ട്രെയിന്‍ തട്ടി മരിച്ചയാളുടെ പേഴ്‌സില്‍ നിന്നു പണം അടിച്ചുമാറ്റി; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: ട്രെയിന്‍ തട്ടി മരിച്ചയാളുടെ പഴ്‌സില്‍ നിന്നു പണം മോഷ്ടിച്ച എസ്.ഐ.യെ സസ്‌പെന്റ് ചെയ്തു. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ സമീറിനെതിരെയാണ് റൂറല്‍ പൊലീസ് ജില്ലാ മേധാവി അച്ചടക്ക നടപടിയെടുത്തത്.ട്രെയിന്‍ തട്ടി മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ പഴ്‌സില്‍ നിന്നുമാണ് പണം മോഷ്ടിച്ചത്. യുവാവിന്റെ പോക്കറ്റില്‍ കണ്ട പേഴ്‌സില്‍ 8000 രൂപ ഉണ്ടായിരുന്നതായി പൊലീസ് നേരത്തെ എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതില്‍ നിന്നാണ് 3000 രൂപ എസ്.ഐ കൈക്കലാക്കിയതെന്നു പറയുന്നു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്.

മാങ്ങാട്ട് പള്ളിയിലേക്ക് പോയ യുവാവിനെ കാണാതായി

കാസര്‍കോട്: ശനിയാഴ്ച രാത്രി മുതല്‍ കാണാതായ യുവാവിനെ കണ്ടെത്താനായി തെരച്ചില്‍ തുടരുന്നു. മാങ്ങാട്ടെ അബുവിന്റെ മകന്‍ മാഹിന്‍ നഹീമി(24)നെ രാത്രി 11 മണിയോടെയാണ് കാണാതായത്. പള്ളിയിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് സ്‌കൂട്ടിയുമായി വീട്ടില്‍ നിന്നു ഇറങ്ങിയത്. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കാണുന്നില്ലെന്നു വ്യക്തമായത്. യുവാവിനെ കണ്ടു കിട്ടുന്നവര്‍ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണം. ഫോണ്‍: 04994 284 100യുവാവിനെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുന്നതായി പൊലീസ് പറഞ്ഞു.

കുറ്റിക്കോലില്‍ റബ്ബര്‍ കര്‍ഷകന്‍ ഷെഡ്ഡില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കുറ്റിക്കോല്‍, ഞെരുവില്‍ റബ്ബര്‍ കര്‍ഷകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പന്നാരക്കുന്നേല്‍ ഹൗസിലെ പരേതനായ മാധവന്റെ മകന്‍ പി. രാജന്‍ (69) ആണ് ജീവനൊടുക്കിയത്. ശനിയാഴ്ച രാത്രി പത്തു മണിയോടെ കൊടക്കുഴിയിലുള്ള റബ്ബര്‍ തോട്ടത്തിലെ റബ്ബര്‍ പുരയിലാണ് രാജനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ താഴെയിറക്കി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആരോഗ്യ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നു സംശയിക്കുന്നു. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ചെങ്കള നായനാര്‍ …

മാഹി മദ്യം ബാഗിലാക്കി കൊണ്ടു വന്നു വില്‍പ്പന; തൃക്കരിപ്പൂര്‍, വെള്ളാപ്പില്‍ ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: മാഹി മദ്യം കടത്തിക്കൊണ്ടു വന്ന് വില്‍പ്പനയ്ക്കു ശ്രമിച്ച ആള്‍ അറസ്റ്റില്‍. വലിയപറമ്പ്, പാറക്കടവത്തെ പി.കെ രാജേഷി(40)നെയാണ് ചന്തേര എസ്.ഐ കെ. സതീശ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. തൃക്കരിപ്പൂര്‍, വെള്ളാപ്പ് ജംഗ്ഷനില്‍ വച്ച് ശനിയാഴ്ച വൈകുന്നേരമാണ് അറസ്റ്റ്. പൊലീസ് വാഹനം കണ്ട് പരുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് സംഘം രാജേഷിന്റെ ഷോള്‍ഡര്‍ ബാഗ് പരിശോധിച്ചപ്പോഴാണ് നാലു ലിറ്റര്‍ മാഹി നിര്‍മ്മിത ഇന്ത്യന്‍ വിദേശ മദ്യം കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ സുധീഷ് ഓരി, അജിത്ത് എന്നിവരും …

ദേര്‍ളക്കട്ടയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനം കൊള്ളയടിക്കാന്‍ ശ്രമം; കാസര്‍കോട്, കാഞ്ഞങ്ങാട് സ്വദേശികള്‍ പിടിയില്‍, ഒരാള്‍ രക്ഷപ്പെട്ടു, ഗ്യാസ് കട്ടറും പിടികൂടി

മംഗ്‌ളൂരു: കോണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദേര്‍ളക്കട്ട ജംഗ്ഷനില്‍ മുത്തൂറ്റ് ഫിനാന്‍സ് കൊള്ളയടിക്കാന്‍ ശ്രമം. കാസര്‍കോട് സ്വദേശികളായ രണ്ടു പേര്‍ പിടിയില്‍. ഒരാള്‍ രക്ഷപ്പെട്ടു. കാഞ്ഞങ്ങാട് സ്വദേശി മുരളി, കാസര്‍കോട്ടെ ഹര്‍ഷാദ് എന്നിവരാണ് പിടിയിലായത്. സ്ഥലത്തു നിന്നു രക്ഷപ്പെട്ട കാസര്‍കോട്ടെ അബ്ദുല്‍ സലാമിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. ശനിയാഴ്ച രാത്രിയാണ് സംഭവം. ദേര്‍ളക്കട്ട ജംഗ്ഷനിലെ എസ്എം ടിമ്പേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സിലാണ് മുത്തൂറ്റ് ഫിനാന്‍സിന്റെ ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിട്ട് പൂട്ടു മുറിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അലാറം …

ബൈക്കില്‍ ലോറിയിടിച്ച് പൊലീസുകാരന് ദാരുണാന്ത്യം

കാസര്‍കോട്: ബൈക്കില്‍ ലോറിയിടിച്ച് പൊലീസുകാരന്‍ മരിച്ചു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ വിനീഷ് (35)ആണ് മരിച്ചത്. ഞായറാഴ്ച ഒന്‍പതു മണിയോടെ പടന്നക്കാട് റെയില്‍വെ മേല്‍പ്പാലത്തിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ വിനീഷ് അപകടസ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കരിവെള്ളൂരിലെ വീട്ടില്‍ നിന്നു ഹൊസ്ദുര്‍ഗ് സ്‌റ്റേഷനിലേക്ക് ഡ്യൂട്ടിക്ക് വരുന്നതിനിടയിലാണ് അപകടം. വിനീഷിന്റെ അപകടമരണം സഹപ്രവര്‍ത്തകരെയും കുടുംബത്തെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി. മരണവിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ജില്ലാ ആശുപത്രിയിലെത്തി.

മദ്യലഹരിയില്‍ ഗൃഹനാഥനെ കോടാലികൊണ്ട് വെട്ടി; പിതൃസഹോദര പുത്രന്‍ അറസ്റ്റില്‍

കണ്ണൂര്‍: മദ്യലഹരിയില്‍ ഗൃഹനാഥനെ കോടാലി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച പിതൃസഹോദരപുത്രനെ പൊലീസ് അറസ്റ്റു ചെയ്തു. കുടിയാന്മല, പുലിക്കുരുമ്പ, പുറഞ്ഞാണിക്ക് സമീപത്തെ മരുതുകുഴിയില്‍ സണ്ണി തോമസി(51)നെയാണ് കുടിയാന്മല പൊലീസ് ഇന്‍സ്‌പെക്ടര്‍ എം എന്‍ ബിജോയിയും സംഘവും അറസ്റ്റു ചെയ്തത്.വേങ്കുന്നിലെ മരുതുംകുഴിയില്‍ ജയിംസി(51)നെയാണ് ആക്രമിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് അക്രമം. പിതൃസഹോദരപുത്രനായ സണ്ണി തോമസും ജയിംസും അയല്‍വാസികളാണ്. വ്യാഴാഴ്ച മദ്യലഹരിയിലെത്തിയ സണ്ണി ബഹളം വച്ചു ജയിംസിന്റെ വീടിനു നേരെ കല്ലെറിഞ്ഞു. ഇതേകുറിച്ച് ചോദിക്കുന്നതിനായി ജയിംസ് വീടിനു പുറത്തിറങ്ങി. ഇതോടെ രണ്ടുപേരും തമ്മിലുള്ള വാക്കേറ്റം …

ബാങ്ക് ജീവനക്കാരിയുടെ മരണം കൊലപാതകമാണെന്ന് പരാതി; പുനരന്വേഷണത്തിനു ഉത്തരവ്

കണ്ണൂര്‍: എസ് ബി ഐ ശാഖാ മാനേജര്‍ ആയിരുന്ന പഴയങ്ങാടി, അടുത്തില കൊട്ടില വീട്ടില്‍ ടി കെ ദിവ്യയുടെ ദുരൂഹ മരണം സംബന്ധിച്ച് പുനരന്വേഷണത്തിനു ഉത്തരവ്. കണ്ണൂര്‍, റൂറല്‍ പൊലീസ് മേധാവി അനൂജ് പലിവാള്‍ ആണ് പുനരന്വേഷണത്തിനു ഉത്തരവിട്ടത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി കീര്‍ത്തിബാബുവിനാണ് അന്വേഷണ ചുമതല. അടുത്തിലയിലെ ഉണ്ണികൃഷ്ണനാണ് ഭര്‍ത്താവ്. ദിവ്യ പട്ടികജാതി വിഭാഗത്തിലും ഭര്‍ത്താവ് മറ്റൊരു സമുദായക്കാരനുമാണ്. ഇരുവരുടെയും പുനര്‍വിവാഹമായിരുന്നു. 2024 ജനുവരി 24ന് ആണ് കെ ദിവ്യയെ വീടിന്റെ മുകള്‍ …

സി ബി ഐ ചമഞ്ഞ് മുന്‍ പ്രവാസിയുടെ മൂന്നേകാല്‍ കോടിരൂപ തട്ടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍: സി ബി ഐ ഉദ്യോഗസ്ഥരെന്ന വ്യാജേന മുന്‍പ്രവാസിയുടെ മൂന്നേകാല്‍ കോടി രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. രാജസ്ഥാന്‍, ജയ്പൂര്‍, തിരുപ്പതി, ബാലാജിനഗര്‍ സ്വദേശി ഭവ്യബെന്‍ സ്വാളി(20)നെയാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി കീര്‍ത്തി ബാബുവും സംഘവും അറസ്റ്റു ചെയ്തത്. തളിപ്പറമ്പ്, പാളിയത്ത് പറമ്പ് സ്വദേശി കാരോത്തു വളപ്പിലെ ഭാര്‍ഗവ(74)നാണ് തട്ടിപ്പിനു ഇരയായത്. താമരശ്ശേരി സ്വദേശി എം പി ഫഹ്‌മിജവാദ് (22), ഗുരുവായൂര്‍, തൈക്കാട്ടില്‍ ടി ഡി ഡെയ്ജല്‍ ഡെന്നീസ് (28) എന്നിവര്‍ …

ആണ്ടി മൂസോറുംപാറ്റേട്ടിയും | ഭാഗം 10 | Kookkanam Rahman

കുഞ്ഞപ്പു, സുലൈമാന്റെ പീടികയില്‍ നിന്ന് ഒരു ഗ്ലാസ് ചായയും കുടിച്ച് ബീഡിയും പുകച്ചിരിക്കുന്നതിനിടയിലാണ് കണ്ണനും രാമനും ചന്തുവും അമ്പുവും അവിടേക്ക് കടന്നു വന്നത്. എല്ലാവരും പീടികയിലേക്ക് കയറുമ്പോള്‍ തന്നെ ഓരോ ചായക്ക് ഓഡര്‍ നല്‍കിയിരുന്നു.ചായ കയ്യിലെത്തും മുമ്പ് വന്നവരും ഇരുന്നവരും നാട്ടുവര്‍ത്തമാനത്തിലേക്ക് കടന്നു.എന്റെ പൊന്ന് മനുഷ്യന്മാരെ ഞാന്‍ ഇന്നലെ ഒരു കാഴ്ച കണ്ടു. എന്നാലോ അതങ്ങനെ പറയാനും പറ്റില്ല. പലതും പറഞ്ഞു ചിരിക്കുന്നതിനിടയിലാണ് തലയ്ക്ക് കയ്യടിച്ചു കൊണ്ട് കുഞ്ഞപ്പു ഒരു വഷളന്‍ ചിരിയോടെ അത് പറഞ്ഞത്.അത് കേട്ട …

ബദിയഡുക്കയില്‍ റോഡ് അറ്റകുറ്റപ്പണികള്‍ക്ക് മൂന്നരക്കോടിരൂപ

ബദിയഡുക്ക: ബദിയഡുക്ക പഞ്ചായത്ത് കൃഷിക്കും കര്‍ഷകര്‍ക്കും സഹായം ലഭ്യമാക്കുന്നതിനു 90 ലക്ഷം രൂപ ബജറ്റില്‍ വക കൊള്ളിച്ചു. കുടിവെള്ള പദ്ധതികള്‍ക്കു 75 ലക്ഷം രൂപയും മോഡല്‍ എം ഡി എഫിനു 50 ലക്ഷം രൂപയും മിനി എം ഡി എഫിനു 40 ലക്ഷം രൂപയും പാര്‍പ്പിട നിര്‍മ്മാണത്തിനു മൂന്നു കോടി രൂപയും വീട് അറ്റകുറ്റപ്പണികള്‍ക്കു ഒരു കോടി രൂപയും ബജറ്റില്‍ വകകൊള്ളിച്ചു. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനു 40 ലക്ഷം രൂപ നീക്കിവച്ചു. കോടികള്‍ ചെലവഴിച്ചു കാല്‍ നൂറ്റാണ്ടോളമായി ഉപേക്ഷിച്ച …

മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തിയ 100ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍; പുതിയ വഴിതേടിയത് ലഹരിവേട്ട ശക്തമാക്കിയതിനാല്‍

തൃശൂര്‍; മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്തിയ 100 ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍. തൃശൂര്‍, അമ്മാടം സ്വദേശി കൈലാസിനെയാണ് പേരാമംഗലം പൊലീസ് അറസ്റ്റു ചെയ്തത്. ബംഗ്‌ളൂരുവില്‍ നിന്നു മയക്കുമരുന്നു കടത്തുന്നതായി പൊലീസിനു വ്യക്തമായ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൈലാസിനെ കസ്റ്റഡിയിലെടുത്തു പരിശോധിച്ചുവെങ്കിലും മയക്കുമരുന്നു കണ്ടെത്താനായില്ല. എന്നാല്‍ പൊലീസിനു സംശയം നീങ്ങിയില്ല. തുടര്‍ന്ന് പ്രതിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ മലദ്വാരത്തില്‍ മയക്കുമരുന്നു ഒളിപ്പിച്ചിട്ടുള്ളതായി കണ്ടെത്തി. ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് തൊണ്ടിമുതല്‍ …

തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിക്കുന്ന സര്‍ക്കാര്‍ നടപടി: ഏപ്രില്‍ 4 ന് യു.ഡി.എഫ് രാപ്പകല്‍ സമരം

മേല്‍പറമ്പ്: ഫണ്ട് പിന്‍വലിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ സ്തംഭനാവസ്ഥയിലാക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 4, 5 തീയതികളില്‍ പഞ്ചായത്തുകളില്‍ രാപ്പകല്‍ ബഹുജന സമരത്തിനു യുഡിഎഫ് ആഹ്വാനം ചെയ്തു. സമരം വിജയിപ്പിക്കാന്‍ ഉദുമ മണ്ഡലം മുസ്ലിം ലീഗ് കീഴ്ഘടകങ്ങളോടും പോഷക ഘടകങ്ങളോടും നിര്‍ദ്ദേശിച്ചു. പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. കെബി മുഹമ്മദ് കുഞ്ഞി ഹനീഫ ഹാജി കുന്നില്‍, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, മുഹമദ് കുഞ്ഞി പെരുമ്പള, കെ ബി എം ഷരീഫ്, എം.എച്ച്.മുഹമ്മദ് …

കാഞ്ഞങ്ങാട്ടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; കൂടെ താമസിച്ചിരുന്ന വിദ്യാര്‍ത്ഥിനികളുടെ മൊഴിയെടുത്തു

കാസര്‍കോട്: കാഞ്ഞങ്ങാട്, അതിഞ്ഞാല്‍ മന്‍സൂര്‍ നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇതിന്റെ ഭാഗമായി മരണപ്പെട്ട ചൈതന്യ കുമാരിയുടെ മുറിയില്‍ താമസിച്ചിരുന്ന മൂന്നു വിദ്യാര്‍ത്ഥിനികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൂന്നു പേരും ഹോസ്റ്റല്‍ വാര്‍ഡനെതിരെ മൊഴി നല്‍കിയതായാണ് സൂചന. മൂന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ ചൈതന്യ മൂന്നു മാസം മുമ്പാണ് നഴ്‌സിംഗ് കോളേജ് ഹോസ്റ്റലില്‍ തൂങ്ങിയത്. ഉടന്‍ താഴെയിറക്കി മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ …

സര്‍ക്കാര്‍ ഭൂമിക്കു വ്യാജ പട്ടയമുണ്ടാക്കി ആള്‍മാറാട്ടത്തിലൂടെ വില്‍പ്പന: ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കിയ റിട്ട. വില്ലേജ് ഓഫീസറെ കാറിടിച്ചു കൊല്ലാന്‍ ശ്രമം; ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കുഞ്ഞി മംഗ്‌ളൂരുവിലെ ആശുപത്രിയില്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ കയ്യാര്‍ വില്ലേജില്‍ വിമുക്തഭടന്മാര്‍ക്കു വേണ്ടി നീക്കിവച്ചിരുന്ന രണ്ടേക്കര്‍ രണ്ടു സെന്റ് സ്ഥലത്തിനു വ്യാജ പട്ടയം ഉണ്ടാക്കി തട്ടിയെടുക്കുകയും 41 വര്‍ഷത്തിനു ശേഷം അതിനു തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നികുതിയടച്ച ശേഷം വീണ്ടും ആള്‍മാറാട്ടം നടത്തി വിറ്റു കോടികള്‍ തട്ടിയെടുക്കുകയും ചെയ്തതായി ആരോപണം.സര്‍ക്കാര്‍ ഭൂമി ഇത്തരത്തില്‍ തട്ടിയെടുത്തു വില്‍പ്പന നടത്തുന്ന വന്‍മാഫിയ സംഘം ജില്ലയില്‍ ഇപ്പോഴും വിലസുന്നുണ്ടെന്നു ഇതു സംബന്ധിച്ചു വിജിലന്‍സ് ഡയറക്ടര്‍ക്കും, ലാന്റ്് റവന്യു കമ്മീഷണര്‍ക്കും ജില്ലാകളക്ടര്‍ക്കും പരാതി നല്‍കി.ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു പരാതിക്കാരനായ …

തരിശു ഭൂമിയില്‍ പൊന്ന് വിളയിച്ച് ബെള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രം

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ വിഷ മഴ പെയ്ത ബെള്ളൂരിലെ പാവപ്പെട്ട രോഗികള്‍ക്ക് വിഷ രഹിത പച്ചക്കറി നല്‍കണമെന്ന ഒരു കൂട്ടം ആരോഗ്യ വകുപ്പ് ജീവനക്കാരുടെ നിശ്ചയ ദാര്‍ഢ്യം തരിശു ഭൂമിയില്‍ പൊന്നു വിളയിച്ചു. മരുന്നിനു പുറമേ പച്ചക്കറി കൂടി നല്‍കുക എന്ന ദൗത്യവുമായി കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരോടൊപ്പം ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയും ഇതര സര്‍ക്കാര്‍ വകുപ്പുകളും സംഘം ചേര്‍ന്നതോടെ തരിശു ഭൂമിയില്‍ ക്വിന്റല്‍ കണക്കിന് ജൈവ പച്ചക്കറി വിളഞ്ഞു. ബെള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരാണ് ഗ്രാമ പഞ്ചായത്തിന്റെയും …

പനയാല്‍, കുതിക്കോട്ടെ വീട്ടില്‍ നിന്നു ആറരപവന്‍ സ്വര്‍ണ്ണം മോഷണം പോയി

കാസര്‍കോട്: വീട്ടിലെ അലമാരയുടെ ഡ്രോവറില്‍ സൂക്ഷിച്ചിരുന്ന ആറരപവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച പോയതായി പരാതി. പനയാല്‍, കുതിരക്കോട്, കാലിച്ചാമരം മാണിക്യത്തില്‍ കെ നാരായണന്റെ വീട്ടിലാണ് കവര്‍ച്ച. മാര്‍ച്ച് 16നും 26നും ഇടയിലുള്ള സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയ ആരോ സ്വര്‍ണ്ണം കൈക്കലാക്കുകയായിരുന്നുവെന്നു നാരായണന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ദേശീയപാതയില്‍ അപകടം പതിവായി; രണ്ടാഴ്ച്ചയ്ക്കകം നിരവധി അപകടങ്ങള്‍, രണ്ടു മരണം, നിരവധി പേര്‍ക്ക് പരിക്ക്, ആരിക്കാടിയില്‍ ലോറിയിടിച്ച് മീഡിയന്‍ തകര്‍ന്നു

കാസര്‍കോട്: കുമ്പള, ആരിക്കാടിക്കോട്ടയ്ക്ക് സമീപത്ത് ലോറിയിടിച്ച് ദേശീയപാതയിലെ മീഡിയന്‍ തകര്‍ന്നു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം. ഗോവയില്‍ നിന്നു കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറി ഇടിച്ചാണ് മീഡിയന്‍ തകര്‍ന്നു വീണത്.നിര്‍മ്മാണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന ദേശീയപാതയില്‍ അപകടം പതിവായത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ നിരവധി അപകടങ്ങളാണ് ഉണ്ടായത്. ഷിറിയ പെട്രോള്‍ പമ്പിനു സമീപത്തുണ്ടായ അപകടത്തില്‍ മെഡിക്കല്‍ റെപ്രസെന്റേറ്റീവ് ജയചന്ദ്രനും മൊഗ്രാല്‍ പാലത്തിനു സമീപത്തുണ്ടായ അപകടത്തില്‍ മുസോടിയിലെ അബ്ദുള്‍ അസീസിനും ജീവന്‍ നഷ്ടമായി. ബുധനാഴ്ച കുമ്പള ജംഗ്ഷനില്‍ ഉണ്ടായ അപകടത്തില്‍ ഉപ്പയ്ക്കും …