പഹൽഗാം ഭീകരാക്രമണം; വിദ്വേഷ പോസ്റ്റിട്ട യുവാവിനെതിരെ കേസ്, ഉറക്കത്തിനിടെ സംഭവിച്ച കൈയ്യബദ്ധമെന്ന് യുവാവ്

മലപ്പുറം: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വിദ്വേഷ പരമായ പോസ്റ്റിട്ട യുവാവിനെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം വാഴക്കാട് സ്വദേശി നസീബിനെതിരെയാണ് വാഴക്കാട് പൊലീസ് കേസെടുത്തത്.
പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയെ വിമര്‍ശിച്ചാണ് പോസ്റ്റ് ഇട്ടത്. പാകിസ്ഥാനെ അനുകൂലിച്ചും സാമൂഹിക മാധ്യമത്തിൽ കുറിപ്പിട്ടിരുന്നു. എന്നാൽ, അർദ്ധരാത്രി ഉറക്കത്തിനിടെ ടൈപ്പ് ചെയ്തപ്പോഴുണ്ടായ കൈയ്യബദ്ധമെന്നാണ് നസീബ് പൊലീസിന് നൽകിയ മൊഴി. തെറ്റ് ബോധ്യപ്പെട്ടപ്പോള്‍ രാവിലെ തന്നെ പിൻവലിച്ചെന്നും യുവാവ് വിശദീകരിച്ചു. എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പോസ്റ്റ്‌ നിരവധി ആളുകളിൽ എത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page