ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; നാളെ മുതല്‍ തുടര്‍ച്ചയായി നാലുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും

ന്യൂഡല്‍ഹി: അടുത്ത പത്തുദിവസത്തില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുക മൂന്നുദിവസം. ഈമാസം 22, 23 തിയതികളില്‍(ശനി, ഞായര്‍) ബാങ്കുകള്‍ക്ക് അവധിയാണ്. ബാങ്ക് യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്തിരിക്കുന്ന അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാര്‍ച്ച് 24, 25 തിയതികളില്‍ നടക്കുന്നതിനാല്‍ ഈ ദിവസങ്ങളില്‍ ബാങ്ക് അടഞ്ഞു കിടക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പണിമുടക്ക് എത്തുന്നത് തുടര്‍ച്ചയായ നാലു ദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞു കിടക്കാന്‍ കാരണമാകും.
മാര്‍ച്ച് 30 -ഞായര്‍, മാര്‍ച്ച് 31- ചെറിയപെരുന്നാള്‍, ഏപ്രില്‍ ഒന്ന് കണക്കെടുപ്പ് ആയതിനാല്‍ ഈ ദിനങ്ങളിലും ബാങ്ക് അടഞ്ഞുകിടക്കും. ഓള്‍ ഇന്ത്യ ബാങ്ക് അസോസിയേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ കോണ്‍ഫിഡറേഷന്‍, നാഷണല്‍ കോണ്‍ഫിഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ്, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ബാങ്ക് പണിമുടക്ക് നടത്തുന്നത്. ആഴ്ചയില്‍ അഞ്ചു ദിവസം മാത്രം ജോലി രണ്ടു ദിവസം അവധി തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. പൊതുമേഖല, സ്വകാര്യ മേഖല ബാങ്കുകളെ മാത്രമല്ല, പ്രാദേശിക ഗ്രാമീണ ബാങ്കുകളെയും പണിമുടക്ക് ബാധിക്കും. നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും, ബാങ്ക് ജീവനക്കാരുടെ ആവശ്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതാണ് പണിമുടക്കിന് ആഹ്വാനം നല്‍കാന്‍ കാരണമെന്ന് നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ് ജനറല്‍ സെക്രട്ടറി എല്‍ ചന്ദ്രശേഖര്‍ വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page