കാസര്‍കോട്: പ്രശസ്ത സിനിമാ നാടക നടന്‍ തമ്പാന്‍ കൊടക്കാട്(69) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഡെമനിക് പ്രസന്റേഷന്‍, തറവാട്, ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍, കുത്തൂട് തുടങ്ങി നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിരുന്നു. നാടക നടനായും തിളങ്ങിയ തമ്പാന്‍ ഒരു മികച്ച കര്‍ഷകന്‍ കൂടിയായിരുന്നു. ‘തിളക്കുന്ന കടല്‍’ എന്ന ബാല നാടകത്തിലൂടെയാണ് അഭിനയ രഗത്ത് എത്തിയത്. പിന്നീട് പല വേഷങ്ങള്‍ ചെയ്യുകയും സംവിധാന രംഗത്ത് പ്രവേശിക്കുകയും ചെയ്തിരുന്നു. ഇബ്രാഹിം വേങ്ങരയുടെ ‘പടനിലം’, ഭാവനാ തിയറ്റേഴ്‌സിന്റെ ‘രാജാ ഹരിശ്ചന്ദ്ര’, പയ്യന്നൂര്‍ ഗംഗ കലയുടെ ‘കോലത്തുനാട്’, നാട്ടുകാവല്‍ തുടങ്ങിയ നാടകത്തിലൂടെയാണ് ഏറെ ശ്രദ്ധേയനായത്.
ഭാര്യ: കെ പി ശോഭന. മക്കള്‍: ശരത് ലാല്‍, സ്മിത. മരുമക്കള്‍: അശോകന്‍ നീലേശ്വരം, സിന്‍ഷ പാടിച്ചാല്‍. സഹോദരങ്ങള്‍:കെ.ജി കൊടക്കാട്, യശോദ, ഭാനുമതി, പരേതരായ ലക്ഷ്മി, ജാനകി, ദാമോദരന്‍, കാര്‍ത്യായനി. മൃതദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക്3 മണിക്ക് വീട്ടില്‍ എത്തിക്കും. വൈകുന്നേരം 4 മണിക്ക് സംസ്‌കാരം.
