തിരുവനന്തപുരം: നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ എകെ ആന്റണിയെ സന്ദര്‍ശിച്ച് ആശിര്‍വാദവും അനുഗ്രഹവും തേടി. വികെ ശ്രീകണ്ഠന്‍ എംപി, ഷാഫി പറമ്പില്‍ എംപി, കോണ്‍ഗ്രസ് നേതാക്കളായ പിസി വിഷ്ണുനാഥ് എംഎല്‍എ, ജ്യോതികുമാര്‍ ചാമക്കാല എന്നിവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു. ജനപ്രതിനിധികളുടെ കടമയും ഉത്തരവാദിത്വവും ആന്റണി മാങ്കൂട്ടത്തിലിനെയും മറ്റും ഓര്‍മിപ്പിച്ചു. സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കുന്നതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ സാന്നിധ്യം നിയമസഭയിലും പരിസരത്തും പ്രകടമായിട്ടുണ്ട്