തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാണാതായ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി തോറ്റു

ചൊക്ലി: ചൊക്ലി പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാണാതായ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി തോറ്റു. സ്ഥാനാര്‍ഥി ടിപി അറുവയ്ക്ക് നൂറില്‍പ്പരം വോട്ടുകള്‍ മാത്രമാണ് സ്ഥാനാര്‍ഥിക്ക് നേടാനായത്.വാര്‍ഡില്‍ സിപിഎം വിജയിച്ചപ്പോള്‍ ബിജെപി രണ്ടാമതായി. തെരഞ്ഞടുപ്പിനിടെയാണ് സ്ഥാനാര്‍ഥിയെ കാണാതായത്. പത്രികാസമര്‍പ്പണം മുതല്‍ വീടുകയറിയും മറ്റുമുള്ള പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു സ്ഥാനാര്‍ഥിയായ യുവതി. മാതാവ് പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ബിജെപിക്കാരനൊപ്പമാണ് മകള്‍ പോയെതന്ന് സംശയിക്കുന്നതായും ചൊക്ലി സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. നാട്ടിലെല്ലാം കൊട്ടിക്കാലാശം നടക്കുമ്പോള്‍ സ്ഥാനാര്‍ഥി പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലായിരുന്നു. …

മുളിയാര്‍ പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു; എല്‍ഡിഎഫും ബിജെപിയും മൂന്നുസീറ്റുകള്‍ വീതം നേടി

കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ മുളിയാര്‍ പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു. 18 സീറ്റുകളില്‍ 12 എണ്ണം യുഡിഎഫ് നേടി. നിലവില്‍ പഞ്ചായത്ത് ഭരണം കൈയ്യാളിയിരുന്ന എല്‍ഡിഎഫിനു മൂന്നു സീറ്റ് ലഭിച്ചു. ബിജെപിക്കും മൂന്നു സീറ്റു ലഭിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ രണ്ടു സീറ്റുകള്‍ ബിജെപിയാണ് പിടിച്ചെടുത്തത്. മറ്റു രണ്ടു സീറ്റുകളില്‍ കോണ്‍ഗ്രസും മുസ്ലീംലീഗും വിജയിച്ചു. ബിജെപിക്ക് രണ്ട് സീറ്റുകള്‍ അധികം ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏഴു സീറ്റ് ഇടതിനും ഏഴു സീറ്റ് യുഡിഎഫിനും ലഭിച്ചിരുന്നു. നറുക്കെടുപ്പിലൂടെയാണ് എല്‍ഡിഎഫിന് ഭരണം ലഭിച്ചത്.

കാസര്‍കോട് നഗരസഭാ ഭരണം വീണ്ടും യുഡിഎഫിന്; ബിജെപിക്ക് രണ്ട് സീറ്റ് നഷ്ടമായി

കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് നഗരസഭാ ഭരണം യുഡിഎഫ് നിലനിര്‍ത്തി. 39 സീറ്റുകളില്‍ 24 സീറ്റുകള്‍ യുഡിഎഫ് നേടി. ഇതില്‍ 23 സീറ്റുകളും ലീഗിന്റേതാണ്. എന്‍ഡിഎയ്ക്ക് 14 സീറ്റ് ലഭിച്ചു. ബിജെപിക്ക് രണ്ട് സീറ്റ് നഷ്ടമായി. അതേസമയം എല്‍ഡിഎഫ് ഒരു സീറ്റില്‍ നിന്നും 2 സീറ്റ് ആയി വര്‍ധിപ്പിച്ചു. എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥി വിജയിച്ചു. നഗരസഭാ രൂപീകരിച്ചതുമുതല്‍ രണ്ടു തവണ മാത്രമാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. രണ്ട് തവണ ഇടതുപക്ഷം ഭരണം പിടിച്ചിരുന്നു. നിലവില്‍ നഗരസഭയിലെ വലിയ …

നീലേശ്വരം നഗരസഭ വീണ്ടും സിപിഎമ്മിന്

കാസര്‍കോട്: നീലേശ്വരം നഗരസഭാ ഭരണം സിപിഎം നിലനിര്‍ത്തി. നഗരസഭയിലെ 34 വാര്‍ഡുകളില്‍ ഇടതുമുന്നണി 20 സീറ്റിലും, വലതുമുന്നണിക്കു 13 സീറ്റും ലഭിച്ചു. ഒരു സീറ്റില്‍ മറ്റൊരു സ്ഥാനാര്‍ഥിയും വിജയിച്ചു.

പനത്തടിയില്‍ സിപിഎമ്മിന്റെ രണ്ട് സിറ്റിങ് സീറ്റുകള്‍ ബിജെപിയ്ക്ക്

കാസര്‍കോട്: പനത്തടി പഞ്ചായത്തിലെ രണ്ട് സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളില്‍ ബിജെപി ജയിച്ചു. ഏഴ്, എട്ട് വാര്‍ഡുകളിലാണ് ബിജെപിക്ക് ജയം. ഏഴാം വാര്‍ഡായ കല്ലപ്പള്ളിയില്‍ ഭവ്യ ജയരാജും എട്ടാം വാര്‍ഡായ നെല്ലിക്കുന്നില്‍ എം ഷിബും വിജയിച്ചു. 173 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഭവ്യ വിജയിച്ചത്. 29 വോട്ടുകള്‍ക്കാണ് ഷിബു വിജയിച്ചത്. പഞ്ചായത്തില്‍ കഴിഞ്ഞ തവണ രണ്ട് സീറ്റുകള്‍ ബിജെപിയ്ക്ക് ലഭിച്ചിരുന്നു.ആകെ 17 സീറ്റുകളാണ് പഞ്ചായത്തിലുള്ളത്. കഴിഞ്ഞ തവണ ഒരു വോട്ടിനാണ് കല്ലപ്പള്ളി ബിജെപിക്ക് നഷ്ടമായത്.

മുട്ടടയില്‍ എല്‍ഡിഎഫിന് സിറ്റിങ് സീറ്റ് പോയി; വൈഷ്ണ സുരേഷിന് വിജയം, വാര്‍ഡില്‍ യുഡിഎഫ് വിജയിക്കുന്നത് 25 വര്‍ഷങ്ങള്‍ക്കുശേഷം

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന് അട്ടിമറി വിജയം. മുട്ടട വാര്‍ഡില്‍ യുഡിഎഫ് വിജയിക്കുന്നത് 25 വര്‍ഷങ്ങള്‍ക്കുശേഷം. 363 വോട്ട് നേടിയാണ് വൈഷ്ണ വിജയിച്ചത്. 231 വോട്ടാണ് ഇടത് സ്ഥാനാര്‍ത്ഥി അംശു വാമദേവന് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി അജിത് കുമാറിന് 106 വോട്ട് മാത്രമേ നേടാനായുള്ളൂ. വോട്ടര്‍ പട്ടികയില്‍നിന്ന് പേര് വെട്ടിയതിനെത്തുടര്‍ന്ന് വൈഷ്ണയുടെ സ്ഥാനാര്‍ഥിത്വം വിവാദത്തിലായിരുന്നു. ഹൈക്കോടതി വരെ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് വൈഷ്ണയ്ക്ക് വോട്ടവകാശവും സ്ഥാനാര്‍ഥിത്വവും ലഭിച്ചത്. കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റാണ് വൈഷ്ണ. കോര്‍പ്പറേഷില്‍ …

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെനി നൈനാൻ അടൂർ നഗരസഭയിൽ തോറ്റു

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട് എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെനി നൈനാന് തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി. തെരഞ്ഞെടുപ്പിൽ ഫെനി നൈനാന് തോൽവി. അടൂർ നഗരസഭയിലെ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ഫെനി നൈനാൻ. വാർഡിൽ ബിജെപി സീറ്റ് നിലനിർത്തി. ഫെനി നൈനാൻ മൂന്നാം സ്ഥാനത്താണ്. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സം​ഗ കേസിൽ ഫെനി നൈനാനെതിരെയും ​ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ഹോംസ്‌റ്റേയില്‍ വിളിച്ചുവരുത്തിയായിരുന്നു തന്നെ പീഡിപ്പിച്ചതെന്നും അവിടേയ്ക്ക് കൊണ്ടുപോകാൻ വന്ന രാഹുലിനൊപ്പം …

പെരിങ്ങോട്ടുകുറിശ്ശിയില്‍ എല്‍ഡിഎഫ് ടിക്കറ്റില്‍ മല്‍സരിച്ച മുന്‍ ഡിസിസി പ്രസിഡന്റ് എ.വി.ഗോപിനാഥ് തോറ്റു

പാലക്കാട്‌: എല്‍ഡിഎഫ് ടിക്കറ്റില്‍ മല്‍സരിച്ച മുന്‍ ഡിസിസി പ്രസിഡന്‍റും മുന്‍ എംഎല്‍എയുമായ എ.വി.ഗോപിനാഥ് പെരിങ്ങോട്ടുകുറിശ്ശിയില്‍ തോറ്റു. ഗോപിനാഥിന്‍റെ സ്വതന്ത്ര ജനാധിപത്യ മുന്നണി എല്‍ഡിഎഫിനോട് ചേര്‍ന്നാണ് മല്‍സരിച്ചത്. യു.ഡി.എഫ് സ്ഥാനാർഥിയോട് 130 വോട്ടിനാണ് എ.വി ഗോപിനാഥ് തോറ്റത്. അന്‍പത് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് പെരുങ്ങോട്ടുകുറുശ്ശി ഗ്രാമപ്പഞ്ചായത്തില്‍ അവസാനം കുറിക്കുമെന്നും സി.പി.ഐയും മുസ്ലിംലീഗിലെ ഒരു വിഭാഗവും തങ്ങളോടൊപ്പമുണ്ടാകുമെന്ന് പ്രഖ്യാപിച്ചാണ് എ.വി ഗോപിനാഥ് മത്സരത്തിനിറങ്ങിയത്. എന്നാൽ പ്രതീക്ഷിച്ച നേട്ടം അവർക്കുണ്ടാക്കാൻ സാധിച്ചിട്ടില്ല. സിപിഐയ്ക്കൊപ്പം ലീഗിലെ ഒരു വിഭാഗവും തനിക്ക് വോട്ടുചെയ്യുമെന്നായിരുന്നു ഗോപിനാഥ് …

ഹൃദയാഘാത മരണങ്ങൾക്ക് കോവിഡ് വാക്സിനുമായി ബന്ധമില്ല; ഐസിഎംആറിന്റെ പഠനം ശരിവെച്ച് സംസ്ഥാന ആരോഗ്യവകുപ്പും

തിരുവനന്തപുരം: അടുത്തകാലത്തായി ഹൃദയാഘാതം മൂലം യുവാക്കൾ കുഴഞ്ഞുവീണു മരിക്കുന്ന സംഭവങ്ങൾക്ക് കോവിഡ് വാക്സിനുമായി ബന്ധമില്ലെന്ന ഐസിഎംആറിന്റെ പഠനത്തെ സംസ്ഥാന ആരോഗ്യവകുപ്പ് ശരിവച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി വഴി ഐസിഎംആർ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) നടത്തിയ പഠനം ആധികാരികമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ സംസ്ഥാന ആരോഗ്യവകുപ്പും അത് ശരിവെക്കുന്നത്. എന്നാൽ നേരത്തേ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതിരുന്ന യുവാക്കളിലും കുട്ടികളിലും കോവിഡിനുശേഷം ഹൃദയസ്തംഭനം, മറ്റു ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, രക്താതിസമ്മർദം എന്നിവ കൂടിയിട്ടുണ്ടെന്ന് ഡൽഹി എയിംസിന്റെയും മറ്റും …

തെരഞ്ഞെടുപ്പ്; ഫലമറിയാൻ മീഡിയ സെൻറർ

കാസർകോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം മാധ്യമപ്രവർത്തകർക്ക് തത്സമയം ലഭ്യമാക്കുന്നതിന് ജില്ലാതലത്തിൽ കലക്ടറേറ്റിൽ മീഡിയ സെൻറർ ഒരുങ്ങി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ലഭ്യമാക്കുന്ന വോട്ടെണ്ണൽ പുരോഗതി, വിജയ ഫലം തുടങ്ങിയവ തൽസമയം ഇവിടെ അറിയും. എൻ ഐ സി ട്രെൻഡ് സംവിധാനം ഉപയോഗിച്ചാണ് തൽസമ തെരഞ്ഞെടുപ്പ് ഫലം ലഭ്യമാക്കുക.

തിരഞ്ഞെടുപ്പുഫലം എട്ടര മണി മുതൽ അറിയാം; വോട്ടെണ്ണൽ എട്ട് മണിക്ക് തുടങ്ങും

കാസർകോട്: സംസ്ഥാനത്തെ ത്രിതലപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ആരു ഭരിക്കുമെന്ന് ഇന്നറിയാം. പൊതുതിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ രാവിലെ എട്ടര മണി മുതൽ അറിഞ്ഞു തുടങ്ങും. വോട്ടെണ്ണൽ ശനിയാഴ്ച രാവിലെ 8 മണിക്കു വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങളിലാരംഭിക്കും.പഞ്ചായത്തുകളുടെ വോട്ടെണ്ണൽ ബ്ലോക്ക് തലത്തിലുള്ള വോട്ടെണ്ണൻ കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റികളിലെ വോട്ടെണ്ണൽ അതതു മുനിസിപ്പൽ സ്ഥാപനങ്ങളിലും ആണ് നടക്കുന്നത്. ജില്ലാ പഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നത് ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ്. ജില്ലാ ആസൂത്രണ സമിതി ഹാളിലാണു ഇതു നടക്കുക. 18 ടേബിളുകളിൽ ഓരോ ടേബിളിൽ മൂന്നുപേർ വീതം …

സ്കൂളിലെ പാചക തൊഴിലാളി കുളത്തിൽ മരിച്ച നിലയിൽ

കാസർകോട്: സ്കൂളിലെ പാചക തൊഴിലാളിയായ സ്ത്രീയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാണത്തൂർ പെരിതടി വലിയവീട്ടിൽ ശാരദ(71)യാണ് മരിച്ചത്. പെരുതടി ജി എൽ പി സ്കൂളിലെ പാചക തൊഴിലാളിയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 3 മണിയോടെ വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാജപുരം പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭർത്താവ്: നാരായണ മാരാർ. മകൻ: ഹരീഷ്. മരുമകൾ: രജിത. സഹോദരങ്ങൾ: സുഭദ്ര, ഉണ്ണികൃഷ്ണ മാരാർ, പരേതനായ ശിവശങ്കര മാരാർ.

കാസർകോട് നഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കാസർകോട്: കാസർകോട് പ്രസ് ക്ലബ് ജംഗ്ഷനിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം. ചെർക്കള സ്വദേശി അബ്ദുള്ള ഓടിച്ച മാരുതി സെൻ കാറിനാണ് തീ പിടിച്ചത്. റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു അബ്ദുള്ള. കാറിന്റെ മുൻഭാഗത്ത് തീയും പുകയും ഉയരുന്നത് കണ്ട് വാഹനം നിർത്തുകയായിരുന്നു. ഉടൻതന്നെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി സുകുവിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു. കാറിന്റെ മുൻഭാഗം പൂർണ്ണമായും കത്തിയിരുന്നു. റോഡിന്റെ …

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: സം​സ്ഥാ​ന​ത്തലത്തിൽ ആ​കെ പോ​ളിം​ഗ് 73.69 ശ​ത​മാനം

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സംസ്ഥാന ത്തലത്തിൽ 73.69 ശതമാനം വോട്ടർമാർ സമ്മതിദാനം വിനിയോഗിച്ചു. ഇന്നലെ ഏ​ഴു ജി​ല്ല​ക​ളി​ൽ നടന്ന രണ്ടാം ഘട്ടം വോട്ടെടുപ്പിൽ 76.08 ശതമാനം വോട്ട് ചെയ്തു.ചൊ​വ്വാ​ഴ്ച സംസ്ഥാനത്തെ ഏഴു തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ നടന്ന വോട്ടെടുപ്പിൽ 70.91 ശ​ത​മാ​നമാ​യി​രു​ന്നു പോ​ളിം​ഗ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​മൊ​ട്ടാ​കെ 73.69 ശ​ത​മാ​ന​മാ​ണ് പോ​ളിം​ഗ്. അ​ന്തി​മ ക​ണ​ക്ക് ഇ​ന്നു വ്യക്തമാക്കും..അതിൽ നേ​രി​യ വ്യ​ത്യാ​സ​മു​ണ്ടാ​യേക്കും. ഇന്നലെ നടന്ന ര​ണ്ടാം​ഘ​ട്ട പോ​ളിം​ഗ് ശ​ത​മാ​നം: 2020ലെ ​പോ​ളിം​ഗ് ശ​ത​മാ​നം ബ്രായ്ക്കറ്റിൽ കാ​സ​ർ​കോട് : 74.86 (77.25),ക​ണ്ണൂ​ർ: …

വോട്ടെടുപ്പ് മികച്ച രീതിയിൽ നടത്താൻ സഹകരിച്ച എല്ലാവർക്കും നന്ദി: ജില്ലാ കളക്ടർ

കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ജില്ലയിൽ സുഗമമായും സമാധാനപരമായും നടത്തുന്നതിന് സഹകരിച്ച സമ്മതിദായകർ, സ്ഥാനാർത്ഥികൾ, വരണാധികാരികൾ, പ്രിസൈഡിങ് -പോളിംഗ് ജീവനക്കാർ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, പോളിംഗ് ഏജൻറ് മാർ, മാധ്യമപ്രവർത്തകർ, വോട്ടെടുപ്പുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ പൂർണ്ണസമയവും കർമ്മനിരതരായ ഉദ്യോഗസ്ഥർ , കുടുംബശ്രീ – ഹരിത കർമ്മ സേന പ്രവർത്തകർഎന്നിവരെ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ നന്ദി അറിയിച്ചു തെരഞ്ഞെടുപ്പിൽ ക്രമസമാധാനം ഉറപ്പുവരുത്താൻ സദാ കർമ്മനിരതരായി പ്രവർത്തിച്ച ജില്ലാ പൊലീസ് മേധാവിക്കും പൊലീസ് സേനയ്ക്കും …

സ്ട്രോങ് റൂമുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു 12 നും 13 നും അവധി: ജില്ലാ കളക്ടർ

കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ സ്ട്രോങ് റൂമുകൾ സജ്ജീകരിച്ചിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 12നും 13 നും ജില്ലാ കളക്ടർ കെ ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു.

കാസർകോട്ട് പോളിംഗ് 74.89 ശതമാനം; ഏറ്റവും കൂടുതൽ നീലേശ്വരത്ത്

കാസർകോട്: കാസർകോട് ജില്ലയിൽ 74.89 ശതമാനം വോട്ടർമാർ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സമ്മതിദാനം വിനിയോഗിച്ചു. ആകെയുള്ള 111 21 90 മാരിൽ 83 2894 പേർ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. വോട്ട് ചെയ്തവരിൽ ഏറ്റവും കൂടുതൽ വനിതകളാണ്. 45659933പേർ. 375959 പുരുഷന്മാരും വോട്ട് ചെയ്തു. വോട്ട് ചെയ്തവരിൽ രണ്ടുപേർ ട്രാൻസ്ജെൻ്റർ വോട്ടർമാരാണ്. ജില്ലയിൽ മുനിസിപ്പാലിറ്റികളിൽ ഏറ്റവും കൂടുതൽ വോട്ട് ചെയ്തത് നീലേശ്വരം മുനിസിപ്പാലിറ്റിയിലാണ്, 78.36 ശതമാനം. ഏറ്റവും കുറവ് കാസർകോട് മുനിസിപ്പാലിറ്റിയിൽ – 67.99 …

15 ദിവസമായി ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടുചെയ്യാനെത്തി; കോടതി തീരുമാനിക്കും സത്യം ജയിക്കുമെന്ന് രാഹുല്‍

പാലക്കാട്: ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട് വോട്ടുചെയ്യാനെത്തി. കുന്നത്തൂര്‍മേടിലാണ് രാഹുലില്‍ വോട്ടുചെയ്യാനെത്തിയത്. രണ്ടു ബലാത്സംഗ കേസികളിലും അറസ്റ്റ് തടഞ്ഞതോടെ ഒളിവിലുള്ള രാഹുല്‍ പുറത്തേക്ക് വരുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. വൈകീട്ട് 4.45 മണിയ്ക്കാണ് രാഹുല്‍ വോട്ട് ചെയ്യാന്‍ ബൂത്തിലെത്തിയത്. കോടതി തീരുമാനിക്കും സത്യം ജയിക്കുമെന്ന രണ്ടുവാക്ക് മാത്രമാണ് രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ബലാത്സംഗ പരാതിയില്‍ കേസെടുത്തതോടെ രാഹുല്‍ കഴിഞ്ഞ 15 ദിവസമായി ഒളിവിലായിരുന്നു.