റെയില്‍വെയുടെ അവഗണനയ്‌ക്കെതിരെ എഐവൈഎഫിന്റെ പ്രക്ഷോഭയാത്ര സമാപിച്ചു

കാസര്‍കോട്: റെയില്‍വേ ജില്ലയോട് കാണിക്കുന്ന അവഗണനക്കെതിരെ എഐവൈ എഫ്
ജില്ലാ കമ്മറ്റി നടത്തിയ യുവജന പ്രക്ഷോഭ യാത്രയുടെ സമാപനം കാസര്‍കോട്ട് സിപിഐ സംസ്ഥാന അസി. സെക്രട്ടറി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന ട്രെയിന്‍ സര്‍വ്വീസുകള്‍ മംഗലാപുരത്തേക്ക് നീട്ടണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട്-മംഗലാപുരം റൂട്ടില്‍ പുതിയ മെമു സര്‍വ്വീസ് ആരംഭിക്കുക, നിര്‍ദ്ദിഷ്ട കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍വേ പാത യാഥാര്‍ത്ഥ്യമാക്കുക, റെയില്‍വേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, മംഗലാപുരം- തിരുവനന്തപുരം റൂട്ടില്‍ പുതിയ രാത്രികാല ട്രെയിന്‍ അനുവദിക്കുക, തിരക്ക് കൂടുതലുള്ള ട്രെയിനുകളില്‍ അധിക കോച്ച് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. ഈ ആവശ്യങ്ങളുന്നയിച്ച് നടന്ന യുവജന യാത്രയ്ക്ക് ജില്ലാ സെക്രട്ടറി എം ശ്രീജിത്ത്, ജില്ലാ പ്രസിഡണ്ട് അജിത് എം.സി, ധനീഷ് ബിരിക്കുളം, സുനില്‍കുമാര്‍ കാസര്‍കോട്, പ്രഭിജിത്ത്, പ്രകാശന്‍ പള്ളിക്കാപ്പില്‍, ദിലീഷ് കെ.വി, ശ്രീജിത്ത് കുറ്റിക്കോല്‍ എന്നിവര്‍ നേതൃത്വം നല്‍കി. യാത്ര തിങ്കളാഴ്ച വൈകിട്ട് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. ഞായറാഴ്ച വൈകിട്ടു തൃക്കരിപ്പൂരില്‍ എ ഐ വൈ എഫ് സംസ്ഥാന ജോ. സെക്രട്ടറി കെ ഷാജഹാന്‍ ജാഥാ ലീഡര്‍ എം ശ്രീജിത്തിന് പതാക കൈമാറിയാണ് യാത്ര ഉദ്ഘാടനം ചെയ്തത്. നീലേശ്വരം, കാഞ്ഞങ്ങാട്, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ ജാഥക്ക് വന്‍ സ്വീകരണം ലഭിച്ചു.
മഹിളാ സംഘം ജില്ലാ സെക്രട്ടറി പി ഭാര്‍ഗവി, രമേശന്‍ കാര്യങ്കോട്, പ്രദീപ് കാട്ടിപ്പൊയില്‍, സിപിഐ ജില്ലാ സെക്രട്ടറി സി.പി ബാബു, ജിനു ശങ്കര്‍, എന്‍ ബാലകൃഷ്ണന്‍, വിഷ്ണു ജി, സി പി ഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം വി സുരേഷ് ബാബു, ശരത് ബജെ, ജാഥാ ലീഡര്‍ എം ശ്രീജിത്ത്, ഡയറക്ടര്‍ എം.സി അജിത്ത്, ഡെപ്യൂട്ടീ ലീഡര്‍ ധനീഷ്, സുനില്‍, പ്രഭിജിത്ത്, പ്രകാശന്‍ പള്ളിക്കാപ്പില്‍, ദിലീഷ് കെ വി, ശ്രീജിത്ത് കുറ്റിക്കോല്‍ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങളില്‍ പ്രസംഗിച്ചു.
സമാപന സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ബിജു ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൗണ്‍സിലംഗം ടി കൃഷ്ണന്‍, ജില്ലാ അസി. സെക്രട്ടറി വി രാജന്‍, ഉണ്ണികൃഷ്ണന്‍ മാടിക്കാല്‍ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആള്‍ തന്ത്രപൂര്‍വ്വം നഗ്നചിത്രങ്ങളും വീഡിയോകളും കൈക്കലാക്കി; പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി ഏല്‍ക്കാന സ്വദേശിയുടെ 10 ലക്ഷം രൂപ തട്ടി, ദക്ഷിണകന്നഡ സ്വദേശിയെ തെരയുന്നു

You cannot copy content of this page