കാസര്‍കോട്: അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ 45 കാരി മരിച്ചു. മാലക്കല് പുല്ലാട് തടത്തില്‍ ലൈജുവിന്റെ ഭാര്യ ലിന്‍സി (48) ആണ് മരിച്ചത്. ക്യാസര്‍ ബാധിതയായിരുന്നു. ചൊവ്വാഴ്ച രാത്രിയി പനത്തടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ത്തിനുശേഷം ബുധനാഴ്ച വൈകിട്ട് 5 മണിക്ക് വീട്ടിലെത്തിക്കും. തുടര്‍ന്ന് കോളിച്ചാല്‍ പനത്തടി സെന്റ് ജോസഫ് ഫറോണ
ചര്‍ച്ചില്‍ സംസ്കാരം നടക്കും. ലൈവിന്, ജോസ്ന എന്നിവരാണ് മക്കള്‍. ഭര്‍ത്താവ് ലൈജുവും ദുരിതബാധിതനാണ്. ലിന്‍സി ദുരിത ബാധിതരുടെ പട്ടികയില്‍ ഇടം നേടിയിരുന്നില്ല. ക്യാംപില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്കി കാത്തിരിക്കുകയായിരുന്നു.