വീട്ടുകാര്‍ ശ്രദ്ധിച്ചില്ല, കുട്ടികളുടെ അടുത്ത് 12 അടിയുള്ള മൂര്‍ഖന്‍ ! കുട്ടികളെ പാമ്പില്‍ നിന്ന് രക്ഷിച്ച് പിറ്റ്ബുള്‍ ഇനത്തിലുള്ള നായ: ഒടുവില്‍ നായയ്ക്ക് മരണം

കര്‍ണാടകയിലെ ഹാസനില്‍ വീട്ടുടമയുടെ കുഞ്ഞുങ്ങളെ മൂര്‍ഖന്‍ പാമ്പിന്റെ കടിയില്‍ നിന്ന് രക്ഷിച്ച് പിറ്റ്ബുള്‍ ഇനത്തിലുള്ള നായ. കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നായ മരണപ്പെട്ടു. വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങളുടെ സമീപത്തേയ്ക്ക് ഒരു മൂര്‍ഖന്‍ പാമ്പ് എത്തുകയായിരുന്നു. എന്നാല്‍ ഇക്കാര്യം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. എന്നാല്‍ ഇത് കണ്ട പിറ്റ്ബുള്‍ നായ പാഞ്ഞെത്തി മൂര്‍ഖനെ ആക്രമിക്കുകയായിരുന്നു. ഏറ്റുമുട്ടലിനിടെ നിരവധി തവണ പാമ്പ് തിരിച്ച് കൊത്തിയെങ്കിലും ചത്ത് വീഴും മുന്‍പ് മൂര്‍ഖനെ മൂന്ന് കഷ്ണമായി കടിച്ച് കീറിയാണ് പിറ്റ്ബുള്‍ മരിച്ചുവീണത്. ഹാസനിലെ കട്ടായയില്‍ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഷാമന്ത് എന്നയാളുടെ വീടിനകത്താണ് 12 അടിയോളം നീളം വരുന്ന മൂര്‍ഖനെത്തിയത്. നായ്ക്കളുടെ കുരശബ്ദം കേട്ടെത്തിയ വീട്ടുകാര്‍ കുഞ്ഞുങ്ങളെ പെട്ടെന്നു തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. ഭീമ എന്ന പേരുള്ള പിറ്റ്ബുള്‍ നായ അരമണിക്കൂറോളമാണ് മൂര്‍ഖനുമായി പോരാടിയത്. വളര്‍ത്തുനായകളില്‍ ഒരെണ്ണമാണ് മൂര്‍ഖന്റെ കടിയേറ്റ് ചത്തത്. കര്‍ണാടകയില്‍ വിവിധ ഡോഗ് ഷോകളില്‍ ജേതാവാണ് ഭീമയെന്നാണ് ഉടമ വിശദമാക്കുന്നത്.

pitbull-fights-off-cobra-to-protect-masters-kids

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വൈദ്യുതി ജീവനക്കാരന്‍ ചമഞ്ഞെത്തി വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് 5 പവന്‍ മാല പൊട്ടിച്ചു; പിടിവലിക്കിടയില്‍ 4 പവന്‍ കൈക്കലാക്കി മോഷ്ടാവ് രക്ഷപ്പെട്ടു, സംഭവം കൊളത്തൂര്‍, ബാവിക്കരയടുക്കത്ത്
Scroll to top

You cannot copy content of this page