കാസര്‍കോട്: കാസര്‍കോട്-മംഗലാപുരം റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിക്കു വര്‍ധിപ്പിച്ച ചാര്‍ജ്ജ് ഉടന്‍ പിന്‍വലിക്കണമെന്നു എന്‍.സി.പി വകുപ്പു മന്ത്രിയോടാവശ്യപ്പെട്ടു. കര്‍ണ്ണാടകയില്‍ കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ച ചാര്‍ജിനെപ്പോലെയാണ് കാസര്‍കോട്ടു നിന്നു മംഗലാപുരത്തേക്കുള്ള ചാര്‍ജ്ജും കൂട്ടിയതെന്ന് നിവേദനം ചൂണ്ടിക്കാട്ടി. ഇതു ജനങ്ങളെ കൊള്ളയടിക്കലാണെന്നു നിവേദനത്തില്‍ പറഞ്ഞു.
കാസര്‍കോടു ജില്ലയിലെ ജനങ്ങള്‍ ഉപ്പു തൊട്ടു കര്‍പ്പൂരം വരെയുള്ള സകല സാധനങ്ങള്‍ക്കും ആശ്രയിക്കുന്നതു മംഗലാപുരത്തേയാണ്. ഇതിനു പുറമെ പഠനത്തിനും ചികിത്സക്കും ജില്ലയിലെ ജനങ്ങള്‍ക്ക് ഇപ്പോഴും ആശ്രയിക്കേണ്ടിവരുന്നതു മംഗലാപുരത്തേയാണ്. തൊഴിലിനും മംഗലാപുരമാണ് ആശ്രയം. ഇത്തരം സംവിധാനങ്ങള്‍ ജില്ലയില്‍ ഉറപ്പാക്കുമെന്നു കാക്ക കാഷ്ടിക്കുന്നതു പോലെ പോകുന്നിടത്തൊക്കെ അധികൃതര്‍ പറഞ്ഞു നടക്കുന്നതല്ലാതെ ഒരു കാര്യവും ചെയ്യുന്നില്ല. ചെയ്യാന്‍ തുടങ്ങിയവ 10വും 15വും വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കുന്നതുമില്ലെന്നു ചൂണ്ടിക്കാട്ടി.
വരുമാനവും തൊഴിലുമില്ലാത്ത ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ല. അതിനു വേണ്ടി വിഷമിച്ചു മംഗലാപുരത്തു പോകേണ്ടി വരുന്നതിനു കര്‍ണ്ണാടകയിലെ ബസ് ചാര്‍ജ് കേരളം പിടിച്ചു പറിക്കുകയാണ് ഈ തീരുമാനത്തിലൂടെയെന്നു എന്‍സിപി നേതാവ് സിദ്ദിഖ് കൈക്കമ്പ കൂട്ടിച്ചേര്‍ത്തു