എല്‍ ഐ സി ഏജന്റ് മാന്യയിലെ സുബ്രഹ്‌മണ്യ ആര്‍ മസ്തിഷ്‌ക്കാഘാതം മൂലം മരിച്ചു

കാസര്‍കോട്: മാന്യയിലെ പരേതനായ മുന്‍ ബദിയഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രവീന്ദ്രന്‍ മാസ്റ്ററുടെ മകനും എല്‍ ഐ സി ഏജന്റുമായ സുബ്രഹ്‌മണ്യ ആര്‍ (44) മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബുധനാഴ്ച രാവിലെയാണ് മസ്തിഷ്‌ക്കാഘാതം ഉണ്ടായത്. ഉടനെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഉച്ചയോടെ മരണപ്പെട്ടു. മാന്യയിലെ സാമ്രാട്ട് ക്ലബ്ബിന്റെ ജോയന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. യക്ഷമിത്ര ക്ലബ്ബ് പ്രവര്‍ത്തകന്‍ കൂടിയായിരുന്നു.മാതാവ്: ചന്ദ്രാവതി. ഭാര്യ: പരേതയായ ചന്ദ്രമ്മ. മകന്‍: ചന്ദ്രമൗലി. സഹോദരങ്ങള്‍: നിത്യാനന്ദ ആര്‍ (മാനേജര്‍, മാന്യ ജ്ഞാനോദയ സ്‌കൂള്‍), പൂര്‍ണ്ണിമ.

വിരുന്നിനു പോയ മൂന്ന് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ഡാമില്‍ മുങ്ങി മരിച്ചു

മംഗ്‌ളൂരു: സഹപാഠിയുടെ വീട്ടില്‍ നടന്ന വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയ മൂന്നു നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ഡാമില്‍ മുങ്ങി മരിച്ചു. മംഗ്‌ളൂരുവിലെ ഒരു നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളായ മൂടുബിദ്രിയിലെ ലോറന്‍സ് (20), ബെല്‍ത്തങ്ങാടിയിലെ സൂരജ് (19), ബണ്ട്വാള്‍, വൊഗ്ഗയിലെ ജയ്‌സണ്‍ (19) എന്നിവരാണ് മരിച്ചത്. ബര്‍ക്കജെ ഡാമിലാണ് അപകടം ഉണ്ടായത്. വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം ബെല്‍ത്തങ്ങാടി, ബര്‍ക്കജെ ഡാമില്‍ കുളിക്കാന്‍ പോയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ചയായിരുന്നു സംഭവം.

വനിതാ ലീഗ് സംസ്ഥാന ട്രഷറര്‍ പി പി നസീമ ടീച്ചര്‍ അന്തരിച്ചു

കാസര്‍കോട്: വനിതാ ലീഗ് സംസ്ഥാന ട്രഷറര്‍ കാഞ്ഞങ്ങാട്, കൊളവയലിലെ പി പി നസീമ(50) ടീച്ചര്‍ അന്തരിച്ചു. വ്യാഴാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.മുന്‍ അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ടായ നസീമ ടീച്ചര്‍ കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപികയാണ്‌. വനിതാ ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭര്‍ത്താവ്: മുഹമ്മദ് കുഞ്ഞി. മക്കള്‍: മന്‍സൂര്‍(വിദ്യാര്‍ത്ഥി), നസ്രി. മരുമകന്‍: നൗഷാദ്(പരയങ്ങാനം, മൗവ്വല്‍). സഹോദരങ്ങള്‍’ സലാം, നാസര്‍, ബഷീര്‍, മറിയം, സഫിയ, നഫീസ, മൈമൂന, ഫൗസിയ, പരേതനായ കുഞ്ഞബ്ദുള്ള. നിര്യാണ …

മാതാവിന്റെ മരണാന്തര ചടങ്ങുകൾക്ക് ശേഷം അബുദാബിയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

അബൂദാബി: മാതാവിന്റെ മരണാന്തര ചടങ്ങുകൾക്ക് ശേഷം അബുദാബിയിലെത്തിയ കാഞ്ഞങ്ങാട്ടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് മഡിയനിലെ ഇ. പി ഇർഷാദ് (26) ആണ് മരിച്ചത്. മാതാവ് മൈമൂന കഴിഞ്ഞ ഏഴാം തീയ്യതിയാണ് മരിച്ചത്. തുടർന്ന് ഇർഷാദ് ഗൾഫിൽ നിന്നും നാട്ടിലെത്തി മരണാനന്തര ചടങ്ങ് കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് ഗൾഫിലേക്ക് മടങ്ങിയത്.അബുദാബിയിൽ കച്ചവടം നടത്തുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് 6 മണിയോടെ സ്വന്തം കടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടന്നുവരികയാണ്. പാറപ്പളളിയിലെ അമീറയാണ് ഭാര്യ. …

‘പരസ്യ അവഹേളനം, മാംസാഹാരം കഴിക്കുന്നത് വിലക്കി’; പൈലറ്റ് ഡാറ്റാ കേബിളിൽ തൂങ്ങിമരിച്ച നിലയിൽ, ആൺസുഹൃത്ത് അറസ്റ്റിൽ

മുംബൈ: എയര്‍ ഇന്ത്യ പൈലറ്റിനെ മുംബൈയിലെ ഫ്‌ലാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പൈലറ്റ് സൃഷ്ടി തുലിയ(25)യാണ് മരിച്ചത്. സംഭവത്തില്‍ ആത്മഹത്യ പ്രേരണക്കുറ്റം ആരോപിച്ച് കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. അന്ധേരിയിലെ മാറോള്‍ ഏരിയയിലെ കനകിയ റെയിന്‍ഫോറസ്റ്റ് കെട്ടിടത്തിലെ വാടക ഫ്‌ലാറ്റില്‍ നിന്നാണ് സൃഷ്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഡേറ്റാ കേബിളില്‍ തൂങ്ങിമരിച്ച സൃഷ്ടിയുടെ ആത്മഹത്യകുറിപ്പ് കണ്ടെടുക്കാന്‍ സാധിച്ചില്ലെന്നു പൊലീസ് പറഞ്ഞു.വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണു സൃഷ്ടിയുടെ കാമുകന്‍ ആദിത്യ പണ്ഡിറ്റിനെ (27) കസ്റ്റഡിയിലെടുത്തത്. ഉത്തര്‍പ്രദേശ് സ്വദേശിയായ സൃഷ്ടി കഴിഞ്ഞ …

കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് ടൂർ പോയ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭക്ഷ്യവിഷബാധ

കൊച്ചി:വിനോദസഞ്ചാരത്തിനായി കോഴിക്കോട്ടു നിന്ന് കൊച്ചി നഗരത്തിലെത്തിയ സ്പെഷ്യൽ സ്‌കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും ഭക്ഷ്യവിഷബാധ. നൂറോളംപേരെ ബുധനാഴ്ച രാത്രിയോടെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇതിൽ 40 പേർക്ക് ചികിത്സ വേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.കോഴിക്കോട് താമരശ്ശേരി പൂനൂരിലെ കാരുണ്യതീരം സ്പെഷ്യൽ സ്‌കൂളിൽനിന്നുള്ള വിദ്യാർഥികൾക്കും ഒപ്പമുണ്ടായിരുന്നവർക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. എറണാകുളം മറൈൻഡ്രൈവിലെ ബോട്ടിങ്ങിനിടെ കഴിച്ച ഭക്ഷണത്തിൽനിന്നാണ് ഭക്ഷ്യവിഷബാധയെന്നാണ് അധ്യാപകരും വിദ്യാർത്ഥികളും പറയുന്നത്. എല്ലാ വർഷവും കുട്ടികളെ വിനോദസഞ്ചാരത്തിനായി കൊണ്ടുപോകാറുണ്ട്. ഇതിന്റെ ഭാഗമായാണ് ഇത്തവണ ഇവർ കൊച്ചി നഗരത്തിലേക്ക് യാത്ര …

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരില്‍ 1458 സര്‍ക്കാര്‍ ജീവനക്കാരും; പലിശ അടക്കം തിരിച്ചു പിടിക്കുമെന്ന് ധനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായി കണ്ടെത്തി. ധന വകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കമാണ് പെന്‍ഷന്‍ കൈപ്പറ്റുന്നത്. കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍മാരും, ഹയര്‍ സെക്കണ്ടറിയിലെ ഉള്‍പ്പെടെയുള്ള അധ്യാപകരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയിലുണ്ട്. അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശ അടക്കം തിരിച്ചു പിടിക്കും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കാന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍ദേശിച്ചു. തിരുവനന്തപുരം …

ഷാര്‍ജ പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്‍ഡ് സോഷ്യല്‍ സെന്റര്‍ ‘പ്രിയ ഓണം’ സംഘടിപ്പിച്ചു

ഷാര്‍ജ: ഷാര്‍ജ പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്‍ഡ് സോഷ്യല്‍ സെന്റര്‍ നേതൃത്വത്തില്‍ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പ്രിയ ഓണം ആഘോഷം കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം ഉദ്ഘാടനം ചെയ്തു. ബഹുസ്വരതയാണ് ഇന്ത്യന്‍ ജനതയെ ഇതുവരെയും ഒരുമിച്ചുനിര്‍ത്തിയതെന്നും, എന്നാല്‍ വര്‍ത്തമാന ഭരണകൂടങ്ങള്‍ അതില്ലാതാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ പ്രചാരണങ്ങളെ ജനങ്ങള്‍ തൂത്തെറിഞ്ഞുകൊണ്ടാണ് പാലക്കാട് യുഡിഎഫ് വിജയമുണ്ടായതെന്നും ബല്‍റാം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ എവി കുമാരന്‍ ഉദുമ അധ്യക്ഷത വഹിച്ചു. ഷാന്റി തോമസ് ആമുഖഭാഷണം നടത്തി. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് …

ആഗ്ര-ലഖ്നൗ എക്സ്പ്രസ് വേയില്‍ എസ്.യു.വി ഡിവൈഡറിലിടിച്ച് മറിഞ്ഞു; അഞ്ചുഡോക്ടര്‍മാര്‍ക്ക് ദാരുണാന്ത്യം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ആഗ്ര-ലഖ്നൗ എക്സ്പ്രസ് വേയില്‍ എസ്.യു.വി ഡിവൈഡറിലിടിച്ച് മറിഞ്ഞു.അപകടത്തില്‍ അഞ്ചുഡോക്ടര്‍മാര്‍ക്ക് ദാരുണാന്ത്യം. ബുധനാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് അപകടം. ഒരാള്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ലഖ്നൗവിലെ വിവാഹചടങ്ങ് കഴിഞ്ഞ് മടങ്ങിയ ഡോക്ടര്‍മാരുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച സ്‌കോര്‍പിയോ നിയന്ത്രണം വിട്ട് ഡിവൈഡര്‍ തകര്‍ത്ത് എതിര്‍വശത്ത് നിന്ന് വന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. എസ്യുവിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. സൈഫായി യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാരാണ് മരിച്ചത്. മൊറാദാബാദിലെ ഡോ.ജൈവീര്‍ …

ഒന്നാം തരം ഓര്‍മ്മകള്‍ | Kookkanam Rahman

Author: കൂക്കാനം റഹ്‌മാന്‍ 67 വര്‍ഷം മുമ്പുള്ള ഒന്നാം ക്ലാസ്സിനെ കുറിച്ച് നിങ്ങള്‍ക്കാര്‍ക്കെങ്കിലും ഓര്‍ത്തെടുത്തു പറയാന്‍ പറ്റുമോ?പലര്‍ക്കും പറ്റില്ലായിരിക്കും. പക്ഷെ ഞങ്ങള്‍ക്ക് പറ്റും. 1956ല്‍ ഓലാട്ട് സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പഠിച്ച സുഹൃത്തുക്കളാണ് ഞാനും സി.വി നാരായണനും. ഞങ്ങള്‍ ഇന്നലെ വെള്ളച്ചാലില്‍ വച്ച് വീണ്ടും കണ്ടുമുട്ടി.അന്നത്തെ ഒന്നാം ക്ലാസുകാരായ കുറേ പേരെ ഇന്നും ഓര്‍മ്മയുണ്ട്. ഞങ്ങള്‍ പരസ്പരം ആ പേരുകളാണ് ആദ്യം ഓര്‍മ്മിച്ചെടുത്തത്. നാരായണന്‍, ജനാര്‍ദ്ദനന്‍, കൃഷ്ണന്‍, സുധാകരന്‍, ഗോപാലന്‍, ജാനകി, കാര്‍ത്യായനി തുടങ്ങിയ സഹപാഠികളെ കുറിച്ചോര്‍ത്തു.അന്നത്തെ …

കൊവിഡിന് ശേഷം ചെറുപ്പക്കാര്‍ രോഗികളാകുന്നുവോ? എണ്ണം കൂടുന്നുവെന്ന് പഠനം

കൊവിഡിന് ശേഷം പ്രായമുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ യുവതീ യുവാക്കളില്‍ കഠിനവും വളരെക്കാലം നീണ്ടുനില്‍ക്കുന്നതുമായ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നുവെന്ന് പഠനം. നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിനിലെ ഡോ. ഇഗോര്‍ കൊറാല്‍നിക്കിന്റെ നേതൃത്വത്തില്‍ അന്നല്‍സ് ഓഫ് ന്യൂറോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ ഗവേഷണ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. ക്ഷീണം, ശ്വാസ തടസം, പനി, തലവേദന, ഉറക്കക്കുറവ്, കുറഞ്ഞ ഐക്യു, ഓര്‍മ്മശക്തിയിലെ കുറവ്, എന്നിവയൊക്കെ കൊവിഡിന്റെ ബാക്കിപത്രമായി ചെറുപ്പക്കാരില്‍ കണ്ടുവരികയാണെന്ന് പഠനം പറയുന്നു.മുതിര്‍ന്നവരേക്കാള്‍ കൂടൂതലായി ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍ കാണുന്നത് ചെറുപ്പക്കാരിലാണ്.65 വയസില്‍ താഴെയുളളവരിലാണ് കൊവിഡിന്റെ ന്യൂറോളജിക്കല്‍ …

വാഹന പരിശോധനക്കിടെ കാര്‍ തടഞ്ഞു നിര്‍ത്തി; ഡ്രൈവറുടെ പരുങ്ങലില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വാഹനം തുറന്നു പരിശോധിച്ചു; രഹസ്യഅറ തുറന്നപ്പോള്‍ അധികൃതര്‍ ഞെട്ടി, പിന്നാലെ അറസ്റ്റ്

കണ്ണൂര്‍: തളിപ്പറമ്പില്‍ വന്‍ കഞ്ചാവുവേട്ട. കാറില്‍ രഹസ്യ അറ ഉണ്ടാക്കി കടത്തുകയായിരുന്ന 25.07 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. പെരിങ്ങോം മടക്കാംപൊയില്‍ സ്വദേശി എം.വി.സുഭാഷിനെ (43)യാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍ കുമാറും സംഘവും പിടികൂടിയത്.രഹസ്യ വിവരത്തെത്തുടര്‍ന്ന് തളിപ്പറമ്പ് ദേശീയപാതയില്‍ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ നടത്തിയ പരിശോധനയിലാണ് കടത്ത് പിടികൂടിയത്. കാറില്‍ പ്ലാറ്റ്‌ഫോമിന് അടിയിലായി നിര്‍മ്മിച്ച രഹസ്യഅറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. 25.07 കിലോഗ്രാം കഞ്ചാവ് പരിശോധനയില്‍ കണ്ടെത്തി. ഗ്രേഡ് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ.കെ.രാജേന്ദ്രന്‍, പി.വി. …

ശബരിമലയില്‍ എത്തുന്നവര്‍ വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുത്: വനം വകുപ്പ്

പത്തനംതിട്ട: ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ യാത്രമധ്യേ വന്യമൃഗങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍ യാതൊരു കാരണവശാലും നല്‍കാന്‍ പാടില്ലെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. വഴിയിലുടനീളം ഇത് സംബന്ധിച്ച അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിലര്‍ ഇത് ലംഘിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ ചില മൃഗങ്ങള്‍ ആക്രമണകാരികളാകാന്‍ സാധ്യതയുണ്ട്. അതുപോലെ ഭക്ഷണ അവശിഷ്ടങ്ങളും പൊതികളും അലക്ഷ്യമായിവലിച്ചെറിയാന്‍ പാടില്ല. പ്ലാസിറ്റിക് കവറുകള്‍ മൃഗങ്ങള്‍ ഭക്ഷിക്കാന്‍ ഇടയായാല്‍ അവ മരണപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഭക്ഷണാവശിഷ്ടങ്ങള്‍ വേസ്റ്റ് ബിന്നുകളില്‍തന്നെ നിക്ഷേപിക്കണമെന്നും വനംവകുപ്പ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

ഗര്‍ഭിണിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണം; പ്രണയത്തിലായ സഹപാഠിയുടെ ഡിഎന്‍എ പരിശോധിക്കും

പത്തനംതിട്ട: പത്തനംതിട്ടയിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മരിച്ച 17കാരി ഗര്‍ഭിണിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നതോടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. സഹപാഠിയായ ആണ്‍കുട്ടിയുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്നാണ് സൂചന ലഭിച്ചതെന്ന് പൊലീസ് പറയുന്നത്. കൂടുതല്‍ അന്വേഷണത്തിനായി സഹപാഠിയുടെ രക്ത സാമ്പിളുകള്‍ അടക്കം പരിശോധിക്കും. ഡിഎന്‍എ പരിശോധനക്കായാണ് സാമ്പിളെടുക്കുന്നത്. ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. കുട്ടിയുടെ പിതൃത്വം തെളിഞ്ഞാല്‍ സഹപാഠിയെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനെടുത്ത എഫ്‌ഐആറിന് പുറമെയാണ് പോക്‌സോ …

വരന് സ്വകാര്യ കമ്പനിയില്‍ നിന്ന് മാസം ലക്ഷങ്ങള്‍ വരുമാനം; സര്‍ക്കാര്‍ ജോലി ഇല്ലെന്നു മനസിലായ വധു വിവാഹവേദിയില്‍ നിന്ന് ഇറങ്ങിപ്പോയി

വരന് സര്‍ക്കാര്‍ ജോലി ഇല്ലെന്ന് മനസിലാക്കിയ വധു വിവാഹവേദിയില്‍ നിന്ന് പിണങ്ങിപ്പോയി. ഇതോടെവിവാഹം മുടങ്ങി. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ് ജില്ലയിലാണ് സംഭവം. വിവാഹത്തിന് ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍ ഉണ്ടായിരുന്നു. ഇതില്‍ ഒട്ടുമിക്ക ചടങ്ങുകളും കഴിഞ്ഞിരുന്നു. ഇതിനിടെയാണ് വരന് സര്‍ക്കാര്‍ ജോലിയല്ല എന്ന കാര്യം യുവതി അറിയുന്നത്. തുടര്‍ന്ന് ചടങ്ങുകള്‍ തുടരാന്‍ ഇവര്‍ വിസമ്മതിക്കുകയായിരുന്നു. രണ്ട് വീട്ടുകാരും യുവതിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തീരുമാനത്തില്‍ നിന്ന് വധു പിന്മാറിയില്ല. യുവതി വിവാഹം വേണ്ടെന്ന് വച്ചതോടെ വരന്റെ ബന്ധുക്കള്‍ കയര്‍ത്ത് മടങ്ങിപ്പോയി. ഒരു …

നടന്‍ ബൈജു ഏഴുപുന്നയുടെ സഹോദരന്‍ ഷെല്‍ജു ജോണപ്പന്‍ മൂലങ്കുഴി അന്തരിച്ചു

ആലപ്പുഴ: നടന്‍ ബൈജു ഏഴുപുന്നയുടെ സഹോദരന്‍ ഷെല്‍ജു ജോണപ്പന്‍ മൂലങ്കുഴി(49)അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് 4 ന് നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍. എരമല്ലൂര്‍ സാനിയ തിയറ്റര്‍ ഉടമയും മുന്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം.കെ. ജോണപ്പന്റെ ഇളയമകനാണ്. മാതാവ് പരേതയായ ഫില്‍ബി ജോണപ്പന്‍. ഭാര്യ: സിമി ഷെല്‍ജു പഴമ്പിള്ളി. മക്കള്‍: സിയാന്‍ ഷെല്‍ജു, ഷോണ്‍ ഷെല്‍ജു, സോണിയ ഷെല്‍ജു. സഹോദരങ്ങള്‍: ബൈജു ഏഴുപുന്ന, രജിത പയസ്, രേഖ ബെര്‍നാര്‍ഡ്.

ദേശീയ പാത വികസനം; ഒറ്റപ്പെട്ട് ഷിറിയ പ്രദേശം; വികസന സമിതി പ്രക്ഷോഭത്തിലേക്ക്, നാളെ പ്രതിഷേധ സംഗമം

കാസര്‍കോട്: ദേശീയ പാത വികസനം ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിനിടെ ഷിറിയയില്‍ മേല്‍പ്പാലമെന്ന ആവശ്യം ശക്തമാക്കി നാട്ടുകാര്‍. പ്രദേശത്തെ വികസനം മുന്‍നിര്‍ത്തി ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് രൂപീകരിച്ച ഷിറിയ വികസന സമിതി മേല്‍പ്പാലത്തിനായുള്ള സമരം ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച വൈകിട്ട് പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് ഷിറിയ വികസന സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദേശീയപാതയുടെ കിഴക്ക് ഭാഗത്ത് ഷിറിയ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നു. നിര്‍മാണം പൂര്‍ത്തിയാക്കി ദേശീയപാത തുറന്നുകൊടുക്കുന്നതോടെ …

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റാകും, കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ബുധനാഴ്ച ചുഴലിക്കാറ്റ് രൂപപ്പെടും. ഇതേ തുടർന്ന് സംസ്ഥാനത്തെ 3 ജില്ലകളിൽ ശക്തമായ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഇത് പ്രകാരം ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 27 ന് ശക്തമായ മഴയ്ക്കും സാധ്യതയെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ മേൽപ്പറഞ്ഞ …