കാസര്‍കോട് നഗരത്തിലെ ആദ്യകാല ടാക്‌സി ഡ്രൈവര്‍ ഇബ്രാഹിം മുട്ടത്തൊടി അന്തരിച്ചു

കാസര്‍കോട്: നഗരത്തിലെ ആദ്യകാല ടാക്‌സി ഡ്രൈവര്‍ നെല്ലിക്കുന്ന് മുഹ്യുദ്ധീന്‍ ജുമാ മസ്ജിദ് റോഡിലെ ബബ്രാഹിം മുട്ടത്തൊടി (82) വിടവാങ്ങി. അരനൂറ്റാണ്ടിലധികമായി ഡ്രൈവറായിരുന്നു. താലുക്ക് ഓഫീസിന് സമീപത്തെ ടാക്‌സി സ്റ്റാന്റിലെ ഡ്രൈവറായിരുന്നു. നിരവധി സൗഹൃദ് വലയങ്ങളുടെ ഉടമയായിരുന്നു. പരേതരായ ഹസന്‍ കുഞ്ഞി ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ ലൈല.മക്കള്‍: ഷക്കീല, നാസര്‍, ഹസീന, മുനീര്‍, റൗഫ്, സിയാന, ഷിഹാബ്, ജസീന, ജാബിര്‍, സിനാന്‍, ജാസിര്‍, റുക്‌സാന. മരുമക്കള്‍: മുഹമ്മദ് കല്ലങ്കൈ, അബ്ദുല്‍ റഹ്‌മാന്‍ തളങ്കര, ഇബ്രാഹിം തവക്കല്‍, …

നാട്ടില്‍ നിന്ന് കഞ്ചാവെത്തിച്ച് അതിഥി തൊഴിലാളികള്‍ക്ക് വിതരണം; 4.5 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍

തളിപ്പറമ്പ്: നാലരകിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു.പൂമംഗലത്ത് വാടകക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കിംഗ് നായിക്കാണ്(23)പൊലീസിന്റെ പിടിയിലായത്. ഷോള്‍ഡര്‍ ബേഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ശനിയാഴ്ച വൈകുന്നേരം ചവനപ്പുഴ പുതിയകണ്ടത്ത് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ വാഹനപരിശോധനക്കിടയിലാണ് പള്‍സര്‍ ബൈക്കിലെത്തിയ ഇയാള്‍ കുടുങ്ങിയത്. ഒഡീഷയില്‍ നിന്ന് കഞ്ചാവ് എത്തിച്ച് കണ്ണൂര്‍ ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഗ്രേഡ് എ.എസ്.ഐമാരായ ഷിജോ അഗസ്റ്റിന്‍, അരുണ്‍കുമാര്‍, സി.പി.ഒ വിനോദ് …

താലികെട്ടിയതിന് പിന്നാലെ നെഞ്ചുവേദന; നവവരന് ദാരുണാന്ത്യം

താലികെട്ടിയതിന് പിന്നാലെ കുഴഞ്ഞുവീണ് നവവരന് ദാരുണാന്ത്യം. കര്‍ണാടക ബാഗല്‍കോട്ടിലെ ജാംഖണ്ഡി സ്വദേശി പ്രവീണ്‍ (25) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ശനിയാഴ്ച രാവിലെയാണ് ദാരുണ സംഭവം. വിവാഹ വേദിയില്‍ വച്ച് താലികെട്ട് നടന്ന ഉടനെ പ്രവീണിന് നെഞ്ചുവേദന അനുഭവപ്പെടുകയും പെട്ടെന്ന് നിലത്ത് വീഴുകയുമായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വരന്റെ വിയോഗ വാര്‍ത്ത താങ്ങാനാവാതെ നവവധു പൊട്ടിക്കരഞ്ഞത് കണ്ടുനിന്ന ഏവരെയും സങ്കടക്കടലിലാഴ്ത്തി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റി.

സ്‌കൂട്ടറിന് പിറകില്‍ ബൈക്കിടിച്ച് മധ്യവയസ്‌കന് ഗുരുതര പരിക്ക്; അപകടം സീതാംഗോളിയില്‍

കാസര്‍കോട്: സ്‌കൂട്ടറിന് പിറകില്‍ ബൈക്കിടിച്ചതിനെ തുടര്‍ന്ന് മധ്യവയസ്‌കന് ഗുരുതര പരിക്കേറ്റു. കിന്നിങ്കാറിലെ കൊറഗപ്പ പൂജാരി(51)ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സീതാംഗോളി അപ്‌സര മില്ലിന് സമീപത്തു വച്ചാണ് അപകടം നടന്നത്. പേരാല്‍ കണ്ണൂരിലെ തറവാട്ടില്‍ നിന്നും സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങിവരികയായിരുന്നു കൊറഗപ്പ. ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ പിറകെ നിന്നെത്തിയ ബൈക്ക് ഇടിച്ചാണ് അപകടം. പരിക്കേറ്റ കൊറഗപ്പയെ ഉടന്‍ കുമ്പളയിലെ സഹകരണ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

പരസ്യമായി മദ്യ വില്‍പന; മടക്കരയില്‍ 62 കാരനെ കയ്യോടെ പൊക്കി പൊലീസ്

കാസര്‍കോട്: പരസ്യമായി മദ്യവില്‍പനടത്തിയ 62 കാരനെ പൊലീസ് കയ്യോടെ പിടികൂടി. കൈതക്കാട് കാവുഞ്ചിറ സ്വദേശി സിഎ ദാമോദരനാണ് ചന്തേര പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച വൈകീട്ട് ആറരയോടെ മടക്കര പഴയ ഹാര്‍ബറിന് സമീപത്തുവച്ചാണ് ഇയാള്‍ മദ്യ വില്‍പന നടത്തിയത്. പട്രോളിങിനെത്തിയ ഇന്‍സ്‌പെക്ടര്‍ കെ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യ വില്‍പന നടത്തവെ പ്രതിയെ പിടികൂടിയത്. യാതൊരുവിധ രേഖകളുമില്ലാതെ ഇന്ത്യന്‍ അബ്കാരി നിയമത്തിന് വിരുദ്ധമായി അധിക പണം ഈടാക്കിയാണ് ഇയാള്‍ മദ്യം വില്‍പന നടത്തിയത്. വര്‍ഷങ്ങളായി ഇയാള്‍ അനധികൃതമായി മദ്യം …

പരപ്പ മുണ്ടിയാനത്തെ മുൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: പരപ്പയിലെ മുൻ പ്രവാസി കുഴഞ്ഞു വീണു മരിച്ചു. മുണ്ടിയാനത്തെ പി കെ ബാലകൃഷ്ണൻ(61)ആണ് മരിച്ചത്. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി വീട്ടിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടനെ പരപ്പയിലെ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. സിപിഎം എടത്തോട് നമ്പ്യാർ കൊച്ചി ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. ഇന്ത്യൻ സ്കൂളിലെ സെക്യുരിറ്റി ജീവനക്കാരനായിരുന്നു. വിരമിച്ച് നാട്ടിലെത്തിയ അദ്ദേഹം നാട്ടിൽ പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു. ഷാർജയിലെ സാംസ്കാരിക സംഘടനയായ മാസിന്റെ സജീവ പ്രവർത്തകനായിരുന്നു.സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ …

റബ്ബർ ഷീറ്റും അടയ്ക്കയും മോഷണം; മോഷണം നടത്തിയത് പട്ടാളക്കാരൻ, പിടിയിലായത് അവധി അവസാനിച്ച് ക്യാമ്പിലേക്ക് മടങ്ങാനിരിക്കേ

പാലക്കാട്: മണ്ണൂർ കമ്പനിപ്പടിയിൽ റബ്ബർ ഷീറ്റും അടയ്ക്കയും മോഷ്ടിച്ച കേസിൽ പട്ടാളക്കാരൻ പിടിയിൽ. കേരളശ്ശേരി വടശ്ശേരി സ്വദേശിയായ അരുൺ (30) ആണ് മങ്കര പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് കമ്പനിപ്പടിയിലെ റബ്ബർ ഷീറ്റ് കടയുടെ പൂട്ട്പൊളിച്ച് മോഷണം നടന്നത്. 400 കിലോ റബ്ബർ ഷീറ്റും അടക്കയുമാണ് മോഷണം പോയത്. സിസിടിവി ദൃശ്യത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അവധി കഴിഞ്ഞ് പട്ടാള ക്യാമ്പിലേക്ക് മടങ്ങാനിരിക്കേയാണ് പ്രതി പിടിയിലായത്.

ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്താൻ കനാലിൽ ചാടി; ചെളിയിൽ കുടുങ്ങി കോൺസ്റ്റബിളിനു ദാരുണാന്ത്യം

ഗാസിയാബാദ്: കനാലിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ട്രാഫിക് പൊലീസ് കോൺസ്റ്റബിൾ മുങ്ങിമരിച്ചു. അങ്കിത് തോമറാണ് മരിച്ചത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വൈശാലി സെക്ടർ 2 സ്വദേശിനിയായ ആരതിയാണ്(23) ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് ജീവനൊടുക്കാൻ കനാലിൽ ചാടിയത്. ഈ സമയം സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന അങ്കിത്, ആരതിയെ രക്ഷിക്കാൻ കനാലിലേക്ക് ചാടുകയായിരുന്നു. ഒപ്പം നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. ആരതിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി. എന്നാൽ അങ്കിത് കനാലിലെ ചെളിയിൽ കുടുങ്ങി. മുങ്ങൽ വിദഗ്ധർ അങ്കിതിനെ രക്ഷിച്ച് ആശുപത്രിയിൽ …

ഐഎസ്ആർഒയുടെ ഇഒഎസ്-09 വിക്ഷേപണം പരാജയം: മൂന്നാം ഘട്ടത്തിലെ സാങ്കേതിക തകരാറ് വിനയായി

ചെന്നൈ: ഐഎസ്ആർഒയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-09 വിക്ഷേപണം പരാജയപ്പെട്ടു. ഇന്ന് രാവിലെ 5.59ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലാണ് വിക്ഷേപണം നടന്നത്. പിഎസ്എൽവി സി61 റോക്കറ്റിന് ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കാനായില്ല. മൂന്നാം ഘട്ടത്തിനു ശേഷമുണ്ടായ സാങ്കേതിക തകരാറാണ് വിക്ഷേപണം പരാജയപ്പെടാൻ ഇടയാക്കിയത്.ദൗത്യം പരാജയപ്പെട്ടതായും പരിശോധനകൾക്കു ശേഷം വീണ്ടും വിക്ഷേപിക്കുമെന്നും ഐഎസ്ആർഒ ചെയർമാൻ വി.നാരായണൻ അറിയിച്ചു.ഭീകരാക്രമണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തിലെ അതിർത്തികൾ സൂക്ഷ്മമായ നിരീക്ഷണം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഒപ്പം ദുരന്തനിവാരണം, കൃഷി, വനം, …

ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ സ്ഥാനാരോഹണം ഇന്ന്

വത്തിക്കാൻസിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പുതിയ മാർപ്പാപ്പ ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം ഇന്ന് വത്തിക്കാനിൽ നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സെന്റ് പീറ്റേഴ്സ് ബസലിക്ക അങ്കണത്തിൽ ചടങ്ങുകൾ ആരംഭിക്കുക. അധികാര ചിഹ്നങ്ങളായ മോതിരവും പാലിയവും (വസ്ത്രം) മാർപ്പാപ്പയെ അണിയിക്കും. രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ ഹരിവംശ്, നാഗാലാൻഡ് ഉപമുഖ്യമന്ത്രി യന്തുങ്കോ പാറ്റൺ എന്നിവരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ചടങ്ങുകളിൽ പങ്കെടുക്കും. മേയ് എട്ടിനാണ് കർദിനാൾമാരുടെ കോൺക്ലേവ് ലിയോ പതിനാലാമനെ മാർപ്പാപ്പയായി തിരഞ്ഞെടുത്തത്. കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രേവോയെന്നാണ് …

രണ്ടുകോടി രൂപ കൈക്കൂലി: കൊച്ചി ഇ.ഡി. യൂണിറ്റ് അസിസ്റ്റൻറ് ഡയറക്ടർ ശേഖർ കുമാർ ഒന്നാംപ്രതി; ചാർട്ടേഡ് അക്കൗണ്ടൻറും രണ്ടു ഇടനിലക്കാരും അറസ്റ്റിൽ; മൂന്ന് പ്രതികൾ വിജിലൻസ് കസ്റ്റഡിയിൽ

കൊച്ചി: കശുവണ്ടി ഇറക്കുമതി ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ പ്രതി കൊല്ലം കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യവസായിയെ കേസിൽ നിന്ന് ഒഴിവാക്കാൻ ഇ.ഡി. കൊച്ചി യൂണിറ്റിലെ അസിസ്റ്റൻറ് ഡയറക്ടർ ശേഖർ കുമാർ ഇടനിലക്കാർ മുഖേന രണ്ടുകോടി രൂപ ആവശ്യപ്പെട്ടതായി പരാതി. പരാതിയിൽ ഇ.ഡി. അസിസ്റ്റൻറ് ഡയറക്ടർ ശേഖർ കുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. കേസിൽ കൊച്ചി വാരിയം റോഡിലെ ചാർട്ടേഡ് അക്കൗണ്ടൻ്റ് രഞ്ജിത്ത് വാര്യർ, ഇടനിലക്കാരൻ വിൽസൺ വർഗീസ്, രാജസ്ഥാൻ സ്വദേശി മുകേഷ് കുമാർ …

കിണറ്റിലെറിഞ്ഞത് അമ്മയെന്ന് നാലു വയസ്സുകാരൻ; അത്ഭുതകരമായി രക്ഷപ്പെടൽ, യുവതി അറസ്റ്റിൽ

പാലക്കാട്: നാലു വയസ്സുകാരനായ മകനെ കിണറ്റിലെറിഞ്ഞു കൊല്ലാൻ ശ്രമിച്ച കേസിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. വാളയാർ സ്വദേശി ശ്വേതയാണ്(22) പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഭർത്താവുമായി അകന്നു കഴിയുന്ന ശ്വേത, കുട്ടിയെ 15 അടി താഴ്ചയുള്ള കിണറ്റിലേക്ക് എറിയുകയായിരുന്നു. എന്നാൽ കുട്ടി മോട്ടോർപൈപ്പിൽ തൂങ്ങി കിടന്നു. കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ പുറത്തെടുത്തത്.തുടർന്ന് അമ്മ തള്ളിയിട്ടെന്ന് കുട്ടി വെളിപ്പെടുത്തുകയായിരുന്നു. ശ്വേത ഇതു നിഷേധിച്ചു. എന്നാൽ കുട്ടി മൊഴിയിൽ ഉറച്ചു നിന്നതോടെയാണ് അറസ്റ്റ്. ആൾമറയുള്ള കിണറായതിനാൽ കുട്ടിക്ക് …

പ്രസവ ചികിത്സയ്ക്കിടെ യുവതി മരിച്ചു; കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

കാസർകോട്: പ്രസവചികിത്സയ്ക്കിടെ യുവതി മരിച്ചു. കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി.കോളിയടുക്കത്തെ ഉണ്ണിക്കൃഷ്ണന്റെ ഭാര്യ എം.സീതാകുമാരി(42)യാണു മരിച്ചത്. കിഴക്കുംകര കുശവൻകുന്നിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം.ബന്ധുക്കളുടെ പരാതിയിൽ ഹൊസ്‌ദുർഗ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടു ത്തു. മൃതദേഹം പോസ്‌റ്റ്മോർട്ട ത്തിനായി പരിയാരം ഗവ.മെഡി ക്കൽ കോളേജിലേക്കു മാറ്റി. വാഴക്കോട് ശിവജി നഗറിലെ പരേതനായ മുല്ലച്ചേരി ഗോപാലൻ നായരുടെയുംനാരായണിയമ്മയുടെയും മകളാണ്. സഹോദരങ്ങൾ: ഗിരിജ കൊളത്തൂർ, രാധാകൃഷ്‌ണൻ വാഴക്കോട്, സുനിത ചട്ടഞ്ചാൽ.

അബദ്ധത്തിൽ കയ‍ർ കഴുത്തിൽ കുടുങ്ങി; ​ഗർഭിണിയായ ഭാര്യയുടെ മുമ്പിൽ വെച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് കഴുത്തിൽ കയർ കുടുങ്ങി ഭർത്താവ് മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. സ്റ്റൂളിൽ കയറിനിന്ന് കഴുത്തിൽ കയർ കുരുക്കി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. പെട്ടെന്ന് സിയാദ് കാൽ തെന്നിവീണപ്പോൾ കയർ കഴുത്തിൽ കുരുങ്ങി.ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാമിന്റെയും സീനത്തിന്റെയും മകനാണ്. മക്കൾ: …

ആംബുലൻസിൽ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി വിവാഹം, തുടർന്ന് കൂട്ടബലാത്സംഗം, 21കാരിയെ പീഡിപ്പിച്ച മൂന്നംഗ സംഘത്തെ തേടി പൊലീസ്

ഭോപ്പാൽ: 21 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി വിവാഹം ചെയ്ത ശേഷം 3 അംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കടയിൽ പോയ ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവതിയെ അനിലെന്നയാളുടെ നേതൃത്വത്തിൽ പ്രതികൾ തടഞ്ഞുനിർത്തി. നേരത്തേ അനിലിനെതിരെ യുവതി ലൈംഗികാതിക്രമത്തിനു പരാതി നൽകിയിരുന്നു. ഇതു പിൻവലിക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. എന്നാൽ യുവതി ഇതിനു തയാറായില്ല. ഇതോടെ അനിലും കൂട്ടാളികളായ മുഖീം ഖാൻ, ആമിർ ഖാൻ എന്നിവർ ചേർന്ന് യുവതിയെ ബലമായി ഒരു ആംബുലൻസിലേക്ക് കയറ്റി. …

കുമ്പളയിലെ ടോൾ ബൂത്തിനെതിരെ ജനകീയ സമരത്തോടൊപ്പം നിയമ പോരാട്ടവും; സിപിഎം ഹൈക്കോടതിയിൽ

കാസർകോട്: കുമ്പളയിൽ നിയമ വിരുദ്ധമായി ടോൾ ബൂത്ത്‌ നിർമ്മിക്കാനുള്ള നാഷണൽ ഹൈവ നടപടിക്കെതിരെ ജനകീയ സമരത്തിനൊപ്പം സി പി എം നിയമ പോരാട്ടവുമാരംഭിച്ചു. സിപിഎം കുമ്പള ഏരിയ സെക്രട്ടറി സിഎ സുബൈർ ഇതു സംബന്ധിച്ചു ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തു. നാഷണൽ ഹൈവേ നിയമ പ്രകാരം 60 കിലോമീറ്റർ ദൂരത്തിലായിരിക്കണം ടോൾ ബൂത്തെന്നു വ്യവസ്ഥയുണ്ടെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ കുമ്പള ടോൾ ബൂത്ത്‌ 22കിലോമീറ്റർ ദൂരത്തോൽസ്ഥാപിക്കാനാണ് നീക്കം. ഇതിനെതിരെ സി എച്ച് കുഞ്ഞമ്പു എം എൽ എ, …

പൊയിനാച്ചിയിലെ ദൈനബി അന്തരിച്ചു

കാസര്‍കോട്: തളങ്കര സ്വദേശിയും പൊയിനാച്ചിയില്‍ താമസക്കാരനുമായ പരേതനായ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ദൈനബി (78) അന്തരിച്ചു. മക്കള്‍: അഷ്‌റഫ്, അബ്ദുല്‍ മജീദ് (ദുബൈ), സൈഫുന്നിസ, ശരീഫ് (ബഹ്‌റൈന്‍). മരുമക്കള്‍: മൂസ കാഞ്ഞങ്ങാട്, നജ്മുന്നിസ, ആമിന, റസിയ. സഹോദരങ്ങള്‍: ബീഫാത്തിമ, പരേതരായ അബ്ദുല്‍ ഖാദര്‍ ഹാജി പൊയിനാച്ചി, അബ്ദുല്ല തെരുവത്ത്.

പട്ടോട് ചാലക്കാട്ട് മാണിക്കം അന്തരിച്ചു

ചെറുവത്തൂര്‍: പട്ടോട് ചാലക്കാട്ട് മാണിക്കം(75) അന്തരിച്ചു. മക്കള്‍: രുഗ്മിണി, പ്രകാശന്‍, സുകുമാരന്‍, പരേതയായ ലീല, മാലതി, ബിന്ദു, രജനി, രേഷ്മ. മരുമക്കള്‍: ശ്യാമള (ചിറക്കുണ്ട്), ജയശ്രീ (വലിയ പൊയില്‍), സുഭാഷ് (എളേരി), നാരായണന്‍ (ചിറക്കുണ്ട്), ഗിരീഷ് (ചിറപ്പുറം), സുരേഷ് (പടന്നക്കാട്), (സഞ്ജയ് മംഗലാപുരം).