തൃക്കരിപ്പൂർ ഇളംബച്ചിയിൽ ബൈക്ക് ടെലിഫോൺ പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

കാസര്‍കോട്: തൃക്കരിപ്പൂര്‍ ഇളംബച്ചിയില്‍ ബൈക്ക് ടെലിഫോണ്‍ പോസ്റ്റില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. സൗത്ത് തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ ഈസ്റ്റിലെ മുഹമ്മദ് കുഞ്ഞിയുടെയും ഖമറുന്നീസയുടെയും മകന്‍ വി.പി.എം മുഹമ്മദ് ഷുഹൈല്‍(27), പയ്യന്നൂര്‍ പെരുമ്പയിലെ കക്കോട്ടകത്ത് വീട്ടില്‍ ഷാഹുല്‍ ഹമീദിന്റെയും സമീറയുടെയും മകന്‍ കെ.ഷാനിദ്(27) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെയാണ് അപകടം. പയ്യന്നൂരിലെ സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്രാമധ്യേ തെക്കുമ്പാട് ബസ് സ്റ്റോപ്പിന് സമീപം എത്തിയപ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ട് ടെലിഫോണ്‍ പോസ്റ്റില്‍ ഇടിച്ചു മറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടി നാട്ടുകാര്‍ ഉടന്‍ പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചന്തേര പൊലീസ് ഇന്ക്വസ്റ്റ് നടത്തി. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഷാസ്, ഷഹാന എന്നിവരാണ് ഷാനിദിന്റെ സഹോദരന്മാര്‍. മുഹ്‌സീന ഷുഹൈലിന്റെ ഏകസഹോദരിയാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page