അനധികൃത കുടിയേറ്റം: യുഎസ് 373 പേരെ നാടുകടത്തി,അറസ്റ്റിലാകുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം പെരുകുന്നു

Author – പി പി ചെറിയാൻ

വാഷിങ്ടൻ : ട്രംപ് ഭരണകൂടം അധികാരത്തിൽ വന്ന് അഞ്ച് ദിവസമാകുമ്പോൾ യുഎസിൽ അറസ്റ്റിലാകുന്ന അനധികൃത കുടിയേറ്റക്കാരുടെ സംഖ്യ വർധിച്ചുകൊണ്ടിരിക്കുന്നു .. വ്യാഴാഴ്ച, ന്യൂയോർക്ക്, കൊളറാഡോ, മിനസോട്ട എന്നിവിടങ്ങളിൽ 538 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റു ചെയ്തു. 373 തടവുകാരെ രജിസ്റ്റർ ചെയ്തതായി ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു.

യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റതിനു ശേഷമുള്ള ആദ്യ നടപടി രാജ്യത്ത് നിയമവിരുദ്ധമായി കഴിയുന്ന കുടിയേറ്റക്കാരെ കണ്ടെത്താനുള്ള റെയ്‌ഡ്‌ ആയിരുന്നു.

തീവ്രവാദികൾ ഉൾപ്പെടെ രേഖകളില്ലാത്ത 538 കുടിയേറ്റക്കാരെയാണ് അറസ്റ്റ് ചെയ്തത് . യുഎസിന്റെ ചരിത്രത്തിൽ വെച്ചേറ്റവും വലിയ നാടുകടത്തലാണ് പുരോഗമിക്കുന്നതെന്നും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുകയും പാലിക്കപ്പെടുകയും ചെയ്യുകയാണെന്നും അധികൃതർ അറിയിച്ചു..

പിടിയിലായവരിൽ തീവ്രവാദികളും ബലാത്സംഗം നടത്തിയവരും കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചവരും ഉൾപ്പെടുന്നുണ്ടെന്ന് അറിയിപ്പിൽ കൂട്ടിച്ചേർത്തു,. രാജ്യത്തിന്റെ അതിർത്തി കാത്തുസൂക്ഷിക്കാൻ നടത്തുന്ന നടപടികളുടെ വിഡിയോയും വൈറ്റ് ഹൗസ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിട്ടുണ്ട്.

യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് അറസ്റ്റു ചെയ്തവരിൽ ചിലരുടെ പേരുവിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. രേഖകളില്ലാതെ രാജ്യത്ത് തുടരുന്ന കുടിയേറ്റക്കാരെ നാടുകടത്തുമെന്നു അധികാരത്തിലേറും മുൻപേ ട്രംപ് പ്രഖ്യാപിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മദ്യം കലര്‍ത്തിയ ജ്യൂസ് നല്‍കി ഭര്‍ത്താവുമായി അകന്നു കഴിയുന്ന യുവതിയെ പീഡിപ്പിച്ചു; കല്യാണം കഴിക്കണമെന്ന ആവശ്യം നിരാകരിച്ചതോടെ പീഡന ദൃശ്യങ്ങള്‍ പുറത്തുവിട്ടു, യുവാവിനെതിരെ കേസ്

You cannot copy content of this page