നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മതില്‍ തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചു കയറി; ഒഴിവായത് വന്‍ ദുരന്തം, അപകടം കാഞ്ഞങ്ങാട് സൗത്തില്‍, ഡ്രൈവര്‍ക്കും വഴിയാത്രക്കാരനും പരിക്ക്

കാസര്‍കോട്: നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മതില്‍ തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചു കയറി. വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ വഴിയാത്രക്കാരനും ഡ്രൈവര്‍ക്കും പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ ദേശീയപാതയില്‍ കാഞ്ഞങ്ങാട് സൗത്തിലാണ് അപകടം. കാഞ്ഞങ്ങാട് സൗത്തിലെ കെ. ടി തോമസിന്റെ ഇരുനില വീട്ടിലേക്കാണ് ലോറി ഇടിച്ചുകയറിയത്. വീടിന്റെ സണ്‍സൈഡ് ഉള്‍പ്പെടെ തകര്‍ന്നാണ് ലോറി നിന്നത്. അകുത്തുണ്ടായിരുന്ന വീട്ടുകാര്‍ രക്ഷപ്പെട്ടു. പരിക്കേറ്റ ലോറിഡ്രൈവര്‍ രാജ്കുമാറിനെയും വഴിയാത്രക്കാരനെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്ന് …

ഭാര്യയുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെ കാണാതായ യുവാവിന്റെ മൃതദേഹം ചന്ദ്രഗിരിപ്പുഴയില്‍

കാസര്‍കോട്: ഭാര്യയുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെ കാണാതായ യുവാവിന്റെ മൃതദേഹം ചന്ദ്രഗിരിപ്പുഴയില്‍ കണ്ടെത്തി. ഗോരഖ് പൂര്‍ സ്വദേശി അമര്‍ദേവി(35)ന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ തളങ്കര റെയില്‍വേ പാലത്തിന്റെ അടിയില്‍ പുഴയില്‍ കണ്ടെത്തിയത്. മൃതദേഹം ഒഴുകിപ്പോകുന്നത് കണ്ട നാട്ടുകാരാണ് വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്. ഫയര്‍ഫോഴ്‌സ് തീരദേശ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ വിഎന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സും തീരദേശ പൊലീസും ചേര്‍ന്ന് മൃതദേഹം കരക്കെത്തിച്ച് കാസര്‍കോട് ജനറലാശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പെയിന്റിങ് തൊഴിലാളിയായ …

ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി; കണ്ണ് തുറന്നു, കൈകാലുകള്‍ ചലിപ്പിച്ചു

കൊച്ചി: കലൂരിലെ സ്റ്റേഡിയത്തില്‍ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാതോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നു മെഡിക്കല്‍ ബുള്ളറ്റിന്‍ വെളിപ്പെടുത്തി. തങ്ങളും എംഎല്‍എയുടെ മകനും പറഞ്ഞതിനോടെല്ലാം ഉമാതോമസ് പ്രതികരിച്ചുവെന്നു ബുള്ളറ്റിന്‍ പറഞ്ഞു. കണ്ണുതുറന്നു, കാലുകള്‍ അനക്കി. ചിരിക്കാന്‍ പറഞ്ഞപ്പോള്‍ ചിരിച്ചു, മകന്റെ കൈയില്‍ മുറുകെ പിടിക്കാന്‍ പറഞ്ഞപ്പോള്‍ അതും ചെയ്തു.അണുബാധയുണ്ടാകാതെ സൂക്ഷിക്കുകയാണ് ഇപ്പോഴത്തെ ഏറ്റവും പ്രധാന ഉത്തരവാദിത്വം. പൂര്‍ണമായി ബോധം വന്നിട്ടില്ല. ഇപ്പോഴും വെന്റിലേറ്ററിലാണ്. വെന്റിലേറ്റര്‍ സഹായമില്ലാതെ 24 മണിക്കൂര്‍ കഴിഞ്ഞാലേ ഗുരുതരാവസ്ഥ മറികടന്നുവെന്നു പറയാനാവു-ഡോക്ടര്‍മാര്‍ …

ബേര്‍ക്കയിലെ ബാലകൃഷ്ണന്‍ അന്തരിച്ചു

കാസര്‍കോട്: മുളിയാര്‍ ബേര്‍ക്കയിലെ ബാലകൃഷ്ണന്‍ (85) അന്തരിച്ചു. പരേതരായ ചിണ്ടന്‍ വൈദ്യരുടെയും പൊന്നമ്മയുടെയും മകനാണ്. കെ നാരായണിയാണ് ഭാര്യ. മക്കള്‍: വിനോദ് കുമാര്‍, മീനാകുമാരി.മരുമക്കള്‍: സിന്ധു, ജയകുമാര്‍. സഹോദരങ്ങള്‍: നാരായണന്‍, മാധവന്‍, രാമചന്ദ്രന്‍, ഭവാനി, പരേതരായ കുഞ്ഞിരാമന്‍, ഭാസ്‌കരന്‍, സുശീല, രമണി. ചൊവ്വാഴ്ച വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

ബസ് യാത്രക്കിടയില്‍ സീരിയല്‍ നടന്റെ ഭാര്യയെ മൂട്ട കടിച്ചു; 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

മംഗ്‌ളൂരു: സ്വകാര്യ ബസ് യാത്രക്കിടയില്‍ സിനിമാ-സീരിയല്‍ നടന്റെ ഭാര്യയ്ക്ക് മൂട്ടയുടെ കടിയേറ്റ സംഭവത്തില്‍ 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കര്‍ണ്ണാടക സംസ്ഥാന ഉപഭോക്തൃ ഫോറം വിധിച്ചു. നടന്‍ പാവൂര്‍ ശോഭരാജിന്റെ ഭാര്യ ദീപിക സുവര്‍ണ്ണയ്ക്ക് നഷ്ടപരിഹാരം നല്‍കാനാണ് ഫോറം പ്രസിഡണ്ട് സോമശേഖരപ്പ, അംഗം ശാരദ എന്നിവര്‍ വിധിച്ചത്.2022 ആഗസ്ത് 16ന് രാത്രിയാണ് സംഭവം. മംഗ്‌ളൂരുവില്‍ നിന്നു ബംഗ്‌ളൂരുവിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരിയായിരുന്നു ദീപിക സുവര്‍ണ്ണ. യാത്രയ്ക്കിടയില്‍ മൂട്ട കടിച്ചതോടെ അലര്‍ജി ഉണ്ടാവുകയും ഉറക്കം നഷ്ടപ്പെടുകയും ആശുപത്രിയില്‍ …

ജമ്മുകാശ്മീരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ സൈനികന്‍ മരിച്ചു; ജീവന്‍ പൊലിഞ്ഞത് ജനുവരിയില്‍ വിവാഹിതനാകേണ്ട പ്രതിശ്രുത വരന്റേത്

മടിക്കേരി: ജമ്മുകാശ്മീരില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന സൈനികന്‍ മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. മടിക്കേരി, സോമവാര്‍പേട്ട, സിദ്ധാപുരത്തെ ദിവിന്‍ (28) ആണ് തിങ്കളാഴ്ച മരിച്ചത്. നാലു ദിവസം മുമ്പാണ് ദിവിന്‍ അടക്കമുള്ള സൈനികര്‍ സഞ്ചരിച്ചിരുന്ന സൈനിക വാഹനം അപകടത്തില്‍പ്പെട്ടത്.കഴിഞ്ഞ തവണ അവധിക്കു വന്നപ്പോള്‍ ദിവിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. ജനുവരിയില്‍ കല്യാണം നടത്താനായിരുന്നു തീരുമാനം. ക്യാണത്തിനായി നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് ദിവിനെ മരണം തട്ടിയെടുത്തത്. 10 വര്‍ഷം മുമ്പാണ് ദിവിന്‍ സൈന്യത്തില്‍ …

ബോവിക്കാനം ടൗണില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പുലിയിറങ്ങി; ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കണമെന്ന് ആവശ്യം; നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു, കുട്യാനം, അരിയിലും പുലി, വളര്‍ത്തുനായയെ കടിച്ചു കൊണ്ടു പോയി

കാസര്‍കോട്: മുളിയാര്‍ പഞ്ചായത്ത് ആസ്ഥാനമായ ബോവിക്കാനം ടൗണില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പുലിയിറങ്ങി. ബോവിക്കാനം ടൗണിനോട് ചേര്‍ന്നുള്ള വനംവകുപ്പ് ഓഫീസിന്റെ സമീപത്തു നിന്നു ഇറങ്ങിവന്ന പുലി റോഡിലൂടെ നടന്ന് തത്‌വ മസ്ജിദിനു സമീപത്തു കൂടി നടന്നു പോകുന്നത് അബ്ദുല്‍ ഖാദര്‍ എന്നയാള്‍ കാണുകയും ചെയ്തു. സ്‌കൂട്ടര്‍ യാത്രക്കാരനായ അസീസും പുലിയെ കണ്ടതായി പറയുന്നു. അബ്ദുല്‍ ഖാദറിന്റെ വീട്ടുവളപ്പിലൂടെ നീങ്ങിയ പുലി പിന്നീട് ഫോറസ്റ്റ് ഓഫീസിനു സമീപത്ത് എത്തുകയും കാട്ടിലേക്ക് ഓടിമറയുകയുമായിരുന്നു.പിന്നീട് ചിപ്ലിക്കയ ഭാഗത്തും പുലിയെ കണ്ടു. ഒരു …

യുവാവിനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും മൊബൈൽ ഫോണും കവർന്നു; മുഖ്യപ്രതിയായ യുവതിയടക്കം 3 പേർ പിടിയിൽ

തൃശൂർ: യുവാവിനെ ലോഡ്‌ജ് മുറിയിൽ പൂട്ടിയിട്ട് ആക്രമണം നടത്തി പണവും വസ്‌തുക്കളും തട്ടിയെടുത്ത സംഭവത്തിൽ മുഖ്യപ്രതിയായ യുവതി അടക്കം പിടിയിലായി.വലപ്പാട് ബീച്ച് ഇയ്യാനി ഹിമ (25), കരയാമുട്ടം ചിക്കവയലിൽ സ്വാതി (28), ചാമക്കാല ഷിബിൻ നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. നാട്ടിക ബീച്ച് സ്വദേശിയായ യുവാവിനെ തൃപ്രയാറുള്ള അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തുകയും തുടർന്ന് മുറിയിൽ പൂട്ടിയിട്ട് ആക്രമിക്കുകയും പോക്കറ്റിൽ നിന്ന് 5000 രൂപ യും ഒന്നരലക്ഷത്തോളം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും കഴുത്തിൽ കിടന്നിരു ന്ന മാലയും ബലമായി തട്ടിയെടുക്കുകയായിരുന്നു. …

ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല; ശ്വാസകോശത്തിൽ നീർക്കെട്ട്, ഇന്ന് രാവിലെ പത്തുമണിക്ക് മെഡിക്കൽ ബോർഡ് യോഗം, നടി ദിവ്യ ഉണ്ണിയെ ചോദ്യം ചെയ്തേക്കും

കൊച്ചി: കലൂർ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് രാവിലെ പത്തുമണിയോടെ മെഡിക്കൽ ബോർഡ് ചേർന്ന് തുടർ സാഹചര്യം തീരുമാനിക്കും. വെന്‍റിലേറ്ററിൽ നിന്ന് മാറ്റാൻ കഴിയുമോ എന്ന് മെഡിക്കൽ സംഘം നിരീക്ഷിച്ച് വരികയാണ്. ശ്വാസകോശത്തിലെ നീർക്കെട്ട് കൂടിയതിനാലും അപകടനില തരണം ചെയ്തിട്ടില്ല എന്നതിനാലും വെന്റിലേറ്ററിൽ തന്നെ തുടരുകയാണ്. തലച്ചോറിനുണ്ടായ ക്ഷതവും ശ്വാസകോശത്തിനുണ്ടായ പരിക്കും ഗുരുതരമായതിനാൽ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടർമാരുടെ പ്രതികരണം. ശ്യാസകോശമടക്കമുളള മറ്റ് ആന്തരികാവയവങ്ങൾ …

നിമിഷപ്രിയയുടെ മോചനം: ‘രണ്ടാംഘട്ട തുക സമയത്തു നൽകിയിരുന്നെങ്കിൽ നിമിഷ മോചിതയാകുമായിരുന്നു’; വധശിക്ഷ ഒരു മാസത്തിനുള്ളിൽ

കൊച്ചി: യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനു രണ്ടാംഘട്ട തുക സമയത്തുതന്നെ സമാഹരിച്ചു നൽകിയിരുന്നെങ്കിൽ ചർച്ച മുന്നോട്ടുപോകുമായിരുന്നെന്നും നിമിഷ ഇതിനകം മോചിതയാകുമായിരുന്നെന്നും മോചനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സാമുവൽ ജെറോം പ്രതികരിച്ചു. ഇനി ശ്രമം തുടരാനാകുന്നതാണെന്നും ദയാധനം സ്വീകരിക്കുന്നതിൽ അന്തിമ തീരുമാനം ഉണ്ടാകേണ്ടത് തലാലിന്റെ കുടുംബത്തിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വധശിക്ഷ ഒരു മാസത്തിനകം നടപ്പിലാക്കും എന്നാണ് ലഭിക്കുന്ന വിവരം. ആദ്യഘട്ടത്തിൽ തലാൽ അഹ്മദിയുടെ ഏതാനും അടുത്ത കുടുംബാംഗങ്ങളുമായി ചർച്ച നടത്താൻ കഴിഞ്ഞിരുന്നു. 2021മുതൽ ആക്‌ഷൻ കൗൺസിൽ പ്രവർത്തിച്ചിരുന്നു. …

ഭർത്താവില്ലാത്ത സമയത്ത് വീട്ടിലെത്തി; വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന് ആഭരണങ്ങൾ മോഷ്ടിച്ചു; രക്ഷപ്പെടാൻ ശ്രമിച്ച സഹോദരീഭർത്താവിനെ നാട്ടുകാർ പിടികൂടി

കുന്നംകുളം: വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. തൃശൂർ ആർത്താറ്റ് പള്ളിക്ക് പുറകു വശത്ത് പാടത്തോട് ചേർന്ന് താമസിക്കുന്ന കിഴക്ക്മുറി നാടൻചേരി വീട്ടിൽ സിന്ധു(55) വിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതിയായ സിന്ധുവിന്റെ സഹോദരീ ഭർത്താവ്‌ കണ്ണനെ പൊലീസ്‌ നിമിഷങ്ങൾക്കുള്ളിൽ തന്നെ കസ്റ്റഡിയിലെടുത്തു. കണ്ണന്റെ കയ്യിൽ നിന്ന്‌ സിന്ധുവിന്റെ ആഭരണങ്ങളും പിടിച്ചെടുത്തു.തിങ്കളാഴ്ച സന്ധ്യയ്ക്ക് ഏഴുമണിയോടെയാണ് സംഭവം. സിന്ധുവിന്റെ ഭർത്താവ് വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ പുറത്ത് പോയ സമയത്താണ് കൊലപാതകം. ഈ സമയം സിന്ധു മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. …

മുണ്ടക്കൈ- ചൂരല്‍മല ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തം; 5 മാസത്തിനുശേഷം പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡൽഹി: മുണ്ടക്കൈ- ചൂരല്‍മല ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ദുരന്തമുണ്ടായപ്പോൾ മുതൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ് 5 മാസത്തിനുശേഷം അംഗീകരിച്ചത്. കേന്ദ്രസംഘം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണു പ്രഖ്യാപനം. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി എസ്ഡിആർഎഫിലേക്കു പണം കൈമാറിയെന്നും കത്തിൽ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ.രാജേഷ് ഗുപ്ത, സംസ്ഥാന റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് അയച്ചത്. ഇതോടെ സാമ്പത്തിക സഹായം ഇതനുസരിച്ച് സംസ്ഥാനത്തിന് ലഭിക്കും. എന്നാൽ …

കുടുംബ സമേതം കാസർകോട്ട് വിനോദത്തിന് എത്തിയ യുവാവ് കടലിൽ അടിയൊഴുക്കിൽപ്പെട്ടു മരിച്ചു, സംഭവം മൊഗ്രാൽ കടപ്പുറത്ത്

കാസർകോട്: ബംഗളൂരുവിൽ നിന്നും കാസർകോട്ടെത്തിയ യുവാവ് കടലിൽ അടിയൊഴുക്കിൽപ്പെട്ടു മരിച്ചു. ബംഗ്ളൂരു ജയനഗർ സ്വദേശി മീർ മുഹമ്മദ് ഷാഫി (33) ആണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകുന്നേരം മൊഗ്രാൽ കടപ്പുറത്താണ് സംഭവം. രണ്ടു ദിവസം മുമ്പാണ് മീർ മുഹമ്മദ് ഷാഫിയും കുടുംബവും മൊഗ്രാലിലെ സ്വകാര്യ റിസോർട്ടിൽ എത്തിയത് . വൈകുന്നേരം മൊഗ്രാൽ കടപ്പുറത്ത് ഇവർ എത്തിയിരുന്നു. കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു കുട്ടി തിരമാലയിൽ പ്പെട്ടപ്പോൾ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു മീർ മുഹമ്മദ് ഷാഫി. കുട്ടിയെ രക്ഷിച്ച ശേഷം നിൽക്കുന്നതിനിടയിൽ ആഞ്ഞടിച്ച …

ഭാര്യയെ വിറക് കഷണം കൊണ്ട് അടിച്ചു കൊന്ന കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും 3 ലക്ഷം രൂപ പിഴയും

കാസർകോട്: മുന്നാട് കുറത്തിക്കുണ്ട് കോളനിയിലെ സുമിത (23) കൊല്ലപ്പെട്ട കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും 3 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പ്രതിയും ഭർത്താവുമായ അരുൺ കുമാറി(28)നെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻ കോടതി (3) ജഡ്ജ് അചിന്ധ്യ രാജ് ഉണ്ണി ശിക്ഷിച്ചത്. വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവും അനുഭവിക്കണം. 2021 ഫെബ്രുവരി 20ന് പുലർച്ചെയാണ് സുമിതയെ ഭർത്താവ് അരുൺ കുമാർ …

പഞ്ചാബില്‍ കര്‍ഷകബന്ദ്; ഗതാഗതം മുടങ്ങി; സംസ്ഥാനം നിശ്ചലം

ചണ്ഡീഗഡ്: കര്‍ഷക സംഘടനകളുടെ ബന്ദ് ആഹ്വാനത്തെത്തുടര്‍ന്നു പഞ്ചാബില്‍ റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു.സംസ്ഥാനത്തെ 280 കേന്ദ്രങ്ങളിലാണ് കര്‍ഷകര്‍ ട്രാക്ടര്‍ ഉപയോഗിച്ചു റോഡ് തടഞ്ഞിട്ടുള്ളത്. റെയില്‍ ഗതാഗതവും വ്യാപകമായി തടസ്സപ്പെട്ടു. വന്ദേഭാരത് എക്‌സ്പ്രസ് ഉള്‍പ്പെടെ 163 ട്രെയിനുകള്‍ ബന്ദിനെ തുടര്‍ന്നു റദ്ദാക്കി. 17 ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു.സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ബന്ദ്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കു നല്‍കുന്ന താങ്ങു വിലയ്ക്ക് നിയമ സാധുത നല്‍കണമെന്നാണ് ബന്ദിന്റെ പ്രധാനആവശ്യം. ഇതിനിടെ സമരക്കാരുമായി പഞ്ചാബ് സര്‍ക്കാര്‍ നടത്തിയ …

ട്രാവലര്‍ മറിഞ്ഞു 6 വയസ്സുകാരി മരിച്ചു; വിനോദസഞ്ചാരത്തിനു പോയ കുടുംബാംഗങ്ങള്‍ ചികിത്സയില്‍

കോഴിക്കോട്: ട്രാവലര്‍ മറിഞ്ഞു ആറു വയസ്സുകാരി മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. വിനോദ സഞ്ചാരികളുമായി പോവുകയായിരുന്ന ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. ഒരു കുടുംബത്തിലെ സ്ത്രീകളും കുട്ടികളുമാണ് ട്രാവലറിലുണ്ടായിരുന്നത്. വിനോദ സഞ്ചാരകേന്ദ്രമായ പൂവാറംതോടു കണ്ട് ഉല്ലാസത്തോടെ മടങ്ങുകയായിരുന്നു സംഘം. കൂടരഞ്ഞി കുളിരാമുട്ടിയിലെത്തിയപ്പോള്‍ ട്രാവലര്‍ മറിയുകയായിരുന്നു. വിനോദസഞ്ചാര സംഘത്തിലെ മുഴുവന്‍ ആളുകള്‍ക്കും പരിക്കേറ്റു. മരിച്ച ആറു വയസ്സുകാരി ചങ്കുവെട്ടിയിലെ എലിസ ഉള്‍പ്പെടെ എല്ലാവരെയും മുക്കത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മറ്റുള്ളവര്‍ ചികിത്സയിലാണ്.

പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ വീണ് യുവാവിനു ദാരുണാന്ത്യം

കണ്ണൂര്‍: റെയില്‍വെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ കുടുങ്ങി യുവാവ് മരിച്ചു.കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഇന്നുച്ചയ്ക്കാണ് ദാരുണസംഭവമുണ്ടായത്. യശ്വന്ത്പൂര്‍ വീക്ക്‌ലി എക്‌സ്പ്രസ് യാത്രക്കാരനായിരുന്ന യുവാവ് ട്രെയിനില്‍ നിന്നു ചാടിയിറങ്ങുന്നതിനിടയിലാണ് പ്ലാറ്റ്‌ഫോമിനും ട്രാക്കിനുമിടയില്‍ വീണത്.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയെന്നു പൊലീസ് പറഞ്ഞു.

പുതുവര്‍ഷാഘോഷം: പൊലീസും വാഹനവകുപ്പും സംയുക്ത വാഹന പരിശോധന തിങ്കളാഴ്ച വൈകിട്ട് മുതല്‍

കാസര്‍കോട്: പുതുവര്‍ഷാഘോഷം കണക്കിലെടുത്ത് പൊലീസും മോട്ടോര്‍ വാഹന വകുപ്പും തിങ്കളാഴ്ച വൈകിട്ടു മുതല്‍ വാഹനപരിശോധന കര്‍ശനമാക്കും.അമിതവേഗത, മദ്യപിച്ചു വാഹനമോടിക്കല്‍, അതിരുവിട്ട ആഘോഷങ്ങള്‍ എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ആര്‍.സി, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടി ഉണ്ടാവുമെന്നു ആര്‍.ടി.ഒ മുന്നറിയിച്ചു.