ങിമരിച്ചു; പിന്നാലെ മാതാവും മരിച്ചു

കാസര്‍കോട്: മാതാവിന്റെ രോഗം മൂര്‍ച്ഛിച്ചതറിഞ്ഞ് മനംനൊന്ത മകന്‍ തൂങ്ങി മരിച്ചു. ആരോഗ്യനില വഷളായ മാതാവും മരണത്തിന് കീഴടങ്ങി. പുല്ലൂര്‍ കൊടവലം ഇല്ലത്തും കടവ് ചെരക്കര വീട്ടില്‍ സി.കുഞ്ഞിക്കണ്ണനെ(58)യാണ് കാഞ്ഞങ്ങാട് വെള്ളായി പാലത്തിന് സമീപത്തെ വളപ്പില്‍ തൂങ്ങിമരിച്ചനിലയില്‍ ശനിയാഴ്ച വൈകീട്ട് കണ്ടത്തിയത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മാതാവ് സി.നാരായണി അമ്മ(91)യുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിരികെ വീട്ടിലേക്ക് പോകാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് ഒരാഴ്ച മുമ്പ് ആശുപത്രിയിലെത്തിച്ചത്. വീട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിനായി സഹോദരന്‍ നാരായണനോടൊപ്പം മടങ്ങുകയായിരുന്ന കുഞ്ഞിക്കണ്ണന്‍ യാത്രാമധ്യേ, തനിക്ക് നെഞ്ചുവേദനയുണ്ടെന്നും ആശുപത്രിയിലേക്ക് പോകണമെന്നും പറഞ്ഞ് വഴിയില്‍ ഇറങ്ങുകയായിരുന്നു. വീട്ടിലെത്തിയ നാരായണി അമ്മ ആരോഗ്യനില വഷളായതി തുടര്‍ന്ന് മരണപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിക്കണ്ണനെ വെള്ളായിപാലത്തിനടുത്തുള്ള പറമ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അവിവാഹിതനായിരുന്നു കുഞ്ഞിക്കണ്ണന്‍. പരേതനായ കുഞ്ഞമ്പു നായരാണ് പിതാവ്. മറ്റു സഹോദരങ്ങള്‍: സി.മാധവന്‍, സി.നാരായണന്‍, സി.സാവിത്രി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page