കണ്ണൂര്‍: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും, സംസ്ഥാന എക്സിക്യുട്ടീവ് അംഗത്വത്തില്‍ നിന്നും സമദ് മുട്ടത്തെ സസ്പെന്റുചെയ്തു. സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാന കൗണ്‍സില്‍ അംഗം, ജില്ലാ വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളില്‍ നിന്നും സമദ് മുട്ടത്തിനെ അന്വേഷണവിധേയമായി നീക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് സമസ്തയുടെ മുഖപത്രം വാര്‍ത്ത നല്കി. മുട്ടത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. സമസ്തയുടെ ആദര്‍ശത്തിനും ധാര്‍മ്മികതക്കും നിരക്കാത്ത പ്രവര്‍ത്തനം നടത്തിയെന്നാണ് സമദിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണം. സമസ്തയിലെ ഒരു വിഭാഗവും മുസ്ലിം ലീഗും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സമദ് സംഘടനയെ കടുത്ത പ്രതിരോധത്തിലാക്കിയതായും പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.