പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.81, കൂടുതല്‍ പേര്‍ വിജയിച്ചത് സയന്‍സ് ഗ്രൂപ്പില്‍
തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ഫലം മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 370642 കുട്ടികള്‍ പരീക്ഷയെഴുതി. 288394 പേര്‍ഉപരിപഠനത്തിന് യോഗ്യരായി. 77.81 ആണ് വിജയശതമാനം. മുന്‍ വര്‍ഷം ഇത് 78.69 ശതമാനം ആയിരുന്നു. സയന്‍സ് ഗ്രൂപ്പില്‍ 83.25 ആണ് വിജയം. ഹ്യുമാനിറ്റീസില്‍ 69.16, കൊമേഴ്‌സില്‍ 74.21 എന്നിങ്ങനെയാണ് വിജയശതമാനം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 73.23 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. 30145 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വര്‍ഷം 39,242 പേര്‍ക്കായിരുന്നു ലഭിച്ചിരുന്നത്. …