നെല്ലിക്കുന്നിലെ കെ.എ ചന്ദ്രകാന്ത ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന്, അംബേദ്കര്‍ റോഡിലെ എ.കെ നിവാസില്‍ കെ.എ ചന്ദ്രകാന്ത (54) ഹൃദയാഘാതം മൂലം മരിച്ചു. പരേതരായ ഐത്തപ്പ-ലളിത ദമ്പതികളുടെ മകനാണ്. ഭാര്യ: ഗീത. മക്കള്‍: മേഘ, ദിയ. സഹോദരങ്ങള്‍: രാജശേഖര, മധുകര, മമത, പരേതനായ രാജേഷ് കുമാര്‍.

വിവാഹ വാഗ്ദാനം നല്‍കി ആറു വര്‍ഷക്കാലം പീഡനം; സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

കണ്ണൂര്‍:വിവാഹവാഗ്ദാനം നല്‍കി ആറു വര്‍ഷക്കാലം യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. കണ്ണൂര്‍, മാട്ടൂര്‍ ഗ്രാമീണ വായനശാലയ്ക്കു സമീപത്തെ ടി.പി സുഹൈല്‍ (34)ആണ് അറസ്റ്റിലായത്. ഇയാള്‍ നിലവില്‍ പഴയങ്ങാടി, ഇരിണാവിലാണ് താമസം.2018ല്‍ പരിചയപ്പെട്ട യുവതിയുമായി സുഹൈല്‍ പ്രണയത്തിലാവുകയായിരുന്നു. അതിനു ശേഷം യുവതിയെ വിവിധ സ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പിന്നീട് വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതോടെയാണ് യുവതി പഴയങ്ങാടി പൊലീസില്‍ പരാതിനല്‍കിയത്.

സ്പാ കേന്ദ്രത്തിന്റെ മറവില്‍ പെണ്‍വാണിഭം; യുവതീയുവാക്കള്‍ അറസ്റ്റില്‍, പണവും ഒരു സഞ്ചിനിറയെ ഗര്‍ഭനിരോധന ഉറകളും പിടികൂടി, ഇടപാട് യുവതികളുടെ ചിത്രം വാട്‌സ്ആപ്പില്‍ അയച്ചു കൊടുത്ത ശേഷം, സമയവും കുറിച്ചു നല്‍കും

കണ്ണൂര്‍: സ്പാ കേന്ദ്രം ആരംഭിക്കാനെന്ന പേരില്‍ വടകര, എടോടിയില്‍ വാടകക്കെടുത്ത വീട്ടില്‍ നടന്നത് പെണ്‍വാണിഭം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ രണ്ടു യുവതീയുവാക്കള്‍ അറസ്റ്റില്‍. ബംഗ്‌ളൂരു, തൃശൂര്‍ സ്വദേശികളായ യുവതികളും കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയും പെണ്‍വാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ ഉണ്ണിയും ഇടപാടിനു എത്തിയ കോഴിക്കോട്, തൃശൂര്‍ സ്വദേശികളായ രണ്ടു പേരെയുമാണ് വടകര പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നു പണവും ഒരു സഞ്ചി നിറയെ ഗര്‍ഭനിരോധന …

ആര്‍ക്കറിയാം ന്യായതത്വം?

Author: നാരായണന്‍ പേരിയ സ്ത്രീണാമശിക്ഷിത പടുത്വം അമാനുഷീഷ്ഠസംദൃശ്യതേ (സ്ത്രീകള്‍ക്ക് പഠിക്കാപ്പഠിപ്പ് മനുഷ്യജാതിക്ക് പുറത്തും)-അതായത്, ജന്തുവര്‍ഗ്ഗത്തിലും കാണുന്നുണ്ട് (കിമൃതയാഃപ്രതിബോധവത്യഃ) പിന്നെയല്ലേ വിശേഷ ബുദ്ധിയുള്ള മനുഷ്യരുടെ കാര്യം.ഉദാഹരണത്തിന് കുയിലിന്റെ കാര്യമെടുക്കുക: കാക്കയും കുയിലും ഒരേപോലെ കറുപ്പ്. മുട്ടയും അതേപടി. പെണ്‍കുയില്‍ കാക്കക്കൂട്ടില്‍ മുട്ടയിടുന്നു. അത് യഥാകാലം വിരിഞ്ഞുണ്ടാകുന്ന കുഞ്ഞ് കാക്കക്കുഞ്ഞിനെപ്പോലെ തന്നെയായിരിക്കും. തിരിച്ചറിയാനൊക്കില്ല. തന്റെ കുഞ്ഞാണെന്ന് തെറ്റിദ്ധരിച്ച് കാക്ക കുയില്‍ കുഞ്ഞിനും തീറ്റ കൊടുക്കും; വളര്‍ത്തും. പ്രായമാകുമ്പോള്‍ കുയില്‍ കുഞ്ഞ് പോറ്റി വളര്‍ത്തിയ കാക്കയെ വിട്ട് പറന്നുപോകും- (കാളിദാസന്‍- അഭിജ്ഞാനശാകുന്തളം-ശ്ലോകം-94)അശിഷിത …

ബിസിനസ് പാര്‍ട്ണര്‍ വഞ്ചിച്ചുവെന്ന് ആരോപണം; അയാളുടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ടു മക്കളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി, പ്രതിക്കു വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

ജോദ്പൂര്‍: ബിസിനസ് പങ്കാളി വഞ്ചിച്ചുവെന്നാരോപിച്ചു പാര്‍ട്ണര്‍ഷിപ്പില്‍ നിന്നു മാറിയ ആളുടെ മക്കളായ രണ്ടു സ്‌കൂള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോയി കൊന്നു കെട്ടിത്തൂക്കി.രാജസ്ഥാനിലെ ബൊറനട പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.തമന്ന എന്ന ടിനു (12), ശിവപാല്‍ (8) എന്നീ കുട്ടികളെയാണ് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. അതിനു ശേഷം കുറ്റസമ്മതക്കുറിപ്പെഴുതി വച്ച കൊലയാളി സ്ഥലം വിട്ടു. ഇയാള്‍ക്കു വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.രാജസ്ഥാനിലെ ബോറാനന്ദ സ്വദേശിയായ ശ്യാംസിംഗ് ഭട്ടി എന്നയാള്‍ ഒരു വള നിര്‍മ്മാണ ഫാക്ടറി നടത്തിയിരുന്നു. ഈ ഫാക്ടറിയിലെ …

അമിതമായി കുട്ടികളെ കയറ്റല്‍; ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം വാഹന പരിശോധന കര്‍ശനമാക്കി

കാസര്‍കോട്: സ്‌കൂള്‍ കുട്ടികളെ കൊണ്ടു പോകുന്ന വാഹനങ്ങളില്‍ അമിതമായി കുട്ടികളെ കയറ്റുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പൊലീസ് നടപടി ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയുടെ നിര്‍ദ്ദേശ പ്രകാരം തിങ്കളാഴ്ച രാവിലെ ജില്ലയിലെങ്ങും പൊലീസ് വാഹനപരിശോധന നടത്തി. കുട്ടികളെ കൊണ്ടു പോകുന്ന ഓട്ടോകള്‍, ജീപ്പുകള്‍, കാറുകള്‍, ഓട്ടോ ടാക്‌സികള്‍, സ്‌കൂള്‍ ബസുകള്‍ തുടങ്ങിയ വാഹനങ്ങളിലാണ് പരിശോധന നടത്തിയത്. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധികളിലും പരിശോധന ഉണ്ടായിരുന്നു.

പൂച്ചക്കാട്ടെ പ്രവാസിയുടെ കൊലപാതകം; പ്രതി ചേര്‍ക്കപ്പെട്ട രണ്ടു പേരെ ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങി

കാസര്‍കോട്: പള്ളിക്കര, പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി അബ്ദുല്‍ ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട രണ്ടു പേരെ ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിക്കാന്‍ പൊലീസ് നടപടി ആരംഭിച്ചു. പൂച്ചക്കാട്ടെ ഉവൈസ്, ഷമ്മാസ് എന്നിവരെ നാട്ടിലെത്തിക്കുന്നതിനാണ് ഡിവൈ.എസ്.പി. കെ.ജെ ജോണ്‍സന്റെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചത്. ഇരുവരെയും കേസില്‍ പ്രതി ചേര്‍ത്തു കൊണ്ട് അന്വേഷണ സംഘം കഴിഞ്ഞ ദിവസം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നേരത്തെ അറസ്റ്റിലായ ഉദുമ, കൂളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പി.എം ഉവൈസ് (32), ഭാര്യ ഷമീന …

കുണിയയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കത്തിനശിച്ചു

കാസര്‍കോട്: പെരിയ, കുണിയയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തിനശിച്ചു. നവോദയ നഗറിലെ ഹസീനയുടെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടറാണ് കത്തിനശിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തീവെയ്പിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം തുടരുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

എം.എല്‍ അശ്വിനി ബിജെപി

എം.എല്‍ അശ്വിനി ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട്; പ്രഖ്യാപനം 11 മണിക്ക്

കാസര്‍കോട്: എം.എല്‍ അശ്വിനി ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട്; പ്രഖ്യാപനം തിങ്കളാഴ്ച 11 മണിക്ക് ഉണ്ടാവും. ആദ്യമായാണ് ബിജെപി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിത എത്തുന്നത്. അശ്വിനി ഇപ്പോള്‍ മഹിളാ മോര്‍ച്ച ദേശീയ കമ്മിറ്റി അംഗമാണ്.വൊര്‍ക്കാടി, കൊട്‌ലമുഗറുവിലെ പി. ശശിധരന്റെ ഭാര്യയാണ് അശ്വിനി. ബംഗ്‌ളൂരു, മദനനായകഹള്ളി സ്വദേശിനിയായ അശ്വിനി വിവാഹ ശേഷം വൊര്‍ക്കാടിയിലാണ് താമസം. അധ്യാപികയായിരുന്ന അശ്വിനി 2021ല്‍ ആണ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. വൊര്‍ക്കാടി സെന്റ് സ്‌കൂളിലെ അധ്യാപിക ജോലി രാജി …

വികസിത ഭാരത സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഒറ്റക്കെട്ടായി പരിശ്രമിക്കുക: ഗവര്‍ണര്‍

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്കു ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ റിപ്പബ്ലിക് ദിനാശംസ നേര്‍ന്നു.സഹസ്രാബ്ദങ്ങളിലൂടെ നമ്മുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും നിലനില്‍ക്കുന്നതാണ് ജനാധിപത്യം. എന്തു വില നല്‍കിയും ജനാധിപത്യതത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതു നമ്മുടെ കടമയാണെന്നു അദ്ദേഹം പറഞ്ഞു.വികസിത ഭാരതമെന്ന മഹത്തായ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ മുഴുവനാളുകളുടെയും ആത്മാര്‍ത്ഥമായ അക്ഷീണ പ്രവര്‍ത്തനം ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

വോട്ടിനു തുല്യമായി മറ്റൊന്നുമില്ല; രാജ്യം ദേശീയ വോട്ടര്‍ ദിനം ആചരിച്ചു

കാസര്‍കോട്: ദേശീയ വോട്ടര്‍ ദിനം രാജ്യവ്യാപകമായി ശനിയാഴ്ച ആചരിച്ചു.വോട്ടിനു തുല്യമായി മറ്റൊന്നുമില്ലെന്നും ഉറപ്പായും വോട്ടു ചെയ്യുമെന്നുമാണ് വോട്ടര്‍ ദിനത്തിന്റെ ഇത്തവണത്തെ സന്ദേശം. വോട്ടവകാശം വിനിയോഗിക്കുന്നതില്‍ അഭിമാനിക്കുകയും വോട്ടു ചെയ്യുന്നതു പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം.കാസര്‍കോട്ട് നടന്ന വോട്ടര്‍ ദിനാചരണത്തില്‍ ജനപ്രതിനിധികളും ജീവനക്കാരും സമ്മതിദായകരും പ്രതിജ്ഞയെടുത്തു.എഡിഎംപി അഖില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തു ഗവര്‍ണര്‍ രാജേന്ദ്ര ആലേക്കര്‍ നിര്‍വഹിച്ചു. 100 ശതമാനം സാക്ഷരരുള്ള കേരളത്തില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 70 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കുംഭമേള: പ്രയാഗ് രാജില്‍ വീണ്ടും തീപിടിത്തം

ന്യൂഡെല്‍ഹി: കുംഭമേള നടക്കുന്ന ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ വീണ്ടും തീപിടിത്തം. തീപിടിത്തത്തില്‍ രണ്ടു വാഹനങ്ങള്‍ കത്തി നശിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ആറരയോടെയായിരുന്നു സംഭവം. മഹാകുംഭമേളയിലേക്കു പോകുന്ന പ്രധാന റോഡില്‍ നിറുത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങള്‍ക്കാണ് തീപിടിത്തമുണ്ടായത്. വാഹനങ്ങളിലെത്തിയവര്‍ കുംഭമേളയില്‍ പങ്കെടുക്കാന്‍ പോയിരുന്നതു കൊണ്ടു വന്‍ദുരന്തം ഒഴിവാകുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സ്ഥലത്തു പാഞ്ഞെത്തി തീ നിയന്ത്രണവിധേയമാക്കി.കഴിഞ്ഞയാഴ്ചയും പ്രയാഗ് രാജില്‍ തീപിടിത്തമുണ്ടായിരുന്നു. തീപിടിത്തത്തില്‍ നിരവധി താല്‍ക്കാലിക പാര്‍പ്പിടങ്ങള്‍ കത്തിനശിച്ചിരുന്നു.

2008ലെ മുംബൈ ഭീകരാക്രമണം; പ്രതി തഹാവൂര്‍ റാണയെ ഇന്ത്യക്കു കൈമാറാന്‍ യുഎസ് കോടതി ഉത്തരവ്

വാഷിംഗ്ടണ്‍ ഡിസി: 2008 നവംബര്‍ 26ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതിയെ ഇന്ത്യക്ക് കൈമാറാന്‍ അമേരിക്കന്‍ സുപ്രിം കോടതി ഉത്തരവിട്ടു.പാക് വംശജനും കാനഡയില്‍ വ്യവസായിയുമായ തഹാവൂര്‍ റാണയെയാണ് ഇന്ത്യക്ക് കൈമാറാന്‍ അമേരിക്കന്‍ കോടതി ഉത്തരവിട്ടത്. കീഴ്‌ക്കോടതിയില്‍ റാണക്കെതിരായാണ് വിധിയുണ്ടായത്. അതിനെ തുടര്‍ന്നാണ് റാണ സുപ്രിംകോടതിയെ സമീപിച്ചത്. തന്നെ ഇന്ത്യക്കു കൈമാറരുതെന്നായിരുന്നു റാണയുടെ അപേക്ഷ. ആ അപേക്ഷ കോടതി തള്ളിക്കളഞ്ഞു. 2008 നവംബറിലുണ്ടായ അക്രമത്തില്‍ മരിച്ച 166 പേരില്‍ ആറു പേര്‍ അമേരിക്കന്‍ പൗരന്മാരായിരുന്നു. ഈ കേസില്‍ തഹാവൂര്‍ റാണയെ …

ടൂറിസത്തിനു തിലകക്കുറി: ‘പൊസഡി ഗുംബെ’ ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാക്കണം

കാസര്‍കോട്: കാസര്‍കോട് ജില്ലയുടെ വടക്കന്‍ മേഖലക്കു വികസനത്തിന്റെ കവാടവും വിനോദസഞ്ചാരത്തിനു പറുദീസയുമാവുന്ന മറ്റൊരു റാണിപുരമായി പൈവളികെ പഞ്ചായത്തിലെ ‘പൊസഡിഗുംബെ’ ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്ന് കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍ അധികൃതരോട് നിവേദനത്തില്‍ ആവശ്യപ്പെട്ടു.സര്‍ക്കാര്‍ അനുമതിയും, ഫണ്ടും ലഭ്യമാക്കിയിട്ടും നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കാത്തത് സര്‍ക്കാര്‍ ജീവനക്കാരുടെ അനാസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ ടൂറിസം വികസനത്തിന്റെ നാഴികക്കല്ലാണ് പൊസടിഗുംബെ. മഞ്ഞുപെയ്യുന്ന പുലരികള്‍ തേടി അതിര്‍ത്തികള്‍ കടന്നു സഞ്ചരിക്കേണ്ട വിനോദ സഞ്ചാരികള്‍ക്കു കയ്യെത്തും ദൂരെ മായകാഴ്ചകള്‍ …

ബാസിത്തിനെതിരായ അക്രമണം കാസര്‍കോടിനെ യുപി ആക്കാനുള്ള സംഘ്പരിവാര്‍ ശ്രമം: മുസ്ലിംലീഗ്

കാസര്‍കോട്: മീപ്പുഗിരിയില്‍ കടയില്‍ കയറി യുവാവിനെ അക്രമിച്ച് കൊലപ്പെടുത്താന്‍ നടത്തിയ ശ്രമം അപലപനീയമാണെന്ന് മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് മാഹിന്‍ കേളോട്ട്, സെക്രട്ടറി ടി.എം. ഇഖ്ബാല്‍ അറിയിച്ചു. കേരളത്തെ മറ്റൊരു ഉത്തര്‍ പ്രദേശാക്കാനുള്ള ശ്രമമാണ് സംഘ് പരിവാര്‍ നടത്തുന്നതെന്ന് അറിയിപ്പില്‍ പറഞ്ഞു. വസ്ത്രം, ഭക്ഷണം, കച്ചവടം എന്നിവയുടെ പേരില്‍ മനുഷ്യരെ അടിച്ചുകൊല്ലാന്‍ ശ്രമിച്ചാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നു അറിയിപ്പില്‍ മുന്നറിയിച്ചു. മനുഷ്യന് ജീവിക്കാനും ജീവിതമാര്‍ഗ്ഗം കണ്ടെത്താനുമുള്ള അവകാശത്തിന് പൊലീസ് കാവലാവണമെന്നും പ്രസ്താവനയില്‍ആവശ്യപ്പെട്ടു.

അനധികൃത കുടിയേറ്റം: യുഎസ് 373 പേരെ നാടുകടത്തി,അറസ്റ്റിലാകുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം പെരുകുന്നു

Author – പി പി ചെറിയാൻ വാഷിങ്ടൻ : ട്രംപ് ഭരണകൂടം അധികാരത്തിൽ വന്ന് അഞ്ച് ദിവസമാകുമ്പോൾ യുഎസിൽ അറസ്റ്റിലാകുന്ന അനധികൃത കുടിയേറ്റക്കാരുടെ സംഖ്യ വർധിച്ചുകൊണ്ടിരിക്കുന്നു .. വ്യാഴാഴ്ച, ന്യൂയോർക്ക്, കൊളറാഡോ, മിനസോട്ട എന്നിവിടങ്ങളിൽ 538 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റു ചെയ്തു. 373 തടവുകാരെ രജിസ്റ്റർ ചെയ്തതായി ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു. യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റതിനു ശേഷമുള്ള ആദ്യ നടപടി രാജ്യത്ത് നിയമവിരുദ്ധമായി കഴിയുന്ന കുടിയേറ്റക്കാരെ കണ്ടെത്താനുള്ള റെയ്‌ഡ്‌ ആയിരുന്നു. തീവ്രവാദികൾ …

ഭാര്യയെ ഹെല്‍മറ്റ് കൊണ്ടു തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമം: ഭര്‍ത്താവ് റിമാന്റില്‍

കാസര്‍കോട്: ഭാര്യയെ ഹെല്‍മറ്റ് കൊണ്ടു തലക്കടിച്ചു കൊല്ലാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു. മടിക്കൈ ഓതോട്ടു പാറയിലെ മിഥുനെ (25)യാണ് അറസ്റ്റു ചെയ്തത്. കോടതി ഇയാളെ റിമാന്റ് ചെയ്തു.23നാണ് സംഭവം. സീതാംഗോളിയിലെ ഭാര്യവീട്ടിലെത്തിയ മിഥുന്‍ ഭാര്യയെ തന്നോടൊപ്പം ചെല്ലാന്‍ വിളിച്ചെങ്കിലും ഭാര്യ അതു വിസമ്മതിക്കുകയായിരുന്നെന്നു പറയുന്നു. ഇതില്‍ പ്രകോപിതനായ മിഥുന്‍ ഭാര്യയുടെ തലമുടി കുത്തിപ്പിടിച്ചു കുനിച്ചു നിര്‍ത്തി മര്‍ദ്ദിക്കുകയും പിന്നീട് ഹെല്‍മറ്റെടുത്ത് തലക്കടിക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്നു പറയുന്നു. പെട്ടന്ന് ഒഴിഞ്ഞു മാറിയതു കൊണ്ടു വന്‍ ദുരന്തം …

ഫെബ്രുവരി 2ന് വിവാഹിതനാകേണ്ട യുവാവ് വീടിനു മുന്നില്‍ തൂങ്ങി മരിച്ചു

മഞ്ചേശ്വരം: ഫെബ്രുവരി രണ്ടിനു വിവാഹത്തിനു വീട്ടുകാരും ബന്ധുക്കളും തയ്യാറെടുത്തു കൊണ്ടിരിക്കെ പ്രതിശ്രുത വരന്‍ വീട്ടിനു മുന്നില്‍ തൂങ്ങി മരിച്ചു.മീഞ്ച പഞ്ചായത്തിലെ ഐ.എച്ച്.ഡി.പി കോളനിയിലെ അജിത്കുമാര്‍ (28) ആണ് ആത്മഹത്യ ചെയ്തത്. പിതാവ് തനിയപ്പയും കുടുംബാംഗങ്ങളും കല്യാണവുമായി ബന്ധപ്പെട്ടു സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നുവെന്നു പറയുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. വിവരമറിഞ്ഞുടനെ നാട്ടുകാരെത്തി ഇയാളെ മംഗളൂരു ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തിനു മുമ്പു പ്രതിശ്രുത വധുവുമായി അജിത് കുമാര്‍ ഫോണില്‍ സംസാരിച്ചിരുന്നതായി പറയുന്നു. മജ്ബയില്‍ സഹകരണ …