തല നദിയിൽ, കൈ വയലിൽ; ഭാര്യയും 3 കാമുകന്മാരും ചേർന്ന് 62 വയസ്സുകാരനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി വലിച്ചെറിഞ്ഞു
ലക്നൗ: ഭാര്യയും 3 കാമുകന്മാരും ചേർന്ന് 62 വയസ്സുകാരനെ കൊന്ന് മൃതദേഹം 10 കഷണങ്ങളാക്കി പല ഇടങ്ങളിലായി വലിച്ചെറിഞ്ഞു. വിരമിച്ച കേന്ദ്രസർക്കാർ ജീവനക്കാരനായ ദേവേന്ദ്രറാമാണ് മരിച്ചത്. ഭാര്യ മായ (55) കുറ്റസമ്മതം നടത്തി. ഉത്തർപ്രദേശിലെ സിക്കന്ദർപുറിലാണ് സംഭവം. കഴിഞ്ഞ ദിവസം പ്രദേശത്തെ വയലിൽ നിന്നും മനുഷ്യന്റെ കൈയുടെ ഭാഗം കണ്ടെത്തിയിരുന്നു. അന്നേദിവസം വൈകുന്നേരം ഭർത്താവിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി മായ പൊലീസിനെ സമീപിച്ചു. ബിഹാറിലെ ബക്സർ റെയിൽവേ സ്റ്റേഷനിൽ നിന്ന് മകളെ കൂട്ടാൻ പോയ ദേവേന്ദ്രറാമിനെ കാണാനില്ലെന്നും ഫോണിൽ …