നഗ്‌നചിത്രം കാണിച്ച് ബാലികമാരെ പീഡിപ്പിക്കാന്‍ ശ്രമം; മാതാവിനും കാമുകനുമെതിരെ പോക്സോ കേസ്


കണ്ണൂര്‍: ബാലികമാരെ ലൈംഗിക ചൂഷണത്തിനു ഇരയാക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ മാതാവിനും കാമുകനും എതിരെ പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. കുട്ടികളുടെ മാതാവിനും കാമുകനായ പിണറായി പെനാങ്കിമൊട്ടയിലെ ഷമീര്‍ എന്ന യുവാവിനുമെതിരെയാണ് കേസെടുത്തത്. നേരത്തെ ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ട യുവതിയും ഷെമീറും അടുപ്പത്തിലായിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ മെയ് അഞ്ചിനും ജൂണ്‍ ആറിനുമിടയില്‍ യുവതി തന്റെ പത്തും ആറും വയസ്സുള്ള മക്കളെയും കൂട്ടി ഷെമീറിന്റെ വീട്ടില്‍ പോയ സമയത്താണ് ലൈംഗികമായി ചൂഷണം നടത്താന്‍ ശ്രമിച്ചതെന്നാണ് പരാതി. ഇതിന് കുട്ടികളുടെ മാതാവായ യുവതി ഒത്താശ ചെയ്തുവെന്നും കേസില്‍ പറയുന്നു.
പീഡന ശ്രമത്തിനു ഇരയായ പെണ്‍കുട്ടികള്‍ ഭര്‍തൃപിതാവിന്റെ ബന്ധുവിനൊപ്പമാണ് ഇപ്പോള്‍ താമസം. അവിടെ വെച്ചാണ് തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page