കണ്ടങ്കാളിയിൽ പേരമകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

കണ്ണൂർ : പയ്യന്നൂർ കണ്ടങ്കാളിയിൽ പേരമകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. 88 വയസ്സുകാരിയായ മണിയറ കാർത്യായനിയാണ് മരിച്ചത്. ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രിയിലാണ് മണം സംഭവിച്ചത്. ഈ മാസം പതിനൊന്നാം തീയതിയാണ് കിടപ്പ് രോഗിയായ കാർത്യായനിയെ പേരമകൻ റിജു മദ്യലഹരിയിൽ ക്രൂരമായി മർദ്ദിച്ചത്. റിജു കാർത്ത്യായനിയുടെ തല ചുമരിൽ ഇടിക്കുകയും ചവിട്ടുകയും ചെയ്തതായി ഹോം നഴ്സ് മൊഴി നൽകിയിരുന്നു. പരിക്കേറ്റ കാർത്യനിയെ ആദ്യം പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. പരേതനായ പൂക്കുടി ചിണ്ടൻ ആണ് കാർത്യായനി അമ്മയുടെ ഭർത്താവ്. മക്കൾ: ലീല, പരേതനായ ഗംഗാധരൻ. മരുമക്കൾ: ചന്ദ്രൻ, യമുന.സഹോദരങ്ങൾ: പത്മനാഭൻ (റിട്ട. ഉദ്യോഗസ്ഥൻ പഞ്ചാബ് നാഷണൽ ബാങ്ക്), വേലായുധൻ (റിട്ട. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ), പരേതരായ കരുണാകരൻ (റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ), രാഘവൻ (റിട്ട. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ). മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page