കാസര്‍കോട്: പെര്‍ള ചെക്ക് പോസ്റ്റിന് സമീപം വന്‍ ലഹരി വേട്ട. പുത്തന്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 83.89 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കാസര്‍കോട് തായലങ്ങാടി സ്വദേശി അബ്ദുല്‍ സലാം(29), ചെങ്കള ബാലടുക്ക സ്വദേശി മുഹമ്മദ് സലീല്‍(41) എന്നിവരെയാണ് ബദിയടുക്ക എസ്‌ഐ കെകെ നിഖിലും സംഘവും അറസ്റ്റുചെയ്തത്. ശനിയാഴ്ച വൈകുന്നരം ഏഴുമണിയോടെ പെര്‍ള ചെക്ക് പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ലഹരിക്കടത്ത് പിടികൂടിയത്. താൽക്കാലിക രജിസ്ട്രേഷനിൽ ഉള്ള പുതിയ കാറ് കണ്ട് സംശയം തോന്നിയ പൊലീസ് വാഹനം തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് വില്‍പനക്കായി കൊണ്ടുവന്ന എംഡിഎംഎ കണ്ടെത്തിയത്. ബംഗളൂരുവിൽ നിന്ന് എത്തിച്ച ഇതിന് രണ്ടുലക്ഷം രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു.