‘പരീക്ഷ മാറ്റിവക്കണം, പഠനം ഓണ്‍ലൈന്‍ ആക്കണം’; സ്‌കൂളിന് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച് കുട്ടിവിരുതന്മാര്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചതിന് പിന്നില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെന്ന് പൊലീസ്. രോഹിണി ജില്ലയിലെ രണ്ട് സ്‌കൂളുകളിലേക്കാണ് വിദ്യാര്‍ഥികള്‍ ബോംബ് ഭീഷണിയുമായി ഇമെയില്‍ സന്ദേശമയച്ചത്. പരീക്ഷ നീട്ടിവെക്കാനും പഠനം ഓണ്‍ലൈനാക്കാനുമാണ് ഭീഷണി സന്ദേശമയച്ചതെന്നും കണ്ടെത്തി. ഡല്‍ഹി പൊലീസിലെ സ്പെഷ്യല്‍ സെല്ലിന്റെ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. രണ്ട് സ്‌കൂളുകളിലേക്ക് ഇമെയിലുകള്‍ അയച്ചത് ഒരേ സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികളാണെന്നും ഡല്‍ഹി പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.രാജ്യതലസ്ഥാനത്തെ നാല്‍പ്പതോളം സ്‌കൂളുകള്‍ക്കാണ് അടുത്തിടെ ബോംബ് ഭീഷണിയുണ്ടായത്. സ്‌കൂള്‍ കെട്ടിടങ്ങളിലെ വിവിധ ഭാഗങ്ങളിലായി …