നേര്യമംഗലത്ത് ശക്തമായ മഴയില്‍ മരം കടപുഴകി വാഹനങ്ങള്‍ക്ക് മുകളിലേക്ക് വീണു; ഒരാള്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

ഇടുക്കി: ശക്തമായ മഴയില്‍ മരം കടപുഴകി വാഹനങ്ങള്‍ക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. കാറില്‍ ഉണ്ടായിരുന്ന രാജകുമാരി മുരിക്കുംതൊട്ടി സ്വദേശി ജോസഫ് ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വില്ലാഞ്ചിറയില്‍ കെഎസ്ആര്‍ടിസി ബസിനും കാറിനും മുകളിലേക്ക് മരം ഒടിഞ്ഞുവീണാണ് അപകടം. കെഎസ്ആര്‍ടിസി ബസിനു മുകളില്‍ ഒരു മരം വീണിരുന്നു. ഇതു വെട്ടിമാറ്റാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് തൊട്ടട്ടടുത്തുനിന്നു മറ്റൊരു മരം ആ ഭാഗത്തേക്ക് വന്ന കാറിലേക്ക് വീഴുകയായിരുന്നു. രാജകുമാരി മുരിക്കുംതൊട്ടി സ്വദേശി ജോബിയും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. ജോബിയുടെ ഭാര്യ അഞ്ചുവിന്റെ അച്ഛനാണ് മരിച്ച ജോസഫ്. അഞ്ജുവിന്റെ അമ്മ അന്നക്കുട്ടിയെ അടിമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page