വായ്പാ ഗഡു അടച്ചില്ല; സ്ഥാപന ജീവനക്കാര്‍ തേടിയെത്തിയതിന് പിന്നാലെ യുവതി തൂങ്ങി മരിച്ച നിലയില്‍

കൊച്ചി: സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ നിന്നും എടുത്ത വായ്പയുടെ കുടിശ്ശിക അടക്കാന്‍ കഴിഞ്ഞില്ല. വായ്പ നല്‍കിയ സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടിലെത്തിയതിന് പിന്നാലെ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പെരുമ്പാവൂര്‍, ഓടയ്ക്കാലിയില്‍ നെടുമ്പുറത്ത് വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനി (29)യാണ് ജീവനൊടുക്കിയത്.
ചാന്ദിനി ഒരു സ്വകാര്യ മൈക്രോ ഫൈനാന്‍സ് സ്ഥാപനത്തില്‍ നിന്നു വായ്പയെടുത്തിരുന്നു. ഇതിന്റെ ഒന്നാമത്തെ ഗഡു ബുധനാഴ്ചയായിരുന്നു അടക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതിന് ചാന്ദിനിക്ക് കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ വായ്പ നല്‍കിയ സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടില്‍ എത്തിയിരുന്നുവെന്ന് പറയുന്നു. ഇതേ കുറിച്ച് അന്വേഷിച്ചു വരുന്നതായി തോപ്പുംപടി പൊലീസ് വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page