സംസ്ഥാനത്തെ മികച്ച എസ്.പി.സി ജില്ല- കാസര്‍കോട്: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ സമ്മാനം നല്‍കി
തിരുവനന്തപുരം: മാര്‍ ഇവാനിയോസ് കോളേജില്‍ ഏഴു ദിവസങ്ങളിലായി നടന്ന സംസ്ഥാന സഹവാസ ക്യാമ്പില്‍ മികച്ച എസ്.പി.സി ജില്ലക്കുള്ള അംഗീകാരം കാസര്‍കോട് നേടി. സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളില്‍ നിന്നും ആയിരത്തോളം കേഡറ്റുകള്‍ പങ്കെടുത്ത സംസ്ഥാന സഹവാസ ക്യാമ്പിലാണ് കാസര്‍കോടിനെ മികച്ച എസ്പിസി ജില്ലയായി തിരഞ്ഞെടുത്തത്. വിവിധ വിഭാഗങ്ങളില്‍ കുട്ടികളുടെ പ്രകടനം വിലയിരുത്തിയാണ് പാസിംഗ് ഔട്ട് പരേഡില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ പ്ലറ്റൂണ്‍ കമാന്റര്‍ ആര്‍ദ്ര പിവി ക്കു സമ്മാനം കൈമാറിയത്. കുമാരി വാണി കൃഷ്ണയും …