മാധ്യമപ്രവര്‍ത്തകന്റെ വീടിനു നേരെ അക്രമം: എങ്ങും പ്രതിഷേധം

0
87


കാഞ്ഞങ്ങാട്‌: നീലേശ്വരം പ്രസ്‌ഫോറം സെക്രട്ടറി ശ്യാംബാബു വെള്ളിക്കോത്തിന്റെ വീടിനു നേരെയുണ്ടായ കല്ലേറില്‍ വ്യാപക പ്രതിഷേധം.അക്രമത്തില്‍ നീലേശ്വരം പ്രസ്‌ഫോറം പ്രതിഷേധിച്ചു. യോഗത്തില്‍ പ്രസിഡന്റ്‌ പി.കെ.ബാലകൃഷ്‌ണന്‍ ആധ്യക്ഷം വഹിച്ചു.
എം.സുധാകരന്‍, സര്‍ഗം വിജയന്‍, സി.വി.നിതിന്‍, മണി.എ.കോട്ടപ്പുറം, എ.വി.സുരേഷ്‌, സി.രാഘവന്‍, എം.വി.ഭരതന്‍, ഡി.രാജന്‍ പ്രസംഗിച്ചു. വിവിധ പ്രസ്‌ഫോറം ഭാരവാഹികള്‍, രാഷ്‌ട്രീയ പ്രതിനിധികള്‍, സന്നദ്ധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ അക്രമം നടന്ന വീട്ടില്‍ നേരിട്ടെത്തി പ്രതിഷേധമറിയിച്ചു.

NO COMMENTS

LEAVE A REPLY