ചില കെ.എസ്.ആര്‍.ടി.സി ബസുകള്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ കയറുന്നില്ല; നടപടി വേണമെന്ന് യാത്രക്കാര്‍

കാസര്‍കോട്: ബേവിഞ്ചയില്‍ ഗതാഗതം വഴിതിരിച്ചവിട്ടതിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ചിലവ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ എത്തുന്നില്ലെന്ന് പരാതി. പ്രസ് ക്ലബ് ജംങ്ഷനില്‍ യാത്രക്കാരെ ഇറക്കി പഴയ ബസ് സ്റ്റാന്‍ഡ് വഴി ഡിപ്പോയിലേക്ക് പോകുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഇത് കാരണം പുതിയ ബസ് സ്റ്റാന്‍ഡ് വഴി ചെര്‍ക്കളയിലേക്ക് പോകുന്നവര്‍ക്ക് ദുരിതമാണ് കെഎസ്ആര്‍ടിസി സമ്മാനിക്കുന്നത്. 10 രൂപ അധികം കൊടുത്ത് പുതിയ ബസ് സ്റ്റാന്‍ഡില്‍ പോകേണ്ട അവസ്ഥയാണ് ഇപ്പോള്‍. അതേസമയം ദേശീയപാത വഴി വരുന്ന പ്രൈവറ്റ് ബസുകളെല്ലാം പുതിയ ബസ് സ്റ്റാന്‍ഡിലെത്തിയാണ് പഴയ ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്നത്. യാത്രക്കാര്‍ പരാതിപ്പെട്ടതോടെ ചില കെ.എസ്.ആര്‍.ടി.സി ബസുകള്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ വന്നുപോകാന്‍ തുടങ്ങിയിട്ടുണ്ട്. ജൂണ്‍ 15നു ബേവിഞ്ചയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്നാണ് ദേശീയപാതയിലെ ഗതാഗതം വഴിതിരിച്ചുവിട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page