ഭാര്യയുമായുള്ള പിണക്കം; കൊടക്കാട് വെള്ളച്ചാലിലെ ജെസിബി ഉടമയായ യുവാവ് വീട്ടില്‍ തൂങ്ങി മരിച്ചു

കാസര്‍കോട്: ജെസിബി ഉടമയായ യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടക്കാട് വെള്ളച്ചാലിലെ വന്നലോത്ത് താമസിക്കുന്ന കെ സുധാകര രാജു(36)വാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് യുവാവിനെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചീമേനി പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ആന്ധ്ര ചിറ്റൂര്‍ സ്വദേശിയായ സുധാകര രാജു വര്‍ഷങ്ങളായി വന്നലോത്ത് വീടെടുത്ത് കുടുംബസമേതം താമസിച്ചു വരികയായിരുന്നു. ഭാര്യയുമായുള്ള പിണക്കത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം.

പ്ലസ് ടു വിദ്യാര്‍ത്ഥിനി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുക്കം കാരശ്ശേരി പഞ്ചായത്തിലെ കൊടിയത്തൂരിലാണ് സംഭവം. ഗോതമ്പ് റോഡ് സ്വദേശിയായ ജയപ്രകാശിന്റെ മകള്‍ അനന്യ(17)യാണ് ആത്മഹത്യ ചെയ്തത്. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ആയിരുന്നു.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മുക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തോട്ടുമുക്കം സെന്റ്തോമസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു.

കട്ടത്തടുക്കയില്‍ ട്രാന്‍സ്‌ഫോര്‍മറിനു മുകളില്‍ ആല്‍മരത്തിന്റെ ശിഖരം പൊട്ടിവീണു; 4 വൈദ്യുത തൂണുകള്‍ തകര്‍ന്നു

കാസര്‍കോട്: കട്ടത്തടുക്കയില്‍ ആല്‍മരത്തിന്റെ ശിഖരം ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ പൊട്ടിവീണു. 4 വൈദ്യുത തൂണുകള്‍ തകര്‍ന്നു. വൈദ്യുതി തടസപ്പെട്ടതോടെ പ്രദേശം ഇരുട്ടിലായി. ശനിയാഴ്ച രാത്രിയിലുണ്ടായ കാറ്റിലും മഴയിലുമാണ് അപകടം നടന്നത്. സംഭവം രാത്രിയിലായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ട്രാന്‍സ്‌ഫോര്‍മറിലേക്ക് ചാഞ്ഞുകിടക്കുന്ന ആല്‍മരത്തിന്റെ ശിഖരങ്ങള്‍ വെട്ടിമാറ്റണമെന്ന് നാട്ടുകാര്‍ നിരവധിതവണ കെഎസ്ഇബി അധികൃതരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചെവിക്കൊണ്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. അധികൃതരുടെ അനാസ്ഥയാണ് ഇതിന് ഇടവരുത്തിയതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.

കുമ്പള കോയിപ്പാടിയിലെ ഭര്‍തൃമതിയായ 21 കാരിയെ കാണാതായി

കാസര്‍കോട്: ഭര്‍തൃമതിയായ 21 കാരിയെ കാണാതായതായി പരാതി. കുമ്പള കോയിപ്പാടിയിലെ അബ്ദുല്‍ മജീദിന്റെ ഭാര്യ അശ്രീനയെയാണ് ശനിയാഴ്ച പുലര്‍ച്ചേ മൂന്നുമുതല്‍ കാണാതായത്. ഭര്‍ത്താവിന്റെ പരാതിയില്‍ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു. അതിനിടെ യുവതി മംഗളൂരുവിലുള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

30 കോടിയുടെ സമ്മാനത്തുക കാമുകിയെ ഏല്‍പിച്ചു; പണവുമായി മറ്റൊരു കാമുകനൊപ്പം ഒളിച്ചോടി കാമുകി

കാമുകന്‍ നല്‍കിയ 30 കോടി രൂപയുടെ ജാക്ക്‌പോട്ടുമായി കാമുകി മറ്റൊരു കാമുകനൊപ്പം ഒളിച്ചോടി. കനേഡിയന്‍ പൗരനായ വിന്നിപെഗില്‍ നിന്നുള്ള ലോറന്‍സ് കാംബെല്ല എന്ന യുവാവാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ടിക്കറ്റ് മാറി പണമെടുക്കുന്നതിന് ചില നിയമപരമായ തടസങ്ങളുണ്ടായതുകൊണ്ടാണ് താന്‍ ടിക്കറ്റ് കാമുകിയെ ഏല്‍പ്പിച്ചതെന്നാണ് യുവാവ് പറയുന്നത്. കഴിഞ്ഞ വര്‍ഷമാണ് ലോറന്‍സ് ടിക്കറ്റെടുത്തത്. സമ്മാനം ലഭിച്ചെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ തനിക്ക് ടിക്കറ്റ് മാറിയെടുക്കാനായില്ല. ഇതേ തുടര്‍ന്ന് ലോട്ടറി ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു. അവരുടെ ഉപദേശപ്രകാരം കാമുകിയായ ക്രിസ്റ്റല്‍ ആന്‍ മക്കേയോട് …

കാസര്‍കോട് മുന്‍ ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയെ കേരള കേഡറില്‍നിന്ന് മാറ്റി കര്‍ണാടക കേഡറില്‍ ഉള്‍പ്പെടുത്താന്‍ ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി.ശില്‍പയെ ഹോം കേഡറായ കര്‍ണാടകയില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്തു കര്‍ണാടക സ്വദേശിയായ ഡി.ശില്‍പ നല്‍കിയ ഹര്‍ജിയിലാണു നടപടി. ഹര്‍ജിക്കാരിയെ കേരള കേഡറില്‍ ഉള്‍പ്പെടുത്തിയത് തെറ്റായിട്ടാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് കെ.വി.ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കര്‍ണാടക കേഡറില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ രണ്ടുമാസത്തിനുള്ളില്‍ തീരുമാനമെടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.കേരള പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ എഐജിയാണ് ഹര്‍ജിക്കാരി. 2015 ല്‍ കേഡര്‍ നിര്‍ണയിച്ചപ്പോഴുള്ള …

ദൈഗോളി ശ്രീ സായി നികേതന ആശ്രമത്തിലെ അന്തേവാസിയായ യുവതിയെ കാണാതായി

കാസര്‍കോട്: മഞ്ചേശ്വരം ദൈഗോളി ശ്രീ സായി നികേതന ആശ്രമത്തിലെ അന്തേവാസിയായ യുവതിയെ കാണാതായതായി പരാതി. ഹിന്ദി മാത്രം സംസാരിക്കുന്ന സോണാലി എന്ന സാന്തി(30)യെയാണ് വ്യാഴാഴ്ച വൈകീട്ട് ആറുമുതല്‍ ആശ്രമത്തില്‍ നിന്നും കാണാതായത്. കാണാതാകുമ്പോള്‍ ചുവപ്പ് നിറത്തിലുള്ള നൈറ്റിയും നീല നിറത്തിലുള ഷാള്‍ ധരിച്ചിട്ടുണ്ട്. മാനസിക അസ്വസാത്ഥ്യം പ്രകടിപ്പിക്കുന്നതായി പറയുന്നു. കണ്ട് കിട്ടുന്നവര്‍ താഴെ പറയുന്ന ഫോണ്‍ നമ്പറുകളിലൊ, അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കാന്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു. ഫോണ്‍: എസ്.എച്ച്.ഒ 9497947263, 9946022468(എസ്‌ഐ), 04998 272640(മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍)

ഉദുമ ഉദയമംഗലം സ്വദേശി അബ്ദുല്‍ മജീദ് അന്തരിച്ചു

ഉദുമ: ഉദയമംഗലം പിഎം ഹൗസില്‍ അബ്ദുല്‍ മജീദ് (44) അന്തരിച്ചു. ഉദയമംഗലം യൂണിറ്റ് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റായിരുന്നു. പരേതനായ ഉടുമ്പ് മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: റുക്‌സാന. സഹോദരങ്ങള്‍: അബ്ദുല്ലക്കുഞ്ഞി, ജമാല്‍, അബ്ദുല്‍ റഹിമാന്‍, യൂസഫ്(മൂവരും ഗള്‍ഫ്), റുഖിയ കീഴൂര്‍, പരേതയായ മറിയമ്മ.

കാസര്‍കോട് നഗരത്തിലെ ഭാരത് ഗ്യാസ് ഏജന്‍സി ഷോറൂമില്‍ കവര്‍ച്ച; ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് മോഷ്ടാക്കള്‍ അകത്തുകടന്നു, 2.95 ലക്ഷം മോഷണം പോയി, പൊലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: പ്രസ്‌ക്ലബ് ജംങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഭാരത് ഗ്യാസ് ഏജന്‍സി ഷോറൂമില്‍ കവര്‍ച്ച. അകത്തുള്ള മേശവലിപ്പില്‍ സൂക്ഷിച്ച 2,95,360 രൂപ മോഷണം പോയി. ഉടമ തളങ്കര സ്വദേശിനി കെ ആമിനയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെ ഷോറൂം തുറന്നപ്പോഴാണ് മേശ വലിപ്പിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പെട്ടത്. മൂന്നു ദിവസം നടന്ന ഇടപാടുകളിലെ പണം ബാങ്കില്‍ അടക്കാന്‍ വൈകിയിരുന്നു. അതിനാലാണ് ഇത്രയും തുക ഷോറൂമിലുണ്ടായിരുന്നതെന്ന് ഉടമ പറഞ്ഞു.

രാജ്യത്ത് കോവിഡ് കേസുകൾ 3000 കടന്നു, കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ 3000 കടന്നു. 3395 പേർക്കാണ് ഇന്ത്യയിൽ നിലവിൽ കോവിഡുള്ളത്. കേരളത്തിലാണ് കൂടുതൽ. 1336 കേസുകൾ. മഹാരാഷ്ട്ര(467), ഡൽഹി(375), ഗുജറാത്ത്(265), കർണാടക(234) സംസ്ഥാനങ്ങളിലും കേസുകൾ വർധിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണങ്ങളും റിപ്പോർട്ട് ചെയ്തു.മേയ് 22ന് 257 കോവിഡ് കേസുകൾ മാത്രമാണ് രാജ്യത്തുണ്ടായിരുന്നത്. കോവിഡ് വകഭേദങ്ങളായ എൻബി.1.8.1, എൽഎഫ്.7, എക്സ്എഫ്ജി,ജെഎൻ.വൺ എന്നിവയാണ് വ്യാപനത്തിനു കാരണമായത്. നിരീക്ഷണം തുടരുകയാണെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. രാജീവ് ബഹൽ അറിയിച്ചു.

സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് ശമനം, നാല് ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സീസണിലെ ആദ്യ തീവ്രമഴ ദിവസങ്ങള്‍ അവസാനിക്കുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയെക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.നിലവില്‍ നാല് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്. പ്രത്യേക ജാഗ്രത നിര്‍ദ്ദേശം തുടരുന്ന സാഹചര്യത്തില്‍ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. …

ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം: വാളയാർ കേസിലെ പ്രതി അറസ്റ്റിൽ

പാലക്കാട്: ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചതിനു വാളയാർ കേസിലെ പ്രതി അറസ്റ്റിൽ. വാളയാർ അട്ടപ്പുളത്ത് സഹോദരിമാർ പീഡനത്തിനിരയായി മരിച്ച കേസിലെ അഞ്ചാം പ്രതിയായ അരുൺ പ്രസാദ്(24) ആണ് പിടിയിലായത്. വാളയാർ കേസിൽ ജുവനൈൽ കോടതി ഇയാൾക്കു ജാമ്യം നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയാണു വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ബലാത്സംഗ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, വീട്ടിൽ അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. …

നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ആക്രമിക്കാൻ ഒരുങ്ങി, വെടിവെച്ച് കീഴ്‌പ്പെടുത്തി വനിതാ എസ്ഐ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ വനിതാ എസ്ഐ വെടിവെച്ച് കീഴ്‌പ്പെടുത്തി. പ്രതിയായ കമൽ കിഷോറിനെയാണ് സബ് ഇൻസ്‌പെക്ടർ സക്കീന ഖാൻ വെടിവെച്ചത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്ത് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. മെയ് 28-ന് മഡെയ്ഗഞ്ച്‌ പ്രദേശത്ത് കിഷോർ ഒളിച്ചിരിക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു സംഭവം. ഒളിത്താവളത്തിന് സമീപം എത്തിയ പൊലീസിനെ കണ്ടതോടെ വെടിയുതിർത്ത് രക്ഷപ്പെടാനായിരുന്നു പ്രതിയുടെ ശ്രമം. ഇതോടെ അന്വേഷണസംഘത്തിലുണ്ടായിരുന്ന സാക്കിന ഖാൻ അതിസാഹസികമായി പ്രതിയെ വെടിവെച്ച് …

സംസ്ഥാനത്ത് ജൂൺ 4 വരെ മഴ തുടരും; സ്കൂൾ തുറക്കുന്നതിൽ ഇന്നത്തെ കാലാവസ്ഥ നിർണായകം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 4 വരെ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കുമെന്നാണ് നിലവിലെ തീരുമാനമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു. എന്നാൽ ഞായറാഴ്ചത്തെ ഉൾപ്പെടെ കാലാവസ്ഥ സാഹചര്യം വിലയിരുത്തിയതിനു ശേഷം മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി ഇക്കാര്യത്തിൽ മാറ്റം വരുത്തണമോയെന്നു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ മഴയിൽ നേരിയ കുറവ് വന്നതോടെ ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് നൽകി. …

മകളുടെ വിവാഹ തലേന്ന് കേക്ക് തൊണ്ടയിൽ കുടുങ്ങി; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

മലപ്പുറം: കേക്ക് തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. താനാളൂർ മഹല്ല് ജുമാ മസ്ജിദിന് സമീപം സൈനബ (44)യാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.വ്യാഴാഴ്ച വൈകീട്ട് ചായ കുടിക്കുന്നതിനിടെ പലഹാരമായ കപ്പ് കേക്കിന്റെ അവശിഷ്ടം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകീട്ടോടെ മരണം സംഭവിച്ചു. ശനിയാഴ്ച സൈനബയുടെ മകൾ ഖൈറുന്നീസയുടെ വിവാഹം നടക്കാനിരിക്കെയായിരുന്നു സംഭവം. പ്രത്യേകസാഹചര്യത്തിൽ വെള്ളിയാഴ്ച തന്നെ മകളുടെ നിക്കാഹ് …

വിൽപ്പനക്കായി കൊണ്ടുവന്ന മെത്താഫിറ്റാമിനുമായി ബാരിക്കാട് കല്ലക്കട്ട സ്വദേശി അറസ്റ്റിൽ

കാസർകോട്: വിൽപ്പനക്കായി എത്തിച്ച 3.49 ഗ്രാം മെത്താഫിറ്റാമിനുമായി ബാരിക്കാട് കല്ലക്കട്ട സ്വദേശി എക്സൈസിന്റെ പിടിയിലായി. നിരവധി അബ്കാരി കേസുകളിലെ പ്രതി കല്ലക്കട്ടയിലെ ബി അനീഷാ(36)ണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻ്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ കല്ലക്കട്ടയിലെ ബസ്സ്റ്റോപ്പിന് സമീപത്ത് വച്ചാണ് സർക്കിൾ ഇൻസ്പെക്ടർ കെ എസ് പ്രശോഭും സംഘവും യുവാവിനെ പിടികൂടിയത്. സംശയകരമായ സാഹചര്യത്തിൽ കണ്ട യുവാവിനെ ചോദ്യം ചെയ്തതോടെയാണ് മെത്താഫിറ്റാമിൻ കണ്ടെത്തിയത്. പ്രതി മറ്റൊരാൾക്ക് വില്പനടത്താൻ എത്തിച്ചതാണ് മയക്കുമരുന്ന് എന്ന് …

മേൽപ്പറമ്പിൽ പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

കാസർകോട്: പിക്കപ്പ് വാൻ ബൈക്കിടിച്ച് യുവാവ് മരിച്ചു. പാലക്കുന്ന് കോട്ടിക്കുളം റെയിൽവേ ഗേറ്റിനു സമീപത്തു താമസിക്കുന്ന കെ എ മുഹമ്മദ് ഷുഹൈൽ (26 ) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മേൽപ്പറമ്പ് ഗോൾഡൻ ബേക്കറിക്ക് മുൻവശം സംസ്ഥാന പാതയിൽ ആണ് അപകടമുണ്ടായത്. മുൻ പ്രവാസിയായ യുവാവ് ബൈക്കിൽ കാസർകോട്ടേക്ക് പോകുകയായിരുന്നു. റോഡ് മുറിച്ചു കടക്കാനുള്ള ശ്രമത്തിൽ പിക്കപ്പ് വാൻ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷുഹൈലിനെ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. …

ഉദുമയിലെ കെ.ശാരദ അന്തരിച്ചു

ഉദുമ: ഉദുമ സുനില്‍ നിലയത്തിലെ കെ.ശാരദ (91) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ സി.മാധവന്‍ (സഹകാരി). മക്കള്‍: സി.കെ.സത്യഭാമ (മുന്‍ പ്രിന്‍സിപ്പല്‍, പിലിക്കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ഡോ.സി.കെ. ശ്യാമള (ഹനിമാന്‍ ഹോമിയോ, കാഞ്ഞങ്ങാട്), എം.എസ്. പുഷ്പലത (മുന്‍ സെക്രട്ടറി, ചെമ്മനാട് പഞ്ചായത്ത് വനിതാ സര്‍വീസ് സഹകരണ സംഘം), എസ്.എം. ശാന്ത (മുന്‍ അധ്യാപിക, മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), എസ്.എം സുനില്‍കുമാര്‍ (അബാക്കസ് കമ്പ്യൂട്ടര്‍, ഉദുമ). മരുമക്കള്‍: പി.കെ.ചന്ദ്രന്‍ (മുന്‍ എയര്‍ ഫോഴ്‌സ് ജീവനക്കാരന്‍, പിലിക്കോട് …