അമ്മായി അമ്മയെ വേഗത്തില്‍ ഒന്നു കൊന്നുതരാന്‍: ഇഷ്ടദൈവത്തിനു 20 രൂപ സമര്‍പ്പിച്ചു; പ്രാര്‍ത്ഥന നോട്ടില്‍ എഴുതിയ നിലയില്‍

ബംഗ്‌ളൂരു: അമ്മായിഅമ്മയെ വേഗം ഒന്നു മരിപ്പിച്ചു തരണേയെന്നു മരുമകള്‍ ഇഷ്ടദേവതയോടു പ്രാര്‍ത്ഥിച്ചു.20 രൂപ നോട്ടില്‍ ഇതേ ആവശ്യം എഴുതി ക്ഷേത്ര ഭണ്ഡാരത്തില്‍ സമര്‍പ്പിക്കുകയും ചെയ്തു.കലബുര്‍ഗി ശ്രീഘട്ട രാജി ഭാഗ്യവന്തി ദേവി ക്ഷേത്രത്തിലാണ് ഭക്തയായ മരുമകള്‍ ദേവിയോട് അമ്മായിഅമ്മയെ കൊന്നു നല്‍കണമെന്നു പ്രാര്‍ത്ഥിച്ചത്. മൂന്നു മാസം ഇടവിട്ടാണ് ഈ ക്ഷേത്രത്തില്‍ ഭണ്ഡാരം തുറക്കുന്നത്. കഴിഞ്ഞ ദിവസം ഭണ്ഡാരം തുറന്നപ്പോഴാണ് വിചിത്രമായ പ്രാര്‍ത്ഥന എഴുതിയ 20 രൂപ നോട്ട് കണ്ടെത്തിയത്.ഭാരവാഹികളില്‍ ഒരാള്‍ നോട്ടിന്റെയും അതിലെ കുറിപ്പും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു …

കേരളം മിനി പാക്കിസ്ഥാനെന്നു മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ

പൂന: കേരളം മിനി പാക്കിസ്ഥാനാണെന്നു മഹാരാഷ്ട്രാമന്ത്രി നിതേഷ് റാണെ ആരോപിച്ചു. പ്രിയങ്ക ഗാന്ധി വദ്രയും രാഹുല്‍ഗാന്ധിയും പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ചു സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ആര്‍ക്കും ഇക്കാര്യം ബോധ്യപ്പെടുമെന്നു ബിജെപി നേതാവായ അദ്ദേഹം തുടര്‍ന്നു പറഞ്ഞു.എല്ലാ തീവ്രവാദികളും ഭീകരവാദികളും പ്രിയങ്കക്കും രാഹുലിനും വോട്ടു ചെയ്തു. തീവ്രവാദികളെയും ഭീകരവാദികളെയും ഒപ്പം നിറുത്തിയാണ് അവര്‍ എം.പിമാരായത്. പൂന പുരന്ദര്‍ താലൂക്കില്‍ നടന്ന ശിവപ്രതാപ് ദിനാചരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണന്‍ റാണെയുടെ മകനാണ് നിതേഷ് റാണെ. മഹാരാഷ്ട്ര മന്ത്രിസഭയില്‍ …

വയനാട് ദുരന്തബാധിതരെ സഹായിക്കാന്‍ സമാഹരിച്ച ഭക്ഷ്യധാന്യ കിറ്റുകളും മറ്റും മറിച്ചു വിറ്റുവെന്ന സാമൂഹ്യ മാധ്യമ പ്രചരണം അടിസ്ഥാനരഹിതമെന്നു പഞ്ചായത്ത് ഭരണസമിതി

കാസര്‍കോട്: വയനാട്ടിലെ പ്രളയബാധിതരെ സഹായിക്കാന്‍ മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തു ശേഖരിച്ച ഭക്ഷ്യധാന്യ കിറ്റുകളും മറ്റും മറിച്ചുവിറ്റുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നു പഞ്ചായത്തു ഭരണസമിതി കുമ്പളയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.നവംബര്‍ 24നു ഉരുള്‍പൊട്ടല്‍ ദുരിതബാധിത മേഖലകളിലേക്കു പഞ്ചായത്തു മെമ്പര്‍മാരായ അബ്ദുല്‍ റഹ്‌മാന്‍, മജീദ് പച്ചമ്പള എന്നിവരുടെ നേതൃത്വത്തില്‍ ജനങ്ങളില്‍ നിന്നു സംഭരിച്ച ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും അവശ്യവസ്തുക്കളും വയനാട്ടിലെത്തിക്കുകയും മേപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് കെ. ബാബുവിനു കൈമാറുകയും ചെയ്തെന്ന് മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് റുബീന നൗഫല്‍, വൈ.പ്രസിഡണ്ട് യൂസഫ് ഹേരൂര്‍, സ്ഥിരം സമിതി അധ്യക്ഷ …

ത്രീസ്റ്റാര്‍ മൈക്ക് ഓപ്പറേറ്ററായിരുന്ന എന്‍.വി ഇബ്രാഹിം അന്തരിച്ചു

കാസര്‍കോട്: ഇസ്സത്ത് നഗറില്‍ താമസക്കാരനായ നെല്ലിക്കുന്നിലെ എന്‍.വി ഇബ്രാഹിം (74) അന്തരിച്ചു. നഗരത്തിലെ ത്രീ സ്റ്റാര്‍, എസ് എസ് സൗണ്ട് എന്നിവിടങ്ങളില്‍ മൈക്ക് ഓപ്പറേറ്ററായിരുന്നു. മാപ്പിളപ്പാട്ട് ഗായകരുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്നു. ഭാര്യ: റുഖിയ. മക്കള്‍: ഖൈറുന്നിസ, അഷ്‌റഫ്, സമീര്‍, മിസ്‌രിയ, ഫാത്തിമ, ബല്‍ക്കീസ്, സാജിദ, സബാന, റിസ്‌വാന, അക്ബര്‍, കബീര്‍. മരുമക്കള്‍:അബ്ദുല്‍ റഹ്‌മാന്‍, ഫൗസിയ, സജ്‌ല, ഇക്ബാല്‍, ഹാരിസ്, മുനീര്‍, സിദ്ദീഖ്, റഫീഖ്, ഉസ്മാന്‍, ഷാഹിദ. സഹോദരന്‍: ഹമീദ്.

ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടു; രണ്ട് രോഗികള്‍ മരിച്ചു, ജീവന്‍ നഷ്ടമായത് സുലൈഖയ്ക്കും ഷാജില്‍ കുമാറിനും

കോഴിക്കോട്: ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് രണ്ടു രോഗികള്‍ക്കു ദാരുണാന്ത്യം. എടരക്കോട് സ്വദേശി സുലൈഖ, വള്ളിക്കുന്നിലെ ഷാജില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില്‍ രാമനാട്ടുകരയിലാണ് സംഭവം. കോട്ടക്കല്ലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു കോഴിക്കോട്ടേ ആശുപത്രിയിലേക്ക് പോകും വഴിയാണ് സുലൈഖ മരിച്ചത്. ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു ഫറോഖിലെ സ്വകാര്യ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ഷാജില്‍ കുമാറിനു ജീവന്‍ നഷ്ടമായത്. ദേശീയ പാത നിര്‍മ്മാണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണമാണ് ഗതാഗത കുരുക്കിനിടയാക്കിയതെന്നു ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പറഞ്ഞു.

പി ടി ഭാസ്കര പണിക്കര്‍ അനുസ്മരണം 31ന്ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളില്‍ ഒരാളും മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിലെ ആദ്യകാല പ്രസിഡന്റുമായിരുന്ന പി ടി ഭാസ്ക്കര പണിക്കർ അനുസ്മരണം ചൊവ്വാഴ്ച നടക്കും. പി ടി ഭാസ്ക്കര പണിക്കര്‍ ഫൗണ്ടേഷന്റെയും സംഘാടക സമിതിയുടെയും നേതൃത്വത്തിലാണ് പരിപാടി. മൂന്ന് മണിക്ക് കാസര്‍കോട് മുന്‍ സിപ്പല്‍ കോണ്‍ഫറന്‍സ്ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. സിപി ഐ ദേശീയ എക്സിക്യൂട്ടീവ് …

ആദ്യം ഓര്‍ഡര്‍ സ്വീകരിക്കല്‍; പിന്നെ മോഷണം, നൂറിലേറെ സൈക്കിള്‍ മോഷ്ടിച്ച വിരുതന്‍ അറസ്റ്റില്‍

കണ്ണൂര്‍: നൂറിലേറെ സൈക്കിളുകള്‍ മോഷ്ടിച്ച വിരുതന്‍ അറസ്റ്റില്‍. കണ്ണൂര്‍, ചെറുകുന്ന്, വെള്ളറങ്ങള്‍ എ.പി ഹൗസില്‍ കെ.എം ഷംസുദ്ദീനെയാണ് വളപട്ടണം പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ ടി.എന്‍ വിപിന്‍ അറസ്റ്റു ചെയ്തത്.കല്യാശ്ശേരി, സെന്‍ട്രല്‍ താഴത്തിടത്തില്‍ രാമചന്ദ്രന്റെ സൈക്കിള്‍ മോഷണം പോയ കേസിലാണ് അറസ്റ്റ്. പാപ്പിനിശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന രാമചന്ദ്രന്‍ ഒരു ഷോപ്പിനു മുമ്പിലാണ് സൈക്കിള്‍ വച്ചിരുന്നത്. സൈക്കിള്‍ മോഷണം പോയതു സംബന്ധിച്ച് രാമചന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് ഷംസുദ്ദീന്‍ …

ആദൂര്‍ പെരുങ്കളിയാട്ടം: കൊടിമരവും മുടിമരവും മുറിക്കല്‍ ചടങ്ങ് നടന്നു

ആദൂര്‍: ആദൂര്‍ ശ്രീ ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന്റെ കൊടിമര-മുടിമര ഘോഷയാത്ര വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്നു. ക്ഷേത്ര സ്ഥാനികരും ആദൂര്‍ ഗുത്തു തറവാട്ട് അംഗങ്ങളും നേതൃത്വം നല്‍കി. ശ്രീ പുന്നക്കാല്‍ ഭഗവതി അമ്മയുടെയും ശ്രീ ഉചൂളിക്കടവത്ത് ഭഗവതി അമ്മയുടെയും ശ്രീ ആയിറ്റി ഭഗവതി അമ്മയുടെയും തിരുമുടിക്കുള്ള മുടിമരവും ഉത്സവദിവസം ക്ഷേത്രത്തില്‍ കൊടിയുയര്‍ത്താനുള്ള കൊടിമരവും ആണ് ആദൂര്‍ ശ്രീ ഗുത്തു തറവാട്ടില്‍ നിന്നും മുറിച്ച് കിലോമീറ്ററുകള്‍ കാല്‍നടയായി ചുമന്ന് ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ എത്തിച്ചത്. ജനുവരി ആറാം തീയതി …

വീടു കുത്തിത്തുറന്നു 12 പവനും 88,000 രൂപയും കവര്‍ന്നു; സംഭവം ഗള്‍ഫില്‍ നിന്നുമെത്തിയ വീട്ടുകാര്‍ ബന്ധുവിന്റെ കല്യാണത്തിനു പോയ സമയത്ത്

കണ്ണൂര്‍:വീട് കുത്തിത്തുറന്നു 12 പവന്‍ സ്വര്‍ണ്ണവും 88,000 രൂപയും കവര്‍ന്നു. കണ്ണൂര്‍, തളാപ്പ്, പൊട്ടന്മാര്‍ക്കണ്ടി പള്ളിക്കു സമീപത്തെ ഉമൈബയുടെ വീട്ടിലാണ് കവര്‍ച്ച. ഇവരുടെ ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. ഉമൈബയും മൂന്നു ആണ്‍മക്കളും മകളും ഗള്‍ഫിലാണ്. അതിനാല്‍ വീടു പൂട്ടിക്കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉമൈബയുടെ മകന്‍ നജീറും ഭാര്യയും മകനും ഈ വീട്ടിലെത്തിയിരുന്നു. ചെറുകുന്നിലെ ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഇവര്‍ എത്തിയത്. ഞായറാഴ്ച വീടു പൂട്ടി ചെറുകുന്നിലെ കല്യാണവീട്ടില്‍ പോയി തിങ്കളാഴ്ച പുലര്‍ച്ചെ തിരിച്ചെത്തിയപ്പോഴാണ് വീടു കുത്തിത്തുറന്ന …

മനുഷ്യരിൽ വിശ്വാസത്തിന്റെ പ്രസക്തി ?

ജോയ് കൊള്ളന്നൂർ, ഡാലസ് ഡാളസ് ഏതൊരു വ്യക്തിയുടെയും ജീവിതം അവൻറെ വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. .ഇന്നുള്ള ബഹുഭൂരിപക്ഷം ജനങ്ങളും അവർക്ക് ബോധ്യപ്പെട്ടിട്ടുള്ള ദൈവത്തിലോ ദൈവങ്ങളിലോ വിശ്വസിക്കുന്നവരാണ്. അല്ലാത്തവർ ദൈവമില്ല എന്ന് വിശ്വസിക്കുന്നു അപ്പോൾ വിശ്വാസം എന്നുള്ളത് ജീവജാലങ്ങളിൽ മനുഷ്യർക്ക് മാത്രം ലഭിച്ചിട്ടുള്ള ഒരു അനുഗ്രഹമാണ് .വിശ്വാസം എന്നുള്ളതു ആശയോടുള്ള ഉറപ്പും കാണാത്ത കാര്യങ്ങളിലുള്ള നിശ്ചയമാണ്.ചിലർ അവരുടെ വിശ്വാസത്തെ പ്രായോഗികജീവിതത്തിൽ പ്രാക്ടീസ് ചെയ്യുന്നു. അല്ലാത്തവർ വിശ്വാസത്തെ നിർജീവാ വസ്ഥയിൽ പ്രയോജനപ്പെടുത്താതെ ജീവിക്കുന്നു. ദിവസവുമുള്ള ജീവിതത്തിൽ വിശ്വാസത്തിനു പ്രാധാന്യം കൊടുക്കുന്നവർക്ക് അത് …

കാമുകിയെ കല്യാണം കഴിച്ചു കൊടുക്കാന്‍ വീട്ടുകാര്‍ വിസമ്മതിച്ചു; കാമുകന്‍ സ്‌ഫോടകവസ്തു ദേഹത്ത് കെട്ടി വച്ച് സ്വയം പൊട്ടിത്തെറിച്ചു മരിച്ചു

ബംഗ്‌ളൂരു: കാമുകിയുടെ വീടിനു മുന്നില്‍ കാമുകന്‍ സ്‌ഫോടനം നടത്തി ജീവനൊടുക്കി. കര്‍ണ്ണാടക, മാണ്ട്യ, നാഗമംഗം സ്വദേശി രാമചന്ദ്ര (21)യാണ് മരിച്ചത്. ജലാറ്റിന്‍സ്റ്റിക് ശരീരത്തില്‍ കെട്ടിവച്ച ശേഷം സ്‌ഫോടനം നടത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.രാമചന്ദ്രയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും രണ്ടുവര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തു. ഇതേ തുടര്‍ന്ന് ഇരുവരും ഒളിച്ചോടി. പൊലീസ് ഇരുവരെയും കണ്ടെത്തുകയും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ രാമചന്ദ്രക്കെതിരെ പോക്‌സോ പ്രകാരം കേസെടുക്കുകയും ചെയ്തു. മൂന്നു മാസമാണ് രാമചന്ദ്ര ഈ കേസില്‍ ജയിലില്‍ കഴിഞ്ഞത്. പിന്നീട് ജയില്‍മോചിതനായി. …

പൊറുതിമുട്ടി യാത്രക്കാര്‍: ഉപ്പളയില്‍ വീണ്ടും മണിക്കൂറുകളോളം ഗതാഗത സ്തംഭനം

ഉപ്പള: ഗതാഗത സ്തംഭനം ഉപ്പളയെ വീണ്ടും വീര്‍പ്പുമുട്ടിക്കുന്നു. ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെയുള്ള ദേശീയപാത നിര്‍മ്മാണമാണ് സഞ്ചാരസ്വാതന്ത്രം തടസ്സപ്പെടുത്തുന്നതെന്നു വീണ്ടും ആക്ഷേപം ഉയരുന്നു. നേരത്തെ എംഎല്‍എ ഇടപെട്ട് ഉന്നതതല യോഗം വിളിച്ചു ഗതാഗത സ്തംഭനം ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചിരുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഗതാഗത പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.ആരിക്കാടി-ബന്തിയോട് നിന്ന് തുടങ്ങുന്ന ഗതാഗത തടസ്സം ഉപ്പള വരെ നീളുകയാണ്. ഉപ്പള ടൗണ്‍ കടന്ന് കിട്ടാന്‍ എടുക്കുന്ന സമയം ഒന്നര മണിക്കൂറിലേറെയാണ്. പൊലീസ് ഇടപെട്ട് ഗതാഗത തടസ്സം നീക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിനിടയില്‍ …

ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; കൂടുതല്‍ ദിവസങ്ങള്‍ വെന്റിലേറ്ററില്‍ തുടരേണ്ടി വരുമെന്ന് മന്ത്രി പി. രാജീവ്

കൊച്ചി: നൃത്ത പരിപാടിക്കിടയില്‍ വിഐപി ഗ്യാലറിയില്‍ നിന്നു വീണു പരിക്കേറ്റ ഉമാ തോമസ് എം.എല്‍.എ.യുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി ഉള്ളതായി മന്ത്രി പി. രാജീവ് അറിയിച്ചു. ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ആശങ്കപ്പെട്ടതുപോലെയുള്ള സാഹചര്യമല്ല ഇപ്പോള്‍ ഉള്ളതെന്നും ശസ്ത്രക്രിയ വേണ്ടതില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി മന്ത്രി പറഞ്ഞു. കുറച്ചു ദിവസം കൂടി വെന്റിലേറ്ററില്‍ കഴിയേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.കലൂര്‍ സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച വൈകിട്ട് നടന്ന നൃത്തപരിപാടിക്കിടയിലാണ് വിഐപി ഗാലറിയില്‍ …

വാടകവീട് കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന; 19 കിലോ കഞ്ചാവുമായി യുവ ദമ്പതികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: വാടകവീട്ടില്‍ സൂക്ഷിച്ച 19 കിലോ കഞ്ചാവുമായി ദമ്പതികളെ പൊലീസ് അറസ്റ്റു ചെയ്തു. തൈക്കാട്, ജഗതിയില്‍ വിജി എന്ന വിജയകാന്ത് (29), ഭാര്യ സുമ(28) എന്നിവരെയാണ് മലയിന്‍കീഴ് പൊലീസ് അറസ്റ്റു ചെയ്തത്. കിടപ്പുമുറിയില്‍ ചാക്കിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തതെന്നു പൊലീസ് പറഞ്ഞു. ഒരു മാസം മുമ്പാണ് ദമ്പതികള്‍ മലയിന്‍കീഴ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്ക് താമസക്കാരായി എത്തിയത്.രാത്രികാലങ്ങളില്‍ നിരവധി വാഹനങ്ങള്‍ വീട്ടിലേക്ക് എത്താന്‍ തുടങ്ങിയതോടെയാണ് പരിസരവാസികള്‍ക്കു സംശയം തോന്നിത്തുടങ്ങിയത്. വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസ് …

മദ്യലഹരിയില്‍ ശബരിമല ഡ്യൂട്ടിക്കെത്തിയ എസ്‌ഐയുടെ തൊപ്പി തെറിച്ചു

പത്തനംതിട്ട: മദ്യലഹരിയില്‍ ശബരിമല ഡ്യൂട്ടിക്ക് എത്തിയ പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു. മലപ്പുറം, എം.എസ്.പി ബറ്റാലിയനിലെ എസ്‌ഐ ബി. പത്മകുമാറിനെയാണ് സസ്‌പെന്റ് ചെയ്തത്. ഡിസംബര്‍ 13ന് രാത്രിയിലാണ് അച്ചടക്ക നടപടിക്ക് ആസ്പദമായ സംഭവം. നിലയ്ക്കല്‍ സബ്ഡിവിഷനിലായിരുന്നു പത്മകുമാറിനു ഡ്യൂട്ടി നല്‍കിയിരുന്നത്. ഡ്യൂട്ടിക്കിടയില്‍ ഇദ്ദേഹം ഭക്തര്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ പെരുമാറിയിരുന്നു. തീര്‍ത്ഥാടകര്‍ പരാതിയുമായി രംഗത്തെത്തിയതോടെ എസ്.ഐ.യെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയില്‍ പരാതി ശരിയാണെന്നു സ്ഥിരീകരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സസ്‌പെന്റ് ചെയ്തത്.

മസ്തിഷ്‌കാഘാതം; പുരസ്‌കാര ജേതാവിന്റെ ഭാര്യ മരിച്ചു

കാസര്‍കോട്: മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് വീട്ടമ്മ മരിച്ചു. പൂരക്കളി അക്കാദമി പുരസ്‌കാര ജേതാവ് കാറഡുക്ക, കാടകം, ബേര്‍ളം, ടി. കൊട്ടന്റെ ഭാര്യ മാധവി(76)യാണ് മരിച്ചത്. മക്കള്‍: വേണുഗോപാലന്‍, കരുണാകരന്‍, ഉമേശന്‍, കാഞ്ചന, ഭാര്‍ഗവന്‍. മരുമക്കള്‍: മാധവി, കാര്‍ത്യായനി, വിനീത, ഉമേഷ് കാസര്‍കോട്, ശാലിനി.

കാമുകിയുടെ ചിത്രങ്ങളും വീഡിയോകളും രഹസ്യമായി കോപ്പി ചെയ്തു; കലികയറിയ പ്ലസ്ടു വിദ്യാര്‍ത്ഥി സഹപാഠിയെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു

മീററ്റ്: തന്റെ ഫോണില്‍ നിന്ന് കാമുകിയുടെ ചിത്രങ്ങളും വീഡിയോകളും രഹസ്യമായി കോപ്പി ചെയ്തതിലെ വിരോധത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി സഹപാഠിയെ അടിച്ചു കൊന്നു. കഴിഞ്ഞ ദിവസം മീററ്റിലാണ് സംഭവം. ട്യൂഷന്‍ സെന്ററിലേക്ക് പോയ മകന്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സ്വിച്ച്ഡ് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. മാതാപിതാക്കള്‍ ട്യൂഷന്‍ സെന്ററില്‍ അന്വേഷിച്ചപ്പോള്‍ അവിടെ എത്തിയിട്ടില്ലെന്നു അറിയിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണത്തില്‍ കാണാതായ വിദ്യാര്‍ത്ഥി അവസാനമായി കണ്ടത് സഹപാഠിയായ സുഹൃത്തിനെയാണെന്നു …

വിനോദയാത്രാ സംഘത്തിന്റെ ബസ് വൈദ്യുതി തൂണിലിടിച്ചു; മദ്രസാ വിദ്യാര്‍ത്ഥിനി മരിച്ചു

മലപ്പുറം: വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മദ്രസാ വിദ്യാര്‍ത്ഥിനി മരിച്ചു. കൊണ്ടോട്ടി, പള്ളിമുക്ക്, ഹയാത്തുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി മദ്രസ വിദ്യാര്‍ത്ഥിനി ഹിബി (17)യാണ് മരിച്ചത്. ദേശീയ പാതയില്‍ വെളിയങ്കോട്, മേല്‍പ്പാലത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടം ഉണ്ടായത്. കുട്ടികളുമായി വാഗമണ്ണിലേക്ക് വിനോദയാത്ര പോയി മടങ്ങുകയായിരുന്നു ബസ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നു സംശയിക്കുന്നു. അപകടത്തില്‍ മറ്റു രണ്ടു വിദ്യാര്‍ത്ഥികള്‍ക്കു കൂടി പരിക്കേറ്റു.