കാസര്‍കോട്: ബസ് യാത്രക്കിടെ 70 കാരിയുടെ നാലര പവന്‍ മാല മോഷണം പോയി. കാഞ്ഞങ്ങാട് കിഴക്കുകര സ്വദേശിനി കല്യാണിയുടെ സ്വര്‍ണമാലയാണ് നഷ്ടമായത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. മാവുങ്കാലില്‍ നിന്ന് കാഞ്ഞങ്ങാട് ടൗണിലേക്ക് സ്വകാര്യ ബസില്‍ വരികയായിരുന്നു കല്യാണി. പെട്ടെന്ന് സമീപത്തുണ്ടായിരുന്ന തമിഴ് നാട് സ്വദേശിനിയെന്ന് സംശയിക്കുന്ന സ്ത്രീ പൊട്ടിച്ചോടുകയായിരുന്നുവെന്ന് കല്യാണി പറയുന്നു. ബസിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. നാടോടികള്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
