പാമ്പിനെ കൊണ്ട് ഭാര്യയെ കടിപ്പിച്ചു കൊന്ന കേസിലെ പ്രതി സൂരജിന് സ്ത്രീധന പീഡനക്കേസില്‍ ജാമ്യം;ജാമ്യം കിട്ടിയെങ്കിലും  വധക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍  സൂരജിന് പുറത്തിറങ്ങാനാവില്ല

കൊല്ലം: ഉത്ര വധക്കേസില്‍ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി സൂരജ് എസ്.കുമാറിനു സ്ത്രീധന പീഡനക്കേസില്‍ ജാമ്യം.ഉത്രയുടെ വധക്കേസിനൊപ്പം ക്രൈംബ്രാഞ്ച് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ച സ്ത്രീധന പീഡനക്കേസില്‍ സൂരജിന്റെ അച്ഛൻ സുരേന്ദ്ര പണിക്കര്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരാണു മറ്റു പ്രതികള്‍.പുനലൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ ഈ കേസില്‍ ഉത്രയുടെ പിതാവ് വിജയസേനൻ, സഹോദരൻ വിഷു എന്നിവരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയായി. ജാമ്യം ലഭിച്ചെങ്കിലും വധക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ സൂരജിനു പുറത്തിറങ്ങാനാവില്ല. പ്രോസിക്യൂഷനു വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിബ്ദാസും പ്രതികള്‍ക്കു വേണ്ടി അഡ്വ. അനീസ് തങ്ങള്‍ കുഞ്ഞും കോടതിയില്‍ ഹാജരായി

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page