ദീര്‍ഘദൂര ബാലിസിറ്റിക് മിസൈല്‍ ; പാകിസ്താന് അമേരിക്കൻ ഉപരോധം

Author: പി പി ചെറിയാൻ

വാഷിംഗ്ടണ്‍: ആണവായുധ ശേഷിയുള്ള ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ പാകിസ്ഥാന് അമേരിക്ക.ഉപരോധമേര്‍പ്പെടുത്തി. പാക് സര്‍ക്കാരിന്റെ ആയുധ വികസന ഏജന്‍സിക്കുള്‍പ്പെടെയാണ് ഉപരോധം ..കൂട്ടനശീകരണ ശേഷിയുള്ള ആയുധങ്ങളുടെ വ്യാപനം തടയുക എന്ന ലക്ഷ്യത്തിൻറെ ഭാഗമായാണ് അമേരിക്കയുടെ നീക്കം.. ഇസ്ലാമാബാദിലെ നാഷണല്‍ ഡെവലപ്മെന്റ് കോംപ്ലക്സ് പാക്കിസ്ഥാന്റെ ലോംഗ് റേഞ്ച് ബാലിസ്റ്റിക് മിസൈല്‍ നിർമാണത്തിനു പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു അമേരിക്ക ചൂണ്ടിക്കാട്ടി.

ഷഹീന്‍-സീരീസ് ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ബാലിസ്റ്റിക് മിസൈലുകള്‍ പാകിസ്ഥാന്‍ വികസിപ്പിച്ചതിന് ഉത്തരവാദി എന്‍ഡിസി എന്ന സ്ഥപനമാണെന്ന് അമേരിക്ക ചൂണ്ടിക്കാട്ടി..പാകിസ്ഥാനിലെ കറാച്ചിയില്‍ സ്ഥിതി ചെയ്യുന്ന അക്തര്‍ ആന്‍ഡ് സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ്, പാകിസ്ഥാന്റെ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പ്രോഗ്രാമിലേക്ക് നിരവധി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് എന്‍ഡിസിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കറാച്ചിയിലെ അഫിലിയേറ്റ്‌സ് ഇന്റര്‍നാഷണല്‍, പാകിസ്ഥാന്റെ ബാലിസ്റ്റിക് മിസൈല്‍ പ്രോഗ്രാമിനെ പിന്തുണച്ച് എന്‍ഡിസിക്കും മറ്റുള്ളവര്‍ക്കുമായി മിസൈല്‍ ബാധകമായ ഇനങ്ങളുടെ സംഭരണം സുഗമമാക്കിയെന്നും കറാച്ചിയിലെത്തന്നെ റോക്ക്സൈഡ് എന്റര്‍പ്രൈസ്, പാക്കിസ്ഥാന്റെ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പ്രോഗ്രാമിനു നിരവധി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് എന്‍ഡിസിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെ ന്നും അമേരിക്ക വ്യക്തമാക്കി.അതേസമയം അമേരിക്കന്‍ ഉപരോധം പക്ഷപാതപരവും ദൗര്‍ഭാഗ്യകരവുമെന്നാണ് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page