ബംഗളൂരുവിൽ വ്ലോഗറായ യുവതിയുടെ കൊല; സുഹൃത്തിനെ തേടി കർണാടക പൊലീസ് കണ്ണൂരിൽ

കണ്ണൂർ: ബംഗളൂരുവിൽ വ്‌ളോഗറെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന മലയാളി യുവാവിനായി പൊലീസ് കണ്ണൂരിലെത്തി. അസം സ്വദേശിനി മായ ഗാഗോയി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന കണ്ണൂർ സ്വദേശി ആരവിന്റെ തോട്ടട കിഴുന്നയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ആരവിന്റെ കണ്ണൂർ വട്ടക്കുളത്തെ ബന്ധുവീട്ടിൽ പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് യുവതിയെ മരിച്ച നിലയിൽ ഫ്ലാറ്റിൽ കണ്ടെത്തിയത്.കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയും ആരവും ബംഗളൂരു ഇന്ദിരാ നഗറിലെ അപ്പാര്‍ട്ട്മെന്റില്‍ മുറിയെടുത്തത്. ഞായറാഴ്ച …

നടിയും അവതാരകയുമായ ആനന്ദജ്യോതിയുടെ ചികിത്സയ്ക്കായി നാടൊന്നിക്കുന്നു

കണ്ണൂർ: ചിന്മയ വിദ്യാലയ ത്തിലെ അധ്യാപികയും നടിയും അവതാരകയു മായ ആനന്ദ ജ്യോതിയുടെ ചികിത്സയ്ക്കായി നാടൊന്നിക്കുന്നു. കോഴിക്കോട് എംവി ആർ കാൻസർ സെന്ററിൽ ചികിത്സയിലാണ് ആനന്ദജ്യോതി. ഭാരിച്ച ചികിത്സച്ചെലവ് കുടുംബ ത്തിനു താങ്ങാനാകാത്തതിനാൽ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എംപിമാരായ കെ.സുധാകരൻ, പി.സന്തോഷ് കുമാർ മുഖ്യരക്ഷാ ധികാരികളും മേയർ മുസ്ലിഹ് മഠത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, കെ.വി.സുമേഷ് എംഎൽഎ എന്നിവർ രക്ഷാധികാരികളുമാ ണ്. മഹേഷ് ബാലിഗ ചെയർമാ നും എൻ.ഇ.പ്രിയംവദ കൺവീന റുമായുള്ള കമ്മിറ്റിയാണു …

മദ്യക്കടത്ത് പിടികൂടാനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

കാസര്‍കോട്: മദ്യക്കടത്ത് പിടികൂടാനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറം ധര്‍മ ദൈവം തറവാടിന് സമീപത്തെ എം സന്തോഷ് എന്ന ബൗജി സന്തോഷ്(36) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ടാണ് അക്രമം നടന്നത്. 17. 28ലിറ്റര്‍ കര്‍ണ്ണാടക നിര്‍മിത മദ്യം കടത്താന്‍ ശ്രമിക്കവെ സാക്ഷിയെ കുത്തി പരിക്കേല്‍പ്പിക്കുകയും എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. എക്‌സൈസ് ഇന്റ്റലി ജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയിലെ ഓഫിസര്‍ ഇ.കെ.ബി ജോയിക്ക് ലഭിച്ച രഹസ്യവിവരത്തെ …

പ്രമുഖ സംവിധായകന്‍ രാം ഗോപാല്‍ വര്‍മക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു; വീട് വളഞ്ഞ് പൊലീസ്

ഹൈദരാബാദ്: പ്രമുഖ സംവിധായകന്‍ രാം ഗോപാല്‍ വര്‍മക്കെതിരെ പൊലീസ് ലുക്ക് ഔട്ട് പുറപ്പെടുവിച്ചു. പ്രൊമോഷന്റെ ഭാഗമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിനും കുടുംബത്തിനുമെതിരെ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പങ്കുവെച്ച സംഭവത്തിലാണ് പൊലീസ് നടപടി.തിങ്കളാഴ്ച രാവിലെ മുതല്‍ സംവിധായകന്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പുതിയ ചിത്രം ‘വ്യൂഹ’ത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് റാം ഗോപാല്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മകന്‍ നാരാ ലോകേഷ്, മരുമകള്‍ ബ്രഹ്‌മണി എന്നിവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം …

കോണ്‍ഗ്രസ് നേതാവ് കുണ്ടാര്‍ ബാലന്‍ കൊലക്കേസ്; ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും

കാസര്‍കോട്: കോണ്‍ഗ്രസ് നേതാവായിരുന്ന ആദൂര്‍, പൊസോളിഗെയിലെ ടി. ബാലകൃഷ്ണന്‍ എന്ന കുണ്ടാര്‍ ബാലനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയുംശിക്ഷ വിധിച്ചു. ആദൂര്‍ കുണ്ടാര്‍ ടെമ്പിളിനു സമീപത്തെ ഓബി രാധാകൃഷ്ണന്‍ എന്ന വി. രാധാകൃഷ്ണനെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴ കൊല്ലപ്പെട്ട കുണ്ടാര്‍ ബാലന്റെ കുടുംബത്തിന് നല്‍കാനും കോടതി നിര്‍ദേശിച്ചു. കേസിലെ മറ്റു പ്രതികളായിരുന്ന കട്ടത്തുബയലിലെ വിജയന്‍, കുണ്ടാറിലെ കെ. കുമാരന്‍, …

ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഇടുക്കി: ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.ഉപ്പുതറ ചീന്തലാര്‍ സ്വദേശി സ്വര്‍ണ്ണമ്മയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെ മലയോര ഹൈവേയില്‍ കട്ടപ്പന-കുട്ടിക്കാനം റൂട്ടില്‍ ചിന്നാര്‍ നാലാം മൈലില്‍ വെച്ചാണ് സംഭവം. ബസില്‍ കയറി നൂറുമീറ്റര്‍ ചെന്നപ്പോള്‍ ഡോറിന് സമീപമുള്ള തൂണില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന ഇവര്‍ വളവ് തിരിയുന്നതിനിടെ പിടിവിട്ട് ഡോറിലേക്കും തുടര്‍ന്ന് റോഡിലേക്കും വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം പീരുമേട് താലൂക്ക് ആശുപത്രിയിലും, പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. …

ജെയ് ഭട്ടാചാര്യക്ക് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ചുമതല: ട്രംപിന്റെ പരിഗണനയില്‍

Author-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍, ഡിസി: സ്റ്റാന്‍ഫോര്‍ഡില്‍ പരിശീലനം ലഭിച്ച ഇന്ത്യ അമേരിക്കന്‍ ഫിസിഷ്യനും ആരോഗ്യ സാമ്പത്തിക വിദഗ്ധനുമായ ജെയ് ഭട്ടാചാര്യയെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്) ചുമതല ഏല്‍പ്പിക്കുന്നതിനെ കുറിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരിഗണിക്കുന്നു.ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് (എച്ച്എച്ച്എസ്) തലവനായി ട്രംപ് ഇദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്. അതിനിടയില്‍ 55 കാരനായ ഭട്ടാചാര്യ റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിനെ സന്ദര്‍ശിച്ചു. ക്ലിനിക്കല്‍ പരീക്ഷണങ്ങളും നൂതന മെഡിക്കല്‍ പഠനങ്ങള്‍ക്കുള്ള ധനസഹായം ഉള്‍പ്പെടെയുള്ള …

അമിതലാഭം വാഗ്ദാനം ചെയ്ത് ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥന്റെ ഒരു കോടി രൂപ തട്ടി; കുടക് സ്വദേശികള്‍ അറസ്റ്റില്‍

കണ്ണൂര്‍: ഓണ്‍ലൈന്‍ ട്രേഡിംഗില്‍ പണം നിക്ഷേപിച്ചാല്‍ വന്‍തുക ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ഒരു കോടി രൂപ തട്ടിയെടുത്ത കേസില്‍ കര്‍ണ്ണാടക, കുടക് സ്വദേശികള്‍ അറസ്റ്റില്‍. ടി.എ അനീഫ് (28), മുഹമ്മദ് സവാദ് (26) എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാലിന്റെ നിര്‍ദ്ദേശ പ്രകാരം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കീര്‍ത്തി ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഉഡുപ്പിക്കു സമീപത്ത് ഇന്‍കം ടാക്‌സില്‍ ജോലി ചെയ്യുന്ന ചെറുതാഴം സ്വദേശിയുടെ പണം തട്ടിയ കേസിലാണ് അറസ്റ്റ്. തട്ടിപ്പ് സംബന്ധിച്ച് …

ലാബില്‍ പരിശോധനയ്ക്കു എത്തിയ 15കാരിയെ ഉപദ്രവിച്ചു; ലാബ് ഉടമ പോക്‌സോ പ്രകാരം അറസ്റ്റില്‍

കാസര്‍കോട്: ലാബില്‍ പരിശോധനയ്ക്ക് എത്തിയ പതിനഞ്ചുകാരിയെ ദേഹോപദ്രവം ചെയ്തുവെന്ന പരാതിയില്‍ ലാബ് ഉടമസ്ഥനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചു. നീലേശ്വരം, പേരോലിലെ ശ്രീകാന്തി(48)നെയാണ് നീലേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. നവംബര്‍ 23ന് ആണ് കേസിനാസ്പദമായ സംഭവം.

ഡ്രൈവറും ക്ലീനറും ഇപ്പോഴും മദ്യലഹരിയില്‍, രാത്രികാല പരിശോധന കര്‍ശനമാക്കുമെന്ന് കെ.ബി ഗണേഷ് കുമാര്‍

തൃശൂര്‍: നാട്ടിക അപകടം വളരെ നിര്‍ഭാഗ്യകരമായ സംഭവമെന്ന് ഗതാഗത വകുപ്പ് മന്ത്രി മന്ത്രി കെബി ഗണേഷ് കുമാര്‍. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കിട്ടി. വണ്ടിയുടെ ക്ലീനര്‍ മദ്യപിച്ചാണ് വണ്ടിയോടിച്ചത്. ഡ്രൈവരും ക്ലീനറും മദ്യപിച്ചിരുന്നു, ഇരുവരും ഇപ്പോഴും മദ്യലഹരിയില്‍ തന്നെയാണ്. വാഹനമോടിച്ച ക്ലീനര്‍ക്ക് ലൈസന്‍സ് പോലുമില്ല. നടന്നത് മനഃപൂര്‍വ്വമായ നരഹത്യയാണെന്നും മന്ത്രി പറഞ്ഞു. രാത്രികാലങ്ങളില്‍ വണ്ടികള്‍ അമിതവേഗതയിലാണ് ഓടിക്കുന്നതെന്നും തമിഴ്നാട്ടില്‍ നിന്നുള്ള വണ്ടികള്‍ അമിതവേഗതയില്‍ തെറ്റായ ദിശയിലേക്ക് കയറിവരുന്നത് പതിവാണ്. തൃശൂര്‍ പാലക്കാല് ഭാഗത്ത് രാത്രികാല …

പന്തീരാങ്കാവില്‍ വീണ്ടും ഗാര്‍ഹിക പീഡനം; കണ്ണിലും മുഖത്തും പരിക്കേറ്റ് യുവതി ആശുപത്രിയില്‍; രാഹുല്‍ മര്‍ദിച്ചുവെന്ന് യുവതി

കോഴിക്കോട്: വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ വാദിയായ യുവതി മര്‍ദനമേറ്റ നിലയില്‍ വീണ്ടും ആശുപത്രിയില്‍. യുവതിയുടെ കണ്ണിലും മുഖത്തുമാണ് പരിക്കേറ്റിട്ടുള്ളത്. ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ യുവതി, ഭര്‍ത്താവ് രാഹുല്‍ ഗോപാലിനെതിരെ പന്തീരാങ്കാവ് പൊലീസില്‍ പരാതി നല്‍കി. രാഹുല്‍ മര്‍ദിച്ചുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. എറണാകുളം നൊച്ചിത്തറ സ്വദേശിനി(26)യാണ് യുവതി. പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍നിന്നു പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയെ ആശുപത്രിയില്‍ അഡ്മിറ്റാക്കിയ ശേഷം മുങ്ങിയ ഭര്‍ത്താവ് രാഹുലിനെ പാലാഴി എന്ന സ്ഥലത്തുനിന്ന് …

കാസര്‍കോട്ടുകാരിക്ക് എറണാകുളം ഉപജില്ലാ കലോത്സവത്തില്‍ ട്രിപ്പിള്‍ എഗ്രേഡ്

കാസര്‍കോട്: കാസര്‍കോട് സ്വദേശിനി എറണാകുളം ഉപജില്ലാ കലോത്സവത്തില്‍ ട്രിപ്പിള്‍ എ ഗ്രേഡ് നേടി.മാപ്പിളപ്പാട്ട്, ഒപ്പന, അറബിക് സംഘഗാനം എന്നിവയിലാണ് സമ്മാനങ്ങള്‍ വാരിക്കൂട്ടി റിസ്‌വാന എറണാകുളത്തു ജില്ലയുടെ പ്രശസ്തി ഉയര്‍ത്തിയത്. പുല്ലേപ്പാടി ഡി.യു.വി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിനിയാണ്.തളങ്കരയിലെ റിഷാദിന്റെയും തായല്‍ നായന്മാര്‍മൂല പ്ലാവിന്റടിയിലെ സജീറയുടെയും മകളാണ്.

ഫണ്ടും സാങ്കേതികാനുമതിയും ലഭിച്ചു; ‘പൊസഡിഗുംബെ’ ടൂറിസം പദ്ധതിക്കു കടലാസില്‍ സുഖനിദ്ര

പൈവളിഗെ: മഞ്ചേശ്വരത്തെയും കാസര്‍കോട്ടെയും ടൂറിസം പദ്ധതികള്‍ക്ക് ജീവന്‍ വെക്കുന്നില്ല എന്ന ആക്ഷേപം നിലനില്‍ക്കെ ഏറെ പ്രതീക്ഷ നല്‍കുകയും ഫണ്ട് അനുവദിക്കുകയും, ഭരണാനുമതി ലഭിച്ചതുമായ പൊസഡിഗുംബെ ടൂറിസം പദ്ധതി തളര്‍വാതം ബാധിച്ച് സര്‍ക്കാര്‍ ഫയലില്‍ കിടന്നുറങ്ങുന്നു.മഞ്ഞംപൊതിക്കുന്ന്, റാണിപുരം മലനിരകള്‍ക്കൊപ്പം ജില്ലയിലെ മറ്റൊരു പ്രധാന ആകര്‍ഷണ കേന്ദ്രമാക്കുകയായിരുന്നു പൊസഡിഗുംബെ ടൂറിസം പദ്ധതി. പ്രദേശം മഞ്ചേശ്വരം മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ എ.കെ.എം അഷ്റഫ് എം .എല്‍.എ 2023 സെപ്റ്റംബര്‍ മാസം പ്രസ്തുത ടൂറിസം പദ്ധതിയെ കുറിച്ച് നിയമസഭയില്‍ സംസാരിച്ചു. അതിന് മറുപടി പറഞ്ഞ …

ബദിയഡുക്കയിലെ സഹോദരികള്‍ കലോത്സവങ്ങളില്‍ സംസ്ഥാന തലത്തില്‍ എ.ഗ്രേഡുകള്‍ നേടി

ബദിയഡുക്ക: സഹോദരിമാര്‍ കലോത്സവത്തില്‍ സംസ്ഥാന തലത്തില്‍ എ.ഗ്രേഡ് നേടി ബദിയഡുക്കക്ക് അഭിമാനമായി. ബാലസംഘം ബദിയഡുക്ക വില്ലേജ് സെക്രട്ടറിയും വില്ലേജ് കമ്മിറ്റി അംഗങ്ങളുമായ കീര്‍ത്തന സി, നന്ദന സി എന്നിവരാണ് നാടിന് അഭിമാനം പകര്‍ന്നത്. പെര്‍ഡാല എന്‍.എച്ച്.എസ്.എസ് ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയായ കീര്‍ത്തന സംസ്ഥാനതല ശാസ്‌ത്രോത്സവത്തില്‍ റിസര്‍ച്ച് ടൈപ്പ് പ്രൊജക്ടിലാണ് എഗ്രേഡോടെ സമ്മാനം നേടിയത്. സിബിഎസ്ഇ കലോത്സവത്തില്‍ ഇംഗ്ലീഷ് ഉപന്യാസ രചനയില്‍ സഹോദരിയും ബദിയഡുക്ക ഹോളി ഫാമിലി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ സി. നന്ദന എ ഗ്രേഡ് സ്വന്തമാക്കി.ബദിയഡുക്കയിലെ …

മുന്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനെ വധിക്കാന്‍ ശ്രമിച്ച കേസ്; വിചാരണയ്ക്കായി എത്തിച്ച മാവോയിസ്റ്റ് സോമന്‍ കാസര്‍കോട് കോടതി വളപ്പില്‍ മുദ്രാവാക്യം വിളിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ ആയിരിക്കെ മുസ്ലിം ലീഗ് നേതാവായ എന്‍.എ ഖാലിദിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസിന്റെ വിചാരണയ്ക്കായി എത്തിച്ച മാവോയിസ്റ്റ് നേതാവ് സോമന്‍ കാസര്‍കോട് കോടതി വളപ്പില്‍ മുദ്രാവാക്യം വിളിച്ചു. കനത്ത സുരക്ഷയോടെയാണ് സോമനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയത്. ജീപ്പില്‍ നിന്നു ഇറക്കുന്നതിനിടയില്‍ ആണ് സോമന്‍ മുദ്രാവാക്യം വിളിച്ചത്. പശ്ചിമഘട്ടം സംരക്ഷിക്കുക, കോര്‍പ്പറേറ്റ് ശക്തികളെ നിലയ്ക്ക് നിര്‍ത്തുക, ഇന്‍ക്വിലാബ് സിന്ദാബാദ് സാമ്രാജ്യത്വം തുലയട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴക്കിയത്. കൂടുതല്‍ മുദ്രാവാക്യം വിളിക്കാനുള്ള സോമന്റെ ശ്രമം സുരക്ഷാ …

ഉറക്കത്തിനിടെ ഹൃദയാഘാതം; പാലക്കുന്നിലെ വ്യാപാരി മരിച്ചു

കാസര്‍കോട്: പാലക്കുന്നിലെ വ്യാപാരി ഉറക്കത്തിനിടെ മരിച്ചു. ചേരങ്കൈ സ്വദേശിയുംപാലക്കുന്ന് സാഗര്‍ ഓഡിറ്റേറിയം റോഡില്‍ ടൂള്‍സ് ഷോപ്പ് ഉടമയുമായ സുബൈര്‍(45) ആണ് മരിച്ചത്. രാത്രി ഉറങ്ങാന്‍ കിടന്ന സുബൈറിനെ ചൊവ്വാഴ്ച രാവിലെ എഴുന്നേല്‍ക്കാതിരുന്നതിനെത്തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ഖബറടക്കം വൈകീട്ട് നാലിന് ചേരങ്കൈ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. എകെ കുഞ്ഞാലി ഹാജിയുടെയും മറിയമ്മയുടെയും മകനാണ്. അധ്യാപികയായ സാഹിദയാണ് ഭാര്യ. ഹൈമ, അല്‍ഫ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: അന്‍വര്‍ ചേരങ്കൈ(മുസ്ലീംലീഗ് മൊഗ്രാല്‍ പുത്തൂര്‍ …

ട്രെയിന്‍ യാത്രക്കാരന്റെ 75,000 രൂപവില വരുന്ന ഐഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രതിയുടെ പിതാവ് അറസ്റ്റില്‍; പിടിയിലായത് മോഷ്ടിച്ച മൊബൈല്‍ വില്‍ക്കാന്‍ കടയിലെത്തിയപ്പോള്‍

കാസര്‍കോട്: താനെ സ്വദേശിയായ ട്രെയിന്‍ യാത്രക്കാരന്റെ 75,000 രൂപ വില വരുന്ന ഐഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രതിയുടെ പിതാവ് റെയില്‍വേ പൊലീസിന്റെ പിടിയിലായി. കോഴിക്കോട് പന്നിയങ്കര സ്വദേശി ഹാരിസ്(46) ആണ് പിടിയിലായത്. ഇയാളുടെ മകന്‍ ഷാഹുലാണ് ഐ ഫോണ്‍ മോഷ്ടിച്ചത്. യുവാവ് ബൈക്ക് മോഷണ കേസില്‍ ഇപ്പോള്‍ കോഴിക്കോട് സബ് ജയിലില്‍ റിമാന്റില്‍ കഴിയുകയാണ്. ഷാഹുല്‍ പിതാവിനെ മൊബൈല്‍ ഫോണ്‍ വില്‍ക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു. ഷോപ്പുടമയുടെ വിവരത്തെ തുടര്‍ന്ന് കോഴിക്കോട് റെയില്‍വേ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുധീര്‍ മനോഹറിന്റെ നേതൃത്വത്തിലുള്ള …

കുണിയയില്‍ സ്‌കൂളിലേക്ക് പോവുകയായിരുന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കടന്നല്‍കൂട്ടം ആക്രമിച്ചു

കാസര്‍കോട്: സ്‌കൂളിലേക്കു പോവുകയായിരുന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കടന്നല്‍ക്കൂട്ടം ആക്രമിച്ചു. പരിസരവാസികളുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് കുട്ടി രക്ഷപ്പെട്ടത്. കുണിയ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി സവാദി(15)നെയാണ് കടന്നല്‍കൂട്ടം ആക്രമിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കാലിയടുക്കത്തെ വീട്ടില്‍ നിന്നു നടന്നു പോവുകയായിരുന്ന സവാദിനെ സ്‌കൂളില്‍ എത്താന്‍ മീറ്ററുകള്‍ മാത്രം ബാക്കിയിരിക്കെയാണ് എവിടെ നിന്നോ ഇളകിയെത്തിയ കടന്നല്‍കൂട്ടം ആക്രമിച്ചത്. നിലത്തുവീണിട്ടും കടന്നലുകള്‍ പിന്മാറിയില്ല. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ ദേഹത്തേക്ക് പുതപ്പ് ഇട്ടതോടെയാണ് കടന്നലുകള്‍ …